
കവരത്തി: കവരത്തിയിൽ ഇന്നലെ എത്തിയ വെസ്സലിലുണ്ടായിരുന്ന രോഗി ആംബുലൻസ് കാത്ത് മണിക്കൂറോളം ജട്ടിയിൽ നട്ടംതിരിഞ്ഞു. കിൽത്താൻ ദ്വിപിൽ നിന്നും കയറിയ യാത്രക്കാരിക്ക് യാത്രാമദ്ധ്യേ പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് വെസ്സൽ അമേനിയിൽ എത്തിയപ്പോൾ ക്യാപ്റ്റൻ കവരത്തി പോർട്ടുമായും ഇന്ദിരാഗാന്ദി ഹോസ്പിറ്റലുമായും ബന്ദപെട്ട് രോഗിയുടെ അവസ്ഥ അറിയിക്കുകയും അടിയന്തിരമായി ആംബുലൻസ് എർപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. വെസ്സൽ കവരത്തിയെത്തേണ്ട കൃത്യസമയം അറിയിക്കുകയും കൂടാതെ കവരത്തി എൻട്രൻസിൽ എത്തിയപ്പോൾ ക്യപ്റ്റൻ ഹോസ്പിറ്റലിലേക്ക് വീണ്ടും ബന്ദപ്പെട്ട് വെസ്സൽ എത്തിയവിവരവും നൽകുകയുണ്ടായി. എന്നാൽ തലസ്ഥാന നഗരിയിൽ ഇറങ്ങിയ രോഗിക്കും കൂടെയുണ്ടായിരുന്ന ഭർത്താവിന്നും എതാണ്ട് രണ്ടര മണിക്കുർ ജട്ടിയിൽ തങ്ങേണ്ടി വന്നു മാത്രമല്ല ലക്ഷദ്വിപിലെ രണ്ട് പ്രമുഖ പാർട്ടിയിൽ (ഐ എൻ സി,എൻ സി പി) നിന്നുമുള്ള നേതാക്കൾ സഹയാത്രികരായിയുണ്ടായിട്ടും ഒരാൾപോലും തിരിഞ്ഞ്നോക്കതെ പോയത് രോഗിയുടെ മനസ്സിനെക്കൂടി മുറിവേൽപ്പിച്ചു. ഇതിനേക്കാളേറെ ദയനിയ സഭവം ഇതിനുമുമ്പും ഇവിടെ നടന്നിട്ടുണ്ടെന്നും ഏതെങ്കിലും ഓട്ടോ പിടിച്ച് ഹോസ്പിറ്റലിൽ പോകുന്നതാണ് നല്ലതെന്നും ചെറിയപാണിയിലേ ജിവനക്കാർ രോഗിയോടും ബന്ദുക്കളോടും പറഞ്ഞു. വൈകിയെത്തിയ ആംബുലൻസിൽ ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറോട് ആംബുലൻസ് വൈകിയത് അന്വേഷിച്ചപ്പോൾ താനൊന്നും അറിഞ്ഞില്ലന്നാണ് പറഞ്ഞത്. സാധാരണ ഗതിയിൽ ആബുലസിന്നായി ഹോസ്പിറ്റൽ ഡ്യുട്ടിറുമിലേക്കാണ് വിളിക്കാറുള്ളത്. ഇവിടെയുണ്ടകുന്ന നേഴ്സുമാരാണ് കോളുകൾ അറ്റെന്റ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള കോളുകൾ കൃത്യമായി കൈമാറാത്തതിലാണ് പലരോഗികളും പലപ്പോഴും വിശമിക്കേണ്ടിവരുന്നതെന്നകാര്യം ഡയരക്ട്ടർമാർ അറിയുന്നില്ലെന്നതാണ് വാസ്ത്ഥവം. ആംബുലൻസുക്കൾക്ക് വിളിക്കാൻ പ്രത്യേക നമ്പറും കോളുകൾ റജിസ്റ്റ്ട്രേഷൻ ചെയ്യുന്ന സംവിധാനവും മുണ്ടായിരുന്നെങ്കിൽ ഇത്തരത്തിൽ വരുന്ന പാകപിഴകൾ തീർത്തും പരിഹരിച്ച് ഇവിടെ എത്തുന്ന രോഗിക്കൾക്ക് കൃത്യസമയത്ത് ആംബുലൻസ് സർവീസ് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് സാമുഹികപ്രവർത്തകനായ കവരത്തിസ്വദേശി ശ്രി കെ.സബിർ പറയുന്നു.
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക