നബിദിനഘോഷത്തിന് നാടും നഗരവും ഒരുങ്ങി




ലക്ഷദ്വീപ് : പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ തിരുപ്പിറവി ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങി. മദ്രസ്സകളും പരിസരങ്ങളും തോരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. മദ്രസ്സകൾ കേന്ദ്രീകരിച്ച് മൗലീദ് പാരായണവും, മദ്രസ വിദ്യാര്‍ത്ഥികൾക്കും പൊതുജനങ്ങൾക്കും വിവിധ മത്സര പരിപാടികൾ (ഖുര്‍ആൻ പാരായണം,ബാങ്ക് വിളി, ദഫ് മുട്ട് തുടങ്ങിയ) സംഘടിപ്പികക്കുന്നു. വിവിധ മദ്രസകളുടെ ഘോഷയാത്രകളും നടക്കും.
വെള്ളിഴായിച്ചയാണ് ലോകമെങ്ങും നബിദിനം ആഘോഷിക്കുന്നത്. പ്രവാചകന്റെ പ്രകീര്‍ത്തനവും അപദാനങ്ങളും പറഞ്ഞും പാടിയും നാടെങ്ങും വിവിധ തരം പരിപാടികൾ നടന്നു വരികയാണ്. മദ്രസകൾ കേന്ദ്രീകരിച്ച് മതപ്രഭാഷണങ്ങളും. നടക്കുന്നു. പള്ളികളും മദ്രസകളും വഴിയോരവും തോരണങ്ങള്‍ കൊണ്ടും അലങ്കാരവിളക്കുകൾ കൊണ്ടും അലങ്കരിച്ചിരിക്കുകയാണ്. ആശംസാ ബാനറുകളും തെരുവോരങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു.  
പ്രവാചക പ്രകീര്‍ത്തനവും അപദാനങ്ങളുമായി വരുന്ന ഘോഷയാത്രകളെ സീകരിക്കാൻ ദീപ്‌വാസികളും മദ്രസ്സകളും ഉത്സാഹഭരിതരായി കത്തിരിക്കുയാണ്.  ആ പൂണ്യദിനം ഒരിക്കൽ ക്കുടി ആഘോഷിക്കാൻ അള്ളഹു നമ്മെ അനുഗ്രഹിക്കട്ടെ‌‌‌‌ആമീൻ
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക