മുന്നാമത് തോണി തുഴയൽ മത്സരം-2014 അഡ്മിനിസ്റ്റ്രേറ്റർ ഫ്ലാഗ് ഓഫ് ചെയ്തു

കിൽത്താൻ(7-1-2014):മുന്നാമത് തോണി തുഴയൽ മത്സരം 9:45ന് ബഹുമാന്യനായ അഡ്മിനിസ്റ്റ്രേറ്റർ ഫ്ലാഗ് ഓഫ് ചെയ്തു.ഇന്ന് ഇവിടെയെത്തിയ അഡ്മിനിസ്റ്റ്രേറ്റർക്ക് ഊഷ്മള വരവേൽപ്പാണു നൽകിയത്. അദ്ദേഹത്തോടൊപ്പം കളക്ടർ, എൽ ഡി സി എൽ എം ഡി, ഷിപ്പിങ്ങ് ആൻഡ് എവിയേഷൻ ഡയറക്ട്ടർ മുതലായ ഉന്നത തല ഉദ്ദ്യോഗസ്ഥർ അനുഗമിച്ചിരുന്നു

കിൽത്താനിൽ നിന്നും  കടമത്തിലേക്കാണ് മത്സരം. കടലൽ ചെറിയ രിതിയിൽ പ്രശുബ്ദ്ദമാണെങ്കിലും കാറ്റിന്റെ ഗതി അനുകുലമെന്നാണ് ടീം അംഗങ്ങളുടെ വിലയിരുത്തൽ ഏകദേശം 20 നോട്ടിക്കൽ മൈൽ ദൂരത്താണ് കിൽത്താനിൽ നിന്നും കടമം സ്ഥിതിചെയുന്നത്.ഇത്രയും ദൂരം പിന്നിടാൻ ചുരുങ്ങിയത് 5 മണിക്കുർ ആവശ്യമെന്നാണ് പരിചയ സമ്പന്നർ വിലയിരുത്തുന്നത്.

      മത്സരത്തിൽ 20 ടീമുകളാണുള്ളത് ഇത്രയുമധികം ടീമുകൾ അദ്യമായിട്ടാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.  ഇതിൽ ആന്ത്രോത്തിൽ നിന്നുമുള്ള ഒരു ടീം ഡിസ് ക്വാളിഫൈഡായി. ഓരോ ദ്വീപിൽ നിന്നും മത്സതിലുള്ള ടീമുകളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.

1. അഗത്തി – 1
2. അമിനി – 1
3. ആന്ത്രോത്ത് –1
4. ചേത്ല്ത്ത് – 2
5. കടമത്ത് – 5
6. കൽപേനി – 1
7. കവരത്തി – 1
8. കിൽത്താൻ – 7

തോണികളെല്ലാം എൻട്രൻസിനു പുറത്ത് ഒരേ ലൈനിൽ അണിനിരന്നു നിൽക്കുകയും അഡ്മിനിസ്റ്റ്രേറ്റർ ബോട്ടിൽ ചെന്ന്ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു. മത്സരം കാണാൻ ഒരു വൻ ജന കൂട്ടം തന്നെ ജട്ടിയിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു. 

മത്സരഫലം

Team

Finishing Position

Kadamam (Kadamath)

1

Ya Muradhi (Kiltan)

2

Island Star(Kiltan)

3

Noorul Huda (Kiltan)

4

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക