കിൽത്താൻ: കിൽത്താൻ ദ്വീപിൽ ലക്ഷദ്വീപ്‌തല സുബർദോ മുഖർജി കപ്പ് ഫുട്ട് ബാൾ സെലക്ഷൻ ട്ടുർണ്ണമെന്റ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. വിവിധ ദ്വിപിൽ നിന്നുള്ള അണ്ടർ 14 അണ്ടർ 17 എന്നി ഗ്രുപ്പുകൾക്കായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 300 ഓളം കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാനായി ഇവിടെ എത്തിയിരിക്കുന്നത്. രാവിലെ 6.45ന് കടമം അമിനി (അണ്ടർ 14) തമ്മിലുള്ള മത്സരത്തോടെയാണ് മാമാംങ്കത്തിന് തുടക്കം കുറിച്ചത്. ഉജ്ജ്വല പോരാട്ടത്തിൽ കടമം അമിനിയേ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് പരജയപെടുത്തി.തുടർന്ന് അണ്ടർ 17 വിഭാഗത്തിൽ മിനികോയി കവരത്തി തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിന്റെ രണ്ടാം പകുതിയിലെ അവസാന മിനിറ്റിൽ 12-ആം നമ്പർ കളിക്കാരൻ ശംസിർ തൊടുത്ത ഗോളിന് മിനികോയി വിജയം ഉറച്ചു. മിറ്റിന്റെ ഔപചാരിക ഉൽഘാടനം കിൽത്താൻ വില്ലേജ് ദ്വിപ് പഞ്ചയത്ത് ചെയർ പേർസൺ നിർവഹിച്ചു. എസ്. ഡി . ഒ . അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചു.മീറ്റ് ചെയർമാൻ ശ്രി. പി.എസ്. ആറ്റകോയ സ്വഗതവും മീറ്റ് സെക്രറ്റരി ശ്രി അക്ബർ അലി നന്ദിയും രേഖപെടുത്തി.
Home / കായികം /
കിൽത്താൻ /
വാര്‍ത്തകള്‍
/ 30 താമത് സുബർദോ മുഖർജി കപ്പ് ട്ടുർണ്ണമെന്റിന് തുടക്കം........
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക