നാണം കെട്ട വിജയം



കിൽത്തൻ: സോക്കർ സിറ്റി ഫൂട്ട്ബൾ ക്ലബ് സംഘടിപ്പിച്ച സെവൻസ് ഫൂട്ട് ബാൾ ട്ടുർണ്ണമെന്റ് ഫൈനലിൽ ഏറെ കോലാഹലം സൃഷ്ടിച്ച് സോക്കർ സിറ്റി ഫൂട്ബോൾ ക്ലബ് ജേതാക്കളായി. ഫൂട്ട്ബാൾ മത്സരത്തിൽ അം‌മ്പയറുടെ അവസാനത്തെ വിസിൽമുഴങ്ങുമ്പോൾ ഏത് ട്ടിമാണ് ഗോൾ നിലയിൽ മുന്നിട്ട് നിൽക്കുന്നത് അവരാണ് വിജയികളാവുക എന്നത് ഫൂട്ട്ബാളിന്റെ നിയമാണ്. എന്നാൽ കളിയിൽ സംഘാകടരുടെ ഭാഗത്തിൽ നിന്നും സംഭവിക്കുന്ന തെറ്റുകൾക്ക്; അർഹതയുള്ളവർ തോൽ‌വി എറ്റുവാങ്ങേൻടിവരുന്നത് ഒരിക്കലും മാപ്പ് അർഹിക്കാത്ത കര്യമാണ്. ഈ ട്ടുർണ്ണമെന്റിൽ സംഭവിച്ചതും അതുതന്നെയാണ്. സോക്കർ സിറ്റിയും ഐലണ്ട് ബോയിസും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ കായിക പ്രേമികളെ അരിശം കൊള്ളിക്കൂന്ന രംഗങ്ങളാണ് മൈതാനത്തിൽ അരങ്ങേറിയത്. കളിയിലെ മര്യാദകൾ മാനിച്ച് കളി ക്കളത്തിൽ അച്ചടക്കം പാലിച്ച ഐലണ്ട് ബോയിസിലെ കളിക്കാർകെതിരെ അം‌മ്പയറുടെ ഏക പക്ഷ്യ നിലാപാടും സംഘാടകരുടെ ഭാഗത്തിൽ നിന്നുമുണ്ടായ വിഭാഗിയ നിലപാടുമാണ് കായിക പ്രേമികളെ എറേ അരിശം കൊള്ളിച്ച് പ്രകോപിതരാക്കിയത്. ഐലണ്ട് ബോയിസിലെ കളിക്കാരിൽ ഏഴ് പേരും കേരളത്തിലെ പാലകാട് ജില്ലക്കാരാണ് കുടതെ  ഈ ട്ടുർണ്ണമെന്റിൽ പങ്കെടുത്ത മറ്റ് ട്ടിമുകളെ അപേക്ഷിച്ച് എന്ത് കൊണ്ടും നിലവാരമുള്ള കളിക്കരാണ് ഇവർ. ഇതൊക്കെ കൊണ്ടായിരിക്കാം ഇവർക്കെതിരെ അഹഃങ്കാര പരമായി പെരുമാറാൻ സംഘാടകരെ പ്രേരിപ്പിച്ചത്. സംഘാടകർ ട്ടുർണ്ണമെന്റിന്റെ തുടക്കത്തിൽ തന്നെ ട്ടുർണ്ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനെ കിൽത്താദ്വീപ്‌ലെ പഴയ കളിക്കരുടേ ഹിത പരിശോധനയിലുടെ തെരെഞ്ഞെടുക്കുമെന്നാണ് പ്രഖ്യാപിച്ചത്. കടൽ തീരം നടത്തിയ അന്വേഷണത്തിൽ ഇത് വെറുമൊരു കബളിപ്പിക്കലായിരുന്നെന്ന് മനസിലായി. ഫൈനൽ മത്സത്തിന് നാളുകൾക്ക് മുമ്പ് തന്നെ തങ്ങൾക്കാണ് വിജയമെന്ന് സംഘാടകരായ സോക്കർ സിറ്റിയിലെ ചില മെമ്പർമാർ രഹസ്യം പറഞ്ഞത് പുറത്തായതൊടെ സോക്കർ സിറ്റിക്ക് വിജയത്തിൽ നാണം കെടേണ്ടിവന്നു. 
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക