കിൽത്താൻ: ഇവിടത്തെ പ്രൈമറി ഹെൽത്ത് സെന്ററിൽ പുതുതായ് സ്ഥാപിച്ച ജനറേറ്റർ ബഹുമാനപ്പെട്ട കേന്ത്ര മന്ത്രി ശ്രീ അജയ് മകെൻ ഉൽഘാടനം ചെയ്തു.ബഹു. എം പി ശ്രീ ഹംദുള്ള സയീദ്, വി ഡി പി ചൈർപേർസൺ ശ്രീ എൻ കോയ, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉൽഘാടന ചടങ്ങ്. 25 കെ വി എ കപ്പാസിറ്റിയുള്ള ശബ്ദ രഹിത് അത്യാധുനികമായ ജനറേറ്റർ ഹോസ്പിറ്റൽ രോഗികൾക്ക് ഒരു വൻ ആശ്വാസം തന്നെയായിരിക്കും.എം പിയുടെ മണ്ടല വികസന ഫണ്ട് ഉപയോഗിച്ചാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
വേസ്റ്റ് മരുന്നുകൾ കത്തിക്കാൻ ഉപയോഗിച്ചിരുന്ന മെഷീൻ എടുത്ത് മാറ്റിയതിനു ശേഷമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പകരം വേസ്റ്റ് കത്തിക്കാനുള്ള സംവിധാനം ആരു ചെയ്യും?. ഇങ്ങനെയൊരു ജനറേറ്റർ സ്ഥാപിക്കുമ്പോൾ ഇതിനു ഒരു ഓപ്പറേറ്ററെകൂടി ആവശ്യമാണ്. ഇതിനു കോൺട്രാക്റ്റ് കിട്ടിയിരിക്കുന്ന വ്യക്തി ഇത് ഇൻസ്റ്റാൽ ചെയ്യാൻ പോലും വന്നില്ലാ. ഇനി ഇതിനു എന്തെങ്കിലും തകരാർ സംഭവിച്ചാൽ ഇയാൾ വരുമെന്നും പ്രശ്നം പരിഹരിക്കുമെന്നും പ്രതീക്ഷിക്കാമോ?. 20 വർഷങ്ങളോളം ഒരു ജനറേറ്റർ(മെഡിക്കൽ ഡിപ്പാർട്ട്മെന്റ് പർചേസ് ചൈതത്) കിൽത്താൻ ഹോസ്പിറ്റൽ ഷെഡ്ഡിൽ കിടന്നു നഷിച്ചിട്ടും ആരും ഒന്നും ചെയ്തില്ല. ഇതെങ്കിലും ദീർഘകാലം പ്രവർത്തിച്ചിരുന്നാൽ നാട്ടുകാരുടെ ഭാഗ്യം!

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക