പ്രവാക തിരുമേനി (സ്വ.അ) യുടെ സന്താന പരമ്പരയിൽ ദ്വീപുകളിൽ ആത്മീയ പ്രഭാവലയം കൊണ്ട് കാലഘട്ടത്തെ സമുദ്ദരിച്ച സൂഫി ജ്ഞാനി ഖാസിം വലിയുല്ലാഹി (ഖു. സി) തങ്ങളുടെ മകനായി ആന്ത്രോത്ത് ദ്വീപിൽ ജനനം.
സയ്യിദ് യൂസുഫ് എന്നാണ് പേര്.
ചെറുപ്പം തൊട്ടെ അവിടുത്തെ അത്ഭുതാവഹമായ പല സംഭവകളും പ്രകടമായത് അവിടുത്തെ മാല-മൗലിദുകളിൽ വിശദീകരിക്കുന്നുണ്ട്.
അവിടുത്തെ ജീവചരിത്രത്തിലേക്ക് പഠിതാവെന്ന നിലയിൽ എത്തിപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ അതിനു സാധിച്ചിട്ടില്ല. മാല-മൗലിദുകളിൽ വിവരിച്ച 'കറാമത്തുകൾ' മാത്രമാണ് അവിടുത്തെ സംബന്ധിച്ച് ലഭ്യമായവയായി നില നിൽക്കുന്നുള്ളു.
അതുകൊണ്ട് തന്നെ ജനനമരണ വർഷങ്ങൾ , അവിടുത്തെ ഗുരു വര്യന്മാർ, അവിടുത്തെ ജീവിതം, അവിടുത്തെ ശിഷ്യഗണങ്ങൾ, അവിടുത്തെ സാമുദായിക ഇടപെടലുകൾ തുടങ്ങിയവയിലേയ്ക്കൊന്നും എത്തിപ്പെടാൻ കഴിയാതത്ര ചരിത്രേടുകൾ നമ്മിൽ നിന്ന് മറയ്ക്കപ്പെടിരിക്കുന്നു.
എങ്കിലും അവിടുത്തെ സാമിപ്യമുറപ്പിക്കാവുന്ന അനവധി കറാമതുകളാൽ പുകൾപെറ്റ നാമമാണ് കുന്താപ്പുറത്ത് കഴിഞ്ഞോരെന്ന ദ്വീപുകാർക്ക് ഏറെ സുപരിചിതമായ വിളി.
ആയിഷാ ബീവി എന്നാണ് അവിടുത്തെ മാതാവിന്റെ പേര് എന്ന് മൗലിദിൽ കാണുന്നു.
ഉപരി പഠനം പൊന്നാനിയിൽ നിന്ന് അഭ്യസിച്ചു. പൊന്നാനിയിലെ പഠനകാലത്ത് ഏകദേശം 14 വയസ്സുള്ളപ്പോൾ തന്നെ അവിടെയും അവിടുത്തെ കറാമത്ത് വെളിപ്പെടുകയുണ്ടായി.
ദർസ്സിൽ സയ്യിദ് പരമ്പരയിലെ മറ്റൊരു സഹപാഠി ഉണ്ടായിരുന്നു. സയ്യിദ് യൂസുഫ് (ഖു സി) എന്ന നമ്മുടെ കഥാനായകനോട് ആ തങ്ങൾക്ക് അസൂയ തോന്നി. കാരണം ആ തങ്ങൾകുട്ടിയേക്കാൾ ഒക്കെ പഠന നൈപുണ്യവും മികവും സയ്യിദ് യൂസുഫ് (ഖു സി) ന് ആയിരുന്നു. അവിടുത്തോടുള്ള സഹപാഠികളുടെയും ഉസ്താദുമാരുടേയും ബഹുമാനാദരവുകൾ അയാളെ ചൊടിപ്പിച്ചു. തന്നെക്കാൾ അമിതമായ പ്രാധാന്യം കൊടുക്കാൻ മാത്രം എന്താണ്? എന്നൊക്കെ ചിന്തിച്ച് കൂട്ടി സയ്യിദ് യൂസുഫ് (ഖു.സി) നെ ഉപദ്രവിക്കാനുള്ള തീരുമാനത്തിലേക്ക് വരെ അയാളെ കൊണ്ടെത്തിച്ചു.
അങ്ങനെ ഒരു ദിവസം ഭക്ഷണത്തിനായ് പുറപ്പെട്ട സയ്യിദ് യൂസുഫ് (ഖു സി) നെ പുറകിൽ നിന്ന് അടിക്കാൻ വേണ്ടി ആ തങ്ങൾ കൈയ് ഉയർത്തി. എന്നാൽ അത്ഭുതമെന്ന് പറയട്ടെ. ആ ഉയർത്തിയ കൈയ് അയാൾക്ക് താഴ്ത്താൻ കഴിഞ്ഞില്ല.
കാലുകൾ ചലനമറ്റു.
വായ ഉയർത്തി ശബ്ദമുയർത്താനുള്ള ശക്തിയും നഷ്ടപ്പെട്ടു.
അങ്ങനെ ഒരു പ്രതിമകണക്കെ അയാൾ മണിക്കൂറുകൾ അങ്ങനെ തന്നെ നിശ്ചലനായി നിന്നു.
സയ്യിദ് യൂസുഫ് (ഖു സി) പതിവുപോലെ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഭക്ഷണ വീട്ടിലേക്ക് നടന്നു നീങ്ങി.
സംഭവം പള്ളിയിലെ മറ്റ് വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. അവർ മഖ്ദൂം തങ്ങളെ വിവരമറിയിച്ചു.
സയ്യിദ് യൂസുഫ് (ഖു.സി) തിരിച്ചു വന്നപ്പോൾ മഖ്ദൂം തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് അയാൾക്ക് തങ്ങൾ പൊറുത്തുകൊടുക്കുകയും പൂർവ്വാവസ്തയിലായി തിരിച്ച് കൊണ്ട് വരികയും ചെയ്തെങ്കിലും തനിക്കെതിരെ ഉയർത്തിയ കൈയ് അങ്ങനെ തന്നെ ഉയർത്തിയ അവസ്തയിൽ തന്നെ തുടരട്ടെ എന്ന് അവിടുന്ന് മൊഴിയുകയും ചെയ്തു. മരണം വരെ ആ കൈയ് അയാൾക്ക് താഴ്ത്താൻ കഴിഞ്ഞിട്ടില്ലാ എന്ന് അവിടുത്തെ മൗലിദിൽ വിവരിക്കുന്നുണ്ട്.
അങ്ങനെ തുടങ്ങി ഒട്ടനേകം കറാമത്തുകൾ മാല-മൗലിദുകളിൽ വിശദീകരിക്കുന്നുണ്ട് .
ഇന്നും അവിടുത്തെ കറാമത്തുകൾ പ്രസിദ്ധവും അനുഭവബേധ്യവുമാണ്.
പഠനം കഴിഞ്ഞ് ജീവിതകാലം മുഴുവൻ ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട്, കർണ്ണാടക, മലേഷ്യ, സിലോൺ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ആത്മീയ സമുദ്ദാരണം നടത്തി ദീനീ പ്രബോധനവുമായി ചുറ്റിക്കറങ്ങി.
റബീഉൽ ആഖിർ 8 ന് "കുന്താപ്പുറത്ത്" വെച്ച് അവിടുന്ന് ഈ ലോകത്തോട് വിടപറഞ്ഞു.
അവിടുത്തെ "ഉറൂസ്" മിക്ക ദ്വീപുകളിലും അതിവിപുലമായി നടന്ന് വരുന്നു.
അവിടുത്തെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് നമ്മെ റബ്ബ് തആലാ നമ്മെ ഇഹപര വിജയികളിൽ ഉൾപ്പെടുത്തട്ടെ.
ആമീൻ

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക