ലോക വികലാൻ‌ഗ ദിനം സമുചിതമായ് ആഘോഷിച്ചു

കിൽത്താൻ ജെ ബി സ്കൂൾ സൌത്തിൽ വിവിധ കലാപരിപാടികളോടെ ലോക വികലാൻ‌ഗ  ദിനം ആഘോഷിച്ചു. സോഷ്യൽ വെൽഫേറിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചെയർമാൻ ശ്രീ ആലിമുഹമ്മദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്ഥലത്തെ സബ് ഡിവിഷണൽ ഓഫീസർ അദ്ധ്യക്ഷത വഹിച്ചു. രസകരമായ കലാകായിക  മത്സരങ്ങളും ചിത്ര രചന മത്സരവും സംഘടിപ്പിച്ചിരുന്നു. ചിത്ര രചനാ മത്സരത്തിൽ ജുനൈദ് ഒന്നാം സ്ഥാനം നേടി. വികലാൻ‌ഗരുടെ കമ്പ വലിയും ബലൂൺ പൊട്ടിക്കൽ മത്സരവും ജനങ്ങളെ ആവേശഭരിതരാക്കി. കിൽത്താ‍നിൽ ആദ്യമായിട്ടാണ് വികലാങ്ക ദിനം ആചരിച്ചത്. കിൽത്താൻ വികലാങ്ക യൂണിയൻ പ്രസിഡന്റ് കീളാപ്പുര കുന്നിമോൻ നന്ദി രേഖപ്പെടുത്തി.




ഫോട്ടോ: എം പി എച്ച്

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

1 comments:

  1. Really great news....... the happiness they attains on getting recognition in public could boost them to lead a better and healthy life among the whole public. needs more opportunities for them often to speed up the good times ahead...

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക