കവരത്തി: അഡ്മിനിസ്റ്റ്രേറ്ററുടെ ഉത്തരവിലൂടെ 15-1-2014 മുതൽ ലക്ഷദ്വീപുകളിൽ സർവ്വീസ് നടത്തുന്ന പാസഞ്ചർ ഷിപ്പുകളിൽ എമർജൻസി ക്വാട്ട നിലവിൽ വന്നു. ഇനി മുതൽ എല്ലാ പസഞ്ചർ ഷിപ്പൂകളിലും ക്വാട്ട സിസ്റ്റം നിലവിൽ വരും.
മെഡിക്കൽ – 8
ജനറൽ അഡ്മിനിസ്റ്റ്രേഷൻ – 3
പോർട്ട് ഡിപ്പാർട്ട്മെന്റ് - 2
വിഗലാങ്കർക്ക് – 2
മൊത്തം 15 സീറ്റ് ക്വാട്ടയിലൂടെ ലഭിക്കും.
കപ്പൽ ഒരു ദ്വീപിലേക്ക് മാത്രമായിട്ട് ഓടുന്ന സമയത്ത് (ഉദാഹരണം: കൊച്ചി-മിനിക്കോയ്-കൊച്ചി) മെഡിക്കൽ ക്വാട്ട 4 സീറ്റ് മാത്രമായിരിക്കും.
വിഗലാങ്കരുടെതൊഴിച്ച് ബാക്കിയുള്ള എല്ലാ കാറ്റഗറിക്കാരും കപ്പൽ വിടുന്നതിനു 4 മണിക്കൂർ മുൻപെങ്കിലും കൊച്ചിയിലെ ഡെപ്പ്യൂട്ടി ഡയറക്ടർ(സപ്ലെ ആൻഡ് ട്രാൻസ്പോർട്ട് ) ഉടെ ഇ-മൈലിൽ ബന്ദപ്പെടേണ്ടതാണു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക