“മർഹബയാ ശഹറ് റബിയുൽ അവ്വൽ ഫന്തിരണ്ടും ദിനമേ.... മർഹബയാ മർഹബ മർഹബ അശ്‌റഫു ഖൽഖിം ജന്മദിനംവന്നേ... ” കിൽത്താൻ: അശ്‌റഫു ഖൽഖ് മുത്ത് നബി(സ അ )യുടെ ജന്മദിനം എല്ലാ വിധ ആധരവോടും ബഹുമാനത്തോടും കൂടി ആഘോഷിച്ചു.കിൽത്താനിലെ ആറ് മദ്‌റസകളിലായി സംഘടിപ്പിച്ച നബിദിന പരിപാടികളിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിവിധ മത്സരങ്ങൾ, സ്വലാത്ത് മജ്ലീസ്,ബുർദ മജ്ലീസ്,ദഫ് തുടങ്ങിയവയുമുണ്ടായിരുന്നു. ദ്വിപ് നിവാസികളും മദ്‌റസ ഭാരവാഹികളും പരിസങ്ങൾ അലങ്കാര ദിപങ്ങൾകൊണ്ടും വർണ്ണശബളമായതോരണങ്ങൾ കൊണ്ടും അലങ്കരിച്ചും തക്ക്ബീർ, സ്വലാത്ത്, തഹ്‌ലീൽ, മൌലൂദ് പാരായണങ്ങൾ കൊണ്ട് അന്തരിക്ഷത്തെ പുളകമണിച്ചും ഘോഷ യാത്രകൾ നടത്തിയുമാണ് നബിദിനത്തെ വരവേറ്റത്.നബിദിന ഘോഷയാത്രകളെ സ്വീകരിക്കാൻ വിട്ടുകാരും ക്ലബ്ബുകളും നാടിന്റെ നാനാ ഭാഗങ്ങളിൽ പന്തലൊരുക്കി മധുരപാനിയങ്ങൾ വിതരണം ചെയ്തു. മദ്‌റസകൾ സംഘടനാപരമായി വേറിട്ടുനിൽക്കുന്നുണ്ടെങ്കിലും എല്ലാം
മറന്ന് നബിദിനത്തിൽ പരസ്‌പരം സ്വികരിക്കുന്നതും കെട്ടിപുണരുന്നതുമായ രംഗം 14 നുറ്റാണ്ടുകൾക്ക് മുമ്പ് മദീനക്കാർ ത്വഹാ നബി(സ അ)യെ സ്വികരിച്ചാനയിച്ച സംഭവഭഹുലമായ ചരിത്രത്തിലേക്ക് മനുഷ്യഹൃദത്തെ കൊണ്ടെത്തിക്കുകയും ഈമാനികാവേശം ഉടലെടുപ്പിക്കുന്നതുമായിരുന്നു.ഇനിയും ഒരുപാട് തവണ മുത്ത് നബി (സ അ) യുടെ ജന്മദിനമാഘോഷിക്കാൻ അള്ളഹു നമുക്ക് തുണ നൽകട്ടെ...ആമീൻ
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
RELATED POSTS
Blogger Comment
Facebook Comment
0
comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക