മുങ്ങിയ മഞ്ചുവിൽനിന്നുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി

കിൽത്താൻ: കിൽത്താൻ ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്തായി  12 മൈൽ അകലെവെച്ച് മുങ്ങിയ മത്തീൻ എന്ന മഞ്ചുവിലെ ജീവനക്കാരെയെല്ലാവരേയും സബ് ഇൻസ്പെക്ട്ടർ ശ്രീ അമീർ ബിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷപ്പെടുത്തി.  മഞ്ചുവിൽ 5 ജീവനക്കാരുണ്ടായിരുന്നു. കടമത്തിൽ നിന്നും മംഗാലപുരത്തേക്ക് പോകുകയായിരുന്ന മഞ്ചു കിൽത്താൻ ദ്വീപിനടുത്ത് വെച്ച് മുങ്ങുകയായിരുന്നു. പലക പൊട്ടിയത് കാരണമാണു മഞ്ചു തകർന്നതെന്നാ‍ണ് നിഗമനം. നാട്ടുകാരുടേ കൊപ്രയും ആക്രി സാധനങ്ങളും മഞ്ചുവിലുള്ളതായി ജീവനക്കാർ പറയുന്നു. കിൽത്താനും മംഗലാപുരവുമായി ദീർഘ കാലമായി ബന്ദിപ്പിക്കുന്ന ഏക ചരക്കു വാഹനമായിരുന്നു ഇത്. ഈ നഷ്ടം കിൽത്താനിലെ വ്യാപാരികളെയും നാട്ടുകാരെയും പ്രതികൂലമായി ബാധിക്കും.
              8.30 നു തുടങ്ങിയ രക്ഷാപ്രവർത്തനം 5 മണിക്കൂർ നീണ്ടുനിന്നു.  നീണ്ട പരിശ്രമങ്ങൾക്കു ശേഷം മഞ്ചു രക്ഷപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മതിയായ സജ്ജികരണങ്ങളുണ്ടെങ്കിൽ മഞ്ചു രക്ഷപ്പെടുത്താമായിരുന്നെന്നാണ് എല്ലാവരും പറയുന്നത്. കിൽത്താനിൽ നംഗൂരമിട്ടിരിക്കുന്ന ഗവർമെന്റ് ബാർജും ഫെഡറേഷന്റെ മഞ്ചുവും ഉണ്ടായിരിക്കെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. മാത്രമല്ല ഇവിടെ ഇരുപതോളം ഡിസാറ്റർ മാനാജ്മെന്റ് വളണ്ടിയേർസൈനെ സർക്കാർ  നിയോഗിച്ചുണ്ട്. ഇത് വേണ്ടവിധം ഉപയോഗിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.
പോലീസ്  സംഗം രക്ഷപ്പെടുത്തിയ മഞ്ചു ജീവനക്കാരോടൊപ്പം
             റിപ്പബ്ലിക്ക് പരേഡ് കഴിഞ്ഞയുടനെ പോലീസുകാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു. പോലീസ് ബോട്ട് മൈന്റിനൻസ് കഴിഞ്ഞ് ട്രയൽ നടത്തുന്നതിനുമുൻപ് നടന്ന സംഭവമായതുകൊണ്ടാണു സർവ്വീസ് എഞ്ചിനിയറേയും അവരോടൊപ്പം കൊണ്ടുപോയത്.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക