രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പ്


കിൽത്താൻ: ഇന്ന്(18/03/2015) രാവിലെ സ്ഥലത്തെ ജെട്ടി പരിസരത്തിൽ അരങ്ങേറിയ രാഷ്ട്രീയ നാടകം വളരെ രസകരമായിരുന്നു. കിൽത്താൻ ദ്വീപിലെ പ്രധാന ജെട്ടിയുമായി ബന്ദപ്പെട്ട പാസഞ്ചർ ഹാൾ പൊളിച്ച് നീക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലമായി പോർട്ട് ഡിപ്പാർട്ട്മെന്റൊ എൽ പി ഡബ്ലു ഡി ഡിപ്പാർട്ട്മെന്റൊ പഞ്ചായത്തൊ പുതിയ ഒരു പാസഞ്ചർ ഹാൾ ഇവിടെ നിർമ്മിച്ചിരുന്നില്ല. ഇന്ന് രാവിലെ ഇവിടെ കപ്പൽ കയറാൻ വന്ന യാത്രക്കാർ പുതിയൊരു താൽകാലിക പാസഞ്ചർ ഹാൾ കണ്ട് ശരിക്കും അമ്പരന്നു. കാരണം ഒരു താർപ്പ മാത്രം വലിച്ചിട്ട് ഒരു ബാനർ മാത്രം വെച്ചിരിക്കുന്നു. ബാനറിൽ പറഞ്ഞിരിക്കുന്ന എൻ വൈ സി നിർമ്മിച്ച വിശ്രമ കേന്ദ്രത്തിൽ ഇരിക്കാനായിട്ട് ഒരു കസേരയോ, കുടിവെള്ളത്തിനുള്ള വെള്ളമോ, ചുരുങ്ങിയത് കടപ്പുറത്തിൽ നിന്നും എടുത്തിടാമായിരുന്ന വെളുത്ത മണ്ണോ ഒന്നും തന്നെ കണ്ടില്ല. ഈ പരിപാടി നടത്തിയവർ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോയെങ്കിലും കാണിക്കാൻ വേണ്ടിയെങ്കിലും രണ്ട് കസേര അവിടെ വെക്കാമായിരുന്നു. ഇത് തികച്ചും ഒരു രാഷ്ട്രീയ മുതലെടുപ്പായി മാത്രമേ കാണാൻ പറ്റു.
എൻ വൈ സി മുൻകൈയെടുത്ത് നടത്തിയ ഈ പരിപാടി പ്രശംസനീയം തന്നെയാണു. പക്ഷേ ഈ അവസരത്തിൽ ഒരു കാര്യം ഓർത്തുപോകുകയാണു. പണ്ട് ഇതേ സ്ഥലത്ത് പാസ്ഞ്ചർ ഹാൾ നിർമ്മിക്കുന്നത് ഇവിടത്തെ ഗതാഗതത്തെ കുരുക്ക് ഉണ്ടാവും എന്ന് കാണിച്ച് അതിനെതിരെ രംഗത്ത് വന്നവർ അതെ സ്ഥലത്ത് ഒരു വിശ്രമ കേന്ദ്രം ഉണ്ടാക്കിക്കൊണ്ടാണു വന്നിരുക്കുന്നത് എന്നതാണു യാഥാർത്ത്യം.
എൻ വൈ സി ഇങ്ങനെയൊരു വിശ്രമകേന്ദ്രം നിർമ്മിച്ചത് സർക്കാർ സ്ഥലത്ത് അനുമതിയില്ലാതെയാണെന്നും അത് പൊളിച്ച് മാറ്റിയില്ലെങ്കിൽ അതിന്റെ തൊട്ട് അടുത്ത് യൂത്ത് കോൺഗ്രസ്സുകാർ അവരുടെ ബാനറിൽ ഒരു വിശ്രമ കേന്ദ്രം കൂടി നിർമ്മിക്കുമെന്നും പറഞ്ഞ് പോലീസിൽ പരാതി ബോധിപ്പിച്ചു. ഇത് പ്രകാരം സ്ഥലത്തെ എസ് ഐ എൻ വൈ സിക്കാരോട് പൊളിച്ച് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് ഒരു വാക്ക് തർക്കത്തിൽ കലാശിക്കുകയും സ്ഥലത്തെ എസ്.ഡി.ഓ ഒരു മീറ്റിങ്ങ് വിളിപ്പിക്കാൻ തീരുമാനമെടുത്തതായും അറിയുന്നു.

ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനു പകരം എൻ വൈ സി ബി.എസ്.എൻ.എല്ലിലേക്ക് നടത്തിയ സമരം പോലെ ആളുകൾക്ക് ഉപകാരമുള്ളത്തും വിജയപ്രദവുമായ സമര പരിപാടികളുമായി മുന്നോട്ട് വരണം
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക