നമുക്ക് ഈ റോഡ് വേണ്ടേ



കിൽത്താൻ: ഹെലിപ്പാടിൽ നിന്നും ലൈറ്റ് ഹൌസ് വരേയുള്ള റോഡിനേ മുറിച്ചുകൊണ്ട് 2011 ൽ ആണ് ഗ്രൌണ്ടിനു ചുറ്റും മതിൽ നിർമ്മിക്കുകയും വാതിലിട്ട് അകത്തേയ്ക്കുള്ള പ്രവേശനം നിർത്തിവെയ്ക്കുകയും ചെയ്തത്. ഇത് മൂലം നാട്ടുകാർ വളരേ ബുദ്ധിമുട്ടുകളാണ് സഹിക്കേണ്ടി വരുന്നത്.  ഇപ്പോൾ ലൈറ്റ് ഹൌസിലേക്കും ഹൈയർ സെകണ്ടറി സ്കൂളിലേക്കുമുള്ള യാത്ര വളരേ ക്ലേശം പിടിച്ചതാണ്. ഇതിനെതിരേ നാട്ടുകാരിൽ പലരും പ്രതികരിച്ചെങ്കിലും ആരും ഒന്നും ശ്രദ്ധിക്കുന്ന മട്ടില്ല. ഇപ്പോഴുള്ള ഗ്രൌണ്ട് പൂർണമായി അടയ്ക്കുകയാണെങ്കിൽ പൌൾട്രി ഫാമിലേക്കുള്ള പ്രവേശനം പൂർണമായി നിലയ്ക്കും. ഇപ്പോയുള്ള ഗ്രൌണ്ട് ഇൻ ഡോർ സ്റ്റേഡിയത്തിനായി എടുത്തിട്ടുള്ള സ്ഥലത്തേക്ക് മാറ്റുകയാണെങ്കിൽ പഴയ റോഡ് പുനർസ്ഥാപിക്കാമെന്ന് മാത്രമല്ല ഇപ്പോൾ ഗ്രൌണ്ടുള്ള സ്ഥലത്ത് ഇൻഡോറും വോളിബോൾ കോർട്ടും സ്ഥാപിക്കുന്നതിനോടൊപ്പം പൌൾട്രി ഫാം നിലനിർത്തുകയും ചെയ്യാമെന്ന് നാട്ടുകാരിൽ പലരും പറയുന്നു.മാത്രമല്ല ഈ 100 മീറ്റർ റോഡിനു ബദൽ റോഡിടുകയാണെങ്കിൽ 600 മീറ്റർ റോഡിടേണ്ടിവരുമെന്ന് ഡിപ്പാർട്ട്മെന്റും പറയുന്നു. വ്യക്തമായ പ്ലാനിങ്ങില്ലാത്തതാണ് ഇതിനു കാരണം. ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക