മാസ്‌ ലഗൂൺ ക്ലീനിംഗ്‌ ക്യാമ്പൈൻ, കിൽത്താൻ

ഗാന്ധി ജയന്തിയോടനുബന്ധിച്ച്‌ കിൽത്താൻ ദ്വീപിൽ മാസ്‌ ലഗൂൺ ക്ലീനിംഗ്‌ ക്യാമ്പൈൻ സംഘടിപ്പിക്കപ്പെട്ടു. കിൽത്താൻ ദ്വീപിന്റെ ഖാളിയുടെ ആഹ്വാനപ്രകാരം നാട്ടിലെ 6 മദ്രസകളിലെ രക്ഷാധികാരികൾ നേതൃത്വം നൽകിയ ക്യാമ്പൈൻ പ്രതീക്ഷകൾക്കുമപ്പുറം ജനപങ്കാളിത്തം കൊണ്ട്‌ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. കിൽത്താൻ ഡിവലപ്‌മന്റ്‌ ഫോറം വാട്സപ്പ്‌ കൂട്ടായ്മയിലൂടെ രൂപപ്പെട്ട ആശയം  ബ്രഹത്തായ കൂട്ടായ്മയിലൂടെ ജനങ്ങൾ ഒറ്റക്കെട്ടായി കച്ച കെട്ടി ഇറങ്ങിയപ്പോൾ  ക്യാമ്പൈൻ മനോഹരമായി  എന്ന ആത്മ സംതൃപ്തിയിലാണ്‌ സംഘാടകർ.
യുവജന ക്ലബ്ബുകൾ, മതസംഘടനകൾ, രാഷ്ട്രീയ സംഘടനകൾ, വനിതാ സംഘടനകൾ, ഇതിലൊന്നിലും ഉൾപ്പെടാത്തവർ അങ്ങനെ വിവിധങ്ങളായ തുറകളിൽ നിന്ന് ഒരൊറ്റ ദൗത്യത്തിനായ്‌ ഒത്തുചേർന്ന പ്രവർത്തനം കിൽത്താൻ ദ്വീപിന്റെ മൊഞ്ച്‌ മസ്ജിദുൽ ഫിർദ്ദൗസ്‌ പാലം പോലെ അതിമനോഹരമായിരുന്നു..
നാഇബ്‌ ഖാളി പി ടി മുഹമ്മദ്‌ ഫൈസിയുടെ ദു ആയോട്‌ ഒക്ടോബർ 1 ന്റെ ഉച്ചവെയിൽ ഉറ്റ്‌ നോക്കുന്ന ആഴിമധ്യത്തിൽ ആരംഭിച്ച ക്ലീനിംഗ്‌ ഒക്ടോബർ 3 വരെ നീണ്ട്‌ നിൽക്കുന്നു.
പരിപാടിയിൽ ഭാഗവാക്കായവർക്ക്‌ മധുരപാനീയവും പലഹാരവും ഭക്ഷണവുമായി വനിതാ കൂട്ടായ്മകളും രംഗത്തുണ്ട്‌.
Share on Google Plus

About SNT

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക