സ്വാൻ നെറ്റ് വർക്കിൽ എല്ലാ സുപ്രാധാന വെബ്സൈറ്റുകൾക്കും നിരോധനം

Kavaratti: ലക്ഷദ്വീപ് സ്റ്റേറ്റ് ഗവർണ്മെന്റിന്റെ നെറ്റ് വർക്കിങ് സർവ്വീസായ സ്റ്റേറ്റ് വൈഡ് ഏരീയാ നെറ്റ് വർക്കിൽ(SWAN) എല്ലാ സുപ്രധാന സൈറ്റുകൾക്കും ബ്ലോക്ക് ഏർപ്പെടുത്തിയിട്ട് ഏതാണ്ട് ഒരാഴ്ചയായ്. ഇപ്പോൾ nic.in, gov.in എന്ന ഡൊമൈനിലുള്ള ഗവർണ്മെന്റ് സൈറ്റുകൾ മാത്രമാണു സന്തർഷിക്കാൻ സാധിക്കുന്നത്.  google, gmail,  yahoo തുടങ്ങിയവയും മലയാളം വെബ്സൈറ്റുകളായ മധ്യമം, മനോരമ, മാതൃഭൂമിയും, ദ്വീപിലെ സൈറ്റുകളായ കടൽതീരം, ദ്വീപ് ഡയറി തുടങ്ങിയവക്കും ബ്ലോക്കുണ്ട്.
           പുതിയ കളക്ടറിന്റെ നിർദ്ദേശപ്രകാരമാണു ഈ ബ്ലോക്ക്. ഓഫീസ് സമയങ്ങളിൽ മറ്റ് സൈറ്റുകൾ സന്തർഷിക്കുകയും ഓഫീസ് ജോലികൾ ചെയ്യാതിരിക്കുന്നതും, ഗവർണ്മെന്റിന്റെ പല സുപ്രധാന ഈ-ഗവർണെൻസ് സർവ്വീസുകൾക്ക് ബാൻഡ് വിഡ്ത്ത് ഉപയോകഗിക്കുന്നതിനുമായിട്ടാണു ഈ നിരോധനം. Bsnl portal, gmail, syndicate net banking, SBI netbanking എന്നീ സൈറ്റുകൾ ബ്ലോക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഗവർണ്മെന്റും ബി എസ് എൻ എല്ലും പി.പി.പി മോഡലിൽ ഇം പ്ലിമെന്റ് ചെയ്തു പ്രവർത്തിക്കുന്ന ഈ സർവ്വിസിൽ ബാൻഡ് വിഡ്ത്ത് പ്രോബ്ലം  കാരണമാണു ഈ ബ്ലോക്ക് എന്ന് അനുമാനിക്കുന്നു. സ്വാൻ നെറ്റ് വർക്കിൽ നേരത്തേ തന്നെ ബാൻഡ് വിഡ്ത്ത് കൂടുതൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, യു ട്യൂബ് തുടങ്ങിയവക്ക് ബ്ലോക്ക് ഉണ്ടായിരുന്നു. എന്നാൽ ഇടയ്ക്കിടയ്ക്ക് യൂ ട്യൂബ് ലഭ്യവുമായിരുന്നു.
എല്ലാ ഓഫീസിലും സ്വാൻ കണക്ഷൻ ലഭ്യമല്ല. ചില സ്ഥലത്ത് സ്വാൻ മാത്രമായും ചില സ്ഥലത്ത് സ്വാനും ബ്രോഡ്ബാൻഡും ലഭ്യമാണു. ഇങ്ങനെയൊരു ബ്ലോക്ക് പല ഓഫീസ് പ്രവർത്തനത്തെയും തകിടം മറിക്കും. ഒട്ടു മിക്ക ഓഫീസർമാരും വർഷങ്ങളായിട്ട് ഉപയോഗിക്കുന്നത് സ്വകാര്യ ഇ-മൈൽ സേവനങ്ങളായ ജിമൈലും യാഹു മൈലുമാണു. ഇവർക്ക് NIC.IN മൈൽ ഐഡിയുമുണ്ട്പക്ഷേ ഉപയോഗിക്കുന്നില്ലെന്നു മാത്രം. പ്രോക്സി വഴി ജിമൈൽ സന്തർഷിക്കാൻ സാധിക്കുമെന്നാണു അറിയാൻ കഴിഞ്ഞത്. ആശ്രയ സർവ്വീസ് സെന്ററിലും സ്വാൻ കണക്ഷനാണുള്ളത്, അവർക്ക് ഈ ബ്ലോക്ക് വൻ ദോഷം ചെയ്യും.  ഈ സാഹചര്യത്തിൽ ഈ ബ്ലോക്ക് അധികകാലം നീണ്ടുനിൽക്കില്ല.
പല ഓഫീസിലും ഉദ്യോഗസ്ഥർ ഒൺലൈനിൽ വീഡിയോ കാണൽ പതിവാണു. ഇത് മൂലം മറ്റ് പലർക്കും കണക്ഷൻ സ്ലോ ആയിട്ടാണു ലഭ്യമാവുക. സ്വാൻ നെറ്റ് വർക്കിൽ സ്തിരമായ ഐ.പി അഡ്രസാണു കമ്പ്യൂട്ടറുകൾക്ക് നൽകിയിരിക്കുന്നത്. ഇത് വഴി ആരാണു വീഡിയോ കാണുന്നതും ടൊറെന്റുകൾ ഡൗൺലോഡ് ചെയ്യുന്നതെന്നും വ്യക്തമായിരിക്കെ നെറ്റ് വർക്ക് അഡ്മിനിസ്റ്റ്രേറ്റർമാർ അവർക്കെതിരെ ഒരു നടപടിയുമെടുത്ത് കണ്ടില്ല. പകരം എല്ലാ സൈറ്റുകൾക്കും നരോധനം ഏർപ്പെടുത്തുകയാണു ചെയ്തത്.
ലക്ഷദ്വീപുകളിലെ ഒൺലൈൻ മാധ്യമങ്ങളായി പ്രവർത്തിക്കുന്ന കടൽതീരം ദ്വീപ് ഡയറി തുടങ്ങിയവ ബ്ലോക്ക് ചെയ്തതിലൂടെ ഞങ്ങളുടെ ഒരു പാട് വിസിറ്റേർസിനെയാണു നഷടമായിരിക്കുന്നത്. ഈ ഒരു ബ്ലോക്ക് അനാവശ്യമായ ഒന്നാണെന്നെ ഞങ്ങൾക്ക് പറയാനുള്ളു. കാരണം ചില സൈറ്റുകൾ നിരോധിക്കുന്നതിനു പകരം എല്ലാ സൈറ്റുകളുമാണു നിരോധിച്ചിരിക്കുന്നത്.
           ഓഫീസ് സമയങ്ങളിൽ കടൽതീരം, സന്തർഷിക്കുന്നത് ഞങ്ങൾ പ്രൊത്സാഹിപ്പിക്കുന്നില്ല. എന്നാൽ തന്നെയും ദ്വീപിലെ ഇപ്പോയെത്തെ സാഹചര്യം കണക്കിലെടുത്ത് ബ്ലോക്ക് നീക്കണമെന്നാണു അഭിപ്രായം ഓഫീസ് സ്റ്റാഫിനു വ്യക്തമായ മാർഗ നിർദ്ദേഷങ്ങൾ നൽകികൊണ്ട് ഈ ഒരു പ്രശ്നത്തിനു വളരെ ഈസിയായ് പരിഹാരം കാണാൻ പറ്റുമെന്ന കാര്യം തീർച്ചയാണു.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക