കിൽത്തൻ: 07/01/2014ന് ലക്ഷദ്വീപ് കലാ അക്കാഡമി സംഘടിപ്പിക്കാനിരിക്കുന്ന ലക്ഷദ്വീപ് തല തോണി തുഴൽ മത്സരത്തിന്റെ ഉൽഘാടനത്തിനായി എത്തുന്ന അഡ്മിനിസ്ട്രേറ്ററേ സ്വികരിക്കുന്നതും മറ്റും ചർച്ച ചെയ്യുന്നതിനായി സ്ഥലം എസ്.ഡി.ഓ വിളിച്ച് ചേർത്ത യോഗം കൈയാം കളിയുടെ വക്കോളമെത്തി. പഞ്ചായത്ത് മെമ്പറമ്മാർ,രഷ്ട്രിയ നേതാക്കൾ,സന്നദ്ദ സംഘടനാ ഭാരവാഹികൾ,മറ്റ് ജനപ്രതിനിധികളും, എല്ല ഓഫിസ് മേധാവികളും യോഗത്തിൽ സൻഹിതരായിരുന്നു. യോഗം നടന്ന് കൊണ്ടിരിക്കെ സന്നദ്ദ സംഘടനാ ഭാരവാഹികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയും അവരുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
യോഗത്തിനിടക്ക് ചെറിയ തോതിലുള്ള വാക്കു തർക്കം എൻ സി പി നേതാക്കളും ഐ എൻ സി നേതാക്കളും തമ്മിൽ ഉണ്ടായിരുന്നു.ഇടക്ക് വെച്ച് മാർക്കറ്റിംങ്ങ് സൊസൈറ്റി പ്രസിഡെന്റ് ജനാബ് ബദറുസ്സമാൻ(എൻ സി പി) 01/01/2014 ന് എസ്.ഡി.ഓ ഓഫിസിൽ ചേർന്ന യോഗത്തിൽ എസ്.ഡി.ഓ പക്ഷപാതം കണിച്ചെന്നാരോപിച്ച് രോഷാകുലനായപ്പോൾ ഡി പി മെമ്പർ ജനാബ് റഹ്‌മത്തുള്ളാ(ഐ എൻ സി ) ഇതിനെ എതിർത്തു സംസാരിച്ചു. 01/01/2014 ന് ചേർന്നയോഗത്തിന്റെ തിരുമാനത്തിൽ ഓപ്പ് വെക്കില്ലെന്ന് വി ഡി പി മെമ്പർ സാജിതാ ബീഗം (എൻ സി പി) എസ്.ഡി.ഓ നോട് തറപ്പിച്ച് പറഞ്ഞ സാഹചര്യത്തിൽ കൃഷി ഓഫിസറുടെ പ്രതിനിധിയായി എത്തിയ മുസാഫാത്തോട ആലി മുഹമ്മദ് സാജിതബിഗത്തെ തെറിവിളിച്ചു എന്നാരോപിച്ച് ഫെഡറേഷൻ പ്രസിഡന്റ് ജനാബ് മുഹമ്മദ് ഇഖ്ബാൽ ആലി മുഹമ്മദിനെ താക്കിത് ചെയ്തു. തുടർന്ന് ഇരുക്കുട്ടരും കടുത്ത വാക്കേറ്റത്തിലൂടെ കൈയാം കളിയുടെ വക്കിലെത്തിയെന്നാണ് ദൃസാക്ഷികൾ പറയുന്നത്.ബഹളം തുടങ്ങിയതോടെ എസ്.ഡി.ഓ
സ്ഥലം വിട്ടിരുന്നു.


0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക