ലക്ഷദ്വീപ് ഫയർ ഫോയിസ്ന് തുരുമ്പിച്ചതും ചോർച്ചയുള്ളതുമായ ഫയർ എൻ‌ജിനുകൾ.


കിൽത്താൻ: 6/12/13ന് കിൽത്താൻ ചെത്‌ലാത്ത് എന്നി ദ്വിപുകളിലേക്ക് എത്തിച്ച ഫയർ എൻ‌ജിനുകളിലാണ് ചോർച്ച.കിൽത്താൻ ദ്വീപിലെത്തിയ ഫയർ എൻ‌ജിൻ പിറ്റേദിവസം പ്രവർത്തന സജ്ജമാണെന്ന് പരീക്ഷിക്കാൻ സ്ഥലത്തെ ഫയർ ഫോർസ് ജിവനക്കാരും പോലിസും  മണിക്കുറോളം നടത്തിയ ശ്രമം ചോർന്ന് പോയി. ദ്വീപിലെ വലിയ കുളങ്ങളിൽ ഒന്നായ മുഹിയുദ്ദീൻ പള്ളിയുടെ കുളകടവിലെത്തി വഹനത്തിൽ വെള്ളം നിറക്കാൻ തുടങ്ങിയ സംഘം കുളത്തിലെ വെള്ളം പകുതിയോളം വറ്റിച്ചിട്ടും ചോർച്ച കാരണം വാഹനത്തിൽ ഒരുലിറ്റർ വെള്ളം പോലും നിറക്കാൻ സാധിക്കാതെ തിരിച്ചു പോവേണ്ടിവന്നു. അഞ്ച് വർഷം മുമ്പാണ് ഡിപ്പാർട്ട് മെന്റ് വാഹനങ്ങൾ വങ്ങിയത്. കാലമിത്രയും വൻ‌കരയിൽ യതൊരു ഉത്തരവാദിത്വവും‌മില്ലാതെ  കെട്ടികിടക്കുകയായിരുന്നു. മുൻ പോലിസ് സുപ്രൻഡൻഡണ്ട് റംവീർ സിംഗ് ടെന്റർ വിളിക്കാതെ  പർചേർസ് സ്വന്തകാരെ എല്പിച്ചതിൽ വൻ അഴിമതിനടത്തിട്ടുണ്ടെന്നും ഇതിന് തക്കതായ അന്വേഷണം വേണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.മുക്കാൽ ദ്വിപുകളിളേക്കും എത്തിയ എൻ‌ജിനുകളുടെയു അവസ്ഥ ഇങ്ങനെ എന്നാണ് കടൽ തീരത്തിന് ലഭിച്ച റിപ്പോർട്ട്.                
“ഉപ്പു തിന്നവൻ വെള്ളം കുടിക്കും”
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക