ഇനി ഓൺലൈൻ വഴിയും ഇലക്ട്രിസിറ്റി കണക്ഷന് അപേക്ഷിക്കാം



ഇലക്ട്രിസിറ്റി കണക്ഷൻ അപ്പ്ലിക്കേഷൻ ഓൺലൈൻ സർവ്വീസുമായി ലക്ഷദ്വീപ് ഇലക്ടിസിറ്റി ഡിപ്പാർട്ട് മെന്റ് രംഗത്ത്. ഇനി മുതൽ എവിടെ നിന്നും പുതിയ കണക്ഷനുവേണ്ടി ഓൺലൈനായി അപേക്ഷിക്കാം. ഇപ്പോൾ ബീറ്റാ സ്റ്റേജിൽ പ്രവർത്തിക്കുന്ന ഈ അപ്പ്ലികേഷൻ ഉടൻ തന്നെ റെഗുലർ അപ്പ്ലിക്കേഷനാവുന്നതാണു. ഈ സേവനം വഴി പുതിയ താൽക്കാലിക കണക്ഷനും ജനറൽ കണക്ഷനും അപേക്ഷിക്കാവുന്നതാണ്.
ഓൺലൈനായി പുതിയ കണക്ഷനു അപേഷിക്കാൻ താഴെ കൊടുത്തിട്ടുള്ള നിർദ്ദേഷങ്ങൾ കാണുക.
·    ആദ്യമായി ഇലക്ട്രിസിറ്റി കൺസ്യൂമർ പോർട്ടൽ സന്തർഷിക്കുക http://powerlak.gov.in/ebcms/EBCMsConsumerPortal/frmConsumerLogin.aspx
·    ജനറൽ കണക്ഷനു General Connection  ലും താൽക്കാലിക കണക്ഷന് Temporary Connection  ലും ക്ലിക്ക് ചെയ്യുക
·    തുടർന്നു വരുന്ന ഫോർം പൂരിപ്പിക്കുക. ഇവിടെ നിങ്ങളുടെ പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ഓണർഷിപ്പിന്റെയൊ ഡൈവേഷന്റെയൊ അറ്റസ്റ്റഡ് കോപ്പിയും സ്കാൻ ചെയ്ത കോപ്പിയും ഉണ്ടാവണം. ഫോട്ടോ സൈസ് 25 കെ.ബി യിൽ കുറവായിരിക്കണം അത്പോലെ ഓണർഷിപ്പിന്റെയൊ ഡൈവേഷന്റെയൊ അറ്റസ്റ്റഡ് കോപ്പിയുടെ സൈസ് 300 കെ ബിയിൽ താഴെയുമായിരിക്കണം. നിങ്ങൾ വാടകക്കാരാനാണെങ്കിൽ സ്ഥലം ഉടമയുടെ സമ്മതവും സ്കാൻ ചെയ്ത് സമർപ്പിക്കണം. അടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റ് നമ്പർ നൽകുമ്പോൾ  n/X/n/nnnn എന്ന ഫോർമാറ്റിൽ നൽകുക. പോസ്റ്റിൽ ഈ നമ്പർ കാണണമെന്നില്ല(ഇന്നേവരെ). സക്ഷികൾ സിറ്റിങ്ങ് ഡി.പി / വീ.ഡി.പി മെമ്പർ / ഗസറ്റഡ് ഓഫീസർ ആയിരിക്കണമെന്നുമുണ്ട്.
·    പൂരിപ്പിച്ച അപേക്ഷ നമുക്ക് സേവ് ചെയ്യാം. അതിനു വേണ്ടി സ്ക്രീനിൽ തന്നിരിക്കുന്ന കാപിച്ച കോഡ് ടൈപ്പ് ചെയ്തതിനു ശേഷം Save Application എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. സേവ് ചെയ്ത അപ്പ്ലിക്കേഷൻ എത്ര തവണ വേണമെങ്കിലും തിരുത്താം. Recall Saved Application എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് സേവ് ചെയ്ത അപ്പ്ലികേഷൻ ഓപ്പൺ ചെയ്യാൻ സാധിക്കും
·    പൂരിപ്പിച്ചതെല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അപ്പ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക.
·    അടുത്ത പേജിൽ കാണുന്ന Print My Application എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അപ്പ്ലിക്കേഷന്റെ പ്രിന്റെടുക്കുക.
·    50 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പ്രിന്റ് ഔട്ടിൽ ഒട്ടിക്കുക
·    പ്രിന്റ് ചെയ്ത അപ്പ്ലിക്കേഷൻ സ്ഥലത്തെ ഇലക്ട്രിസിറ്റി ഓഫീസിൽ സമർപ്പിക്കുക.
ഓർമ്മിക്കുക ഈ സേവനം ഇപ്പോൾ ബീറ്റാ വേർഷനിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ പല പിശവുകളും ഉണ്ടാവാൻ സാധ്യതയുണ്ട്.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക