കിൽത്താൻ: 16 മത് ലോക സഭ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് രവിലെ 10 മണിക്ക് ഇവിടെ എത്തിയ N C P സ്ഥാനാർത്ഥി മുഹമ്മദ് ഫൈസലിന് വമ്പിച്ച സ്വികരണമാണ് ലഭിച്ചത്. രാവിലെ 8.30തോടെ ജട്ടിയിലും പരിസരത്തും ജന നിപിഠമായ കഴ്ച്ചയാണ് കണ്ടത്. 10മണീക്ക് എം എൽ ടി ബിത്ര (മൊബയിൽ ബോട്ട്) യിൽ ഇവിടെ എത്തിയ മുഹമ്മദ് ഫൈസലിനെയും സംഘത്തെയും 30തോളം ബോട്ടിന്റെ അകമ്പടിയോടെയാണ് ജട്ടിയിലെത്തിച്ചത്. ഇവിടെ നിലയുറപ്പിച്ച പാർട്ടിനേതാക്കളും നട്ടു പ്രമാണിമാരും ഹാരമണിയിച്ചു തുടർന്ന് ദ്വിപിലെ സാംസ്കാരിക കലാകാരന്മാരുടെ താളലയമാർന്ന നൃർത്തചുവടുകൾക്കൊപ്പം മുഹമ്മദ് ഫൈസലിനെയും സംഘത്തെയും ആനയിച്ചു. വാഹന ജാഥയിലുടെ ലൈബ്രററി ജംഗ്‌ഷൻ എത്തിയവരെ ദഫ്, ഫ്ലാഗ് ഡാൻസ്, ബാണ്ടിയ തുടങ്ങിയ കലകൾ കൊണ്ട് N C P ഓഫിസ് വരെ സ്വികരിച്ചു. സ്റ്റേജിൽ എത്തിയ മുഹമ്മദ് ഫൈസലിനും സംഘത്തിനും സാജിതാ ബീഗം (വി ഡി പി) സ്വാഗതം അർപ്പിച്ചു. സ്വികരണ ചടങ്ങിന് നന്ദി പ്രാകാശിപ്പിച്ച ശ്രി മുഹമ്മദ് ഫൈസൽ നാട്ടിലെ മരണപ്പെട്ടവർക്കയി ക്കുട്ട പ്രാർഥനയും നടത്തി.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക