
കവരത്തി: ഡിസ്ട്രിക്റ്റ് പഞ്ചായത്തിൽ ചീഫ് കൌൺസിലർ സ്ഥാനം കവരത്തിയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർതി ശ്രീ ആച്ചാട അഹ്‌മദ് ഹാജിക്ക് ലഭിച്ചു. അമിനിയിൽ നിന്നുള്ള ശ്രീ ബർക്കത്തുള്ള യും ചെത്‌ലാത്തിൽ നിന്നുള്ള ശ്രീ യൂസുഫ് എം നും വൈസ് ചാൻസിലർ സ്ഥാനവും ലഭിച്ചു. വളരേയേറെ ചർച്ചകൾക്കും കൂട്ടികിഴിക്കലുകൾക്കും ഒടുവിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. ഇന്നലെ രാത്രി നടന്ന പാർട്ടി യോഗത്തിൽ വൈസ് കൌൺസിലർ സ്ഥാനം ശ്രീ റഹ്‌മത്തുള്ള പി ക്കും ശ്രീ യുസുഫ് എം നും നൽകാനായിരുന്നു തീരുമാനം അതിനു ശേഷം നടന്ന ചർച്ചയിൽ തീരുമാനം മാറ്റുകയായിരുന്നു. ഇലക്ഷൻ പ്രചരണത്തിൽ പങ്കെടുത്ത കേന്ത്ര നേതാക്കളിൽ പലരും കിൽത്താനിൽ റഹ്‌മത്തുള്ള വിജയിച്ചു വരികയാണെങ്കിൽ കൌൺസിലർ സ്ഥാനം വരേ കൊടുക്കാമെന്ന് പ്രസ്ഥാപിച്ചിരുന്നു. ഈ സംഭവത്തിൽ നാട്ടുകാർ അതൃപ്തരാണ്.
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക