ലക്ഷദ്വീപിലെ ഏറ്റവുമധികം സമ്മാന മൂല്യമുള്ള തോണി തുഴയൽ മത്സരം കവരത്തിയിൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ചു. കഴിഞ്ഞ വർഷമാണ് ഇങ്ങനെയൊരു മത്സരം ലക്ഷദ്വീപ് തലത്തിൽ ലക്ഷദ്വീപ് കലാ അക്കാദമി ആരംഭിച്ചത്. ഏഷ്യയിൽ തന്നെ ഇത്ര ദൈർഘ്യമേറിയ മത്സരം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ഈ മത്സരം ഏകദേശം 10 മണിക്കൂർ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരം കവരത്തിയിൽ നിന്നും കടമത്തിലേക്ക് തുഴയാനായിരുന്നു തീരുമാനം, കാലാവസ്ഥ പ്രശ്നം കാരണം മത്സരം കവരത്തി ബില്ലത്തിനകത്ത് വെച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. സമ്മാന തുക 1.5 ലക്ഷം രൂപയാണ്. മത്സര സ്വഭാവവും കായികാദ്ധ്വാനവും വെച്ച് നോക്കുമ്പോൾ സമ്മാന തുക വളരേ തുഛമാണ്. കഴിഞ്ഞ വർഷത്തിൽ കവരത്തിയിൽ നിന്നും അഗത്തിയിലേക്കാണു മത്സരം നടന്നത്. ആ മത്സരത്തിൽ കിൽത്താനിൽ നിന്നുള്ള ടീം വിജയികളായിരുന്നു. വീണ്ടും വിജയ പ്രതീക്ഷയുമായി കവരത്തിയിലേക്ക് പോയ കിൽത്താൻ ടീമിനെ മൂന്നാം
സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് അഗത്തി ടീം ഒന്നാം സ്ഥാനവും കടമം ടീം
രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മത്സരത്തിൽ മൊത്തം 10 ടീമുകൾ പങ്കെടുത്തു.
ഫിനിഷ്ചെയ്ത എല്ലാ ടീമിനും 50,000 രൂപ വീതം സമ്മാനം ലഭിക്കും. മത്സരത്തിന്
ദൈർഗ്യം കൂടിയത് വൻ വിമർഷനത്തിന് ഇടവരുത്തി. വിജയികൾക്ക് കടൽതീരത്തിന്റെ
ആശംസകൾ.
- Blogger Comment
- Facebook Comment
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്
(
Atom
)

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക