മിനി മാരത്തോൺ മെറിനാ ബോയിസും വിന്നേസും തൂത്തുവാരി..


ക‌അ്ബ്
വാസിം അക്രം, ലിഹാൻ, ,ബുർഹാൻ
ലക്ഷദ്വീപ് പിറവിയോടനുബന്ധിച്ച് ലക്ഷദ്വീപ് സ്പോർട്സ് ആൻഡ്  യൂത്ത്‌അഫിയെർസിന്റെ ആഭിമുഖ്യത്തിൽ കിൽത്താൻ റീജണൽ സ്പോർട്സ് സംഘടിപ്പിച്ച മിനി മാരത്തോൺ ആവേശകരമായി.ലക്ഷദ്വിപ് പിറവി ദിനമായ നവം‌ബർ 1 ന് നടത്തേണ്ടിയിരുന്ന മത്സരം സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.ആവേശകരമായ ഈ മത്സരത്തിൽ റീജണൽ സ്പോർട്സിൽ അംഗങ്ങളായ ക്ലബ്ബുകളിൽ നിന്നുമാണ് മത്സരാർത്ഥികളെ ക്ഷണിച്ചത്. ഒരോ ക്ലബ്ബിൽ നിന്നും പത്ത് പേരു വീതമാണ് പങ്കെടുത്തത്.സംഘാടനം അത്രകണ്ട് മികവ് പുലർത്തിയില്ലെങ്കിലും ക്ലബ്ബുകൾ തമ്മിലുള്ള മാറ്റുരക്കൽ മത്സരനിലവാരത്തെ ഉയർത്തി. ആദ്യത്തെ എട്ട് സ്ഥാനംവരെ സമ്മാനാർഹരെ തെരഞ്ഞെടുത്ത വാശിയേറിയ ഈ മത്സരത്തിൽ രണ്ടും മൂന്നും എട്ടും സ്ഥാനങ്ങൾ യഥാക്രമം വിന്നേർസ് റിക്രിയേഷൻ ക്ലബ്ബ് അംഗങ്ങളായ ലിഹാൻ, വാസിം അക്രം,ബുർഹാൻ എന്നിവർ കരസ്ഥമാക്കിയപ്പോൾ മെറിനാ ബോയിസിലെ ക‌അ്ബ്, അറ്റകീടാവ് എന്നിവർ ഒന്നും നാലും സ്ഥാനങ്ങൾ കരകതമാക്കി. 5,6,7 സ്ഥാനങ്ങൾ ഉസ്‌മാൻ(തെക്കൻ കാറ്റ്), അമീർഖാൻ(അൽ‌ ഇഹ്‌സാൻ), മുഹമ്മദ് ന‌ഈം(ഐലന്റ് സ്റ്റാർ)എന്നിവർ നേടി. ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാന തുകയായി 40000 , 25000 , 15000 രുപയും നാലു മുതൽ എട്ടുവരെ സ്ഥാനങ്ങൾക്ക് 5000 രുപ വീതവുമാണ് നൽകിയത്. സ്ഥലം എസ് ഡി ഒ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ തുടങ്ങിയവർ സമ്മാന ദാനം നിർവ്വഹിച്ചു.
റീജണൽ സ്പോർട്സ് സെക്രട്ടരി സ്വാഗതവും ഐലന്റ് സ്റ്റാർ പ്രസിഡന്റ് നന്ദിയും ആശംസിച്ചു

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക