കുരുന്നു ഹൃദയങ്ങൾക്ക് പോലിസ് സാന്ത്വനമേകി..............

കുരുന്നുകൾക്ക് പുത്തനുടുപ്പുമായിപോലിസ് സംഘം
കിൽത്താൻ: ബലിപെരുന്നാളിന്റെ ഉത്സവ ലഹരിയിൽ നാടെങ്ങും മതിമറന്നാഹ്ലാദിക്കുമ്പോൾ മുറിവേറ്റ ഹൃദയവും കണ്ണൂനിറയേ കണ്ണിർ തുള്ളികളുമായി മൂന്ന് കുരുന്നുകൾ ഒരിറ്റ്കാരുണ്യം തേടി പോലിസ് സ്റ്റേഷനിൽ. അലസത കൈമുതലാക്കിയ ഉമ്മ യതീമാ‍യ ഈ കുരുന്നുകളെ ഒറ്റപ്പെടുത്തി കടമത്തിലേക്ക് പുതിയ ഭർത്തവുമായി സ്വന്തം സുഖഭോഗങ്ങൾ തേടി പോയപ്പോൾ വൃദ്ധയും രോഗിയുമായ വല്ല്യമ്മയുടെ ചെറ്റകുടിലിനുള്ളിൾ പട്ടിണിയും പരിഭവങ്ങളും പങ്കിട്ട് കഴിയുകയായിരുന്നു ഇവർ. ബലിപെരുന്നാളിനെ സ്വാഗതം ചെയ്യാൻ പരിസരവാസികളും കൂട്ടുകാരും ആർഭാഢകരമായി അണിഞ്ഞൊരുങ്ങിയും വിഭവസ‌മൃദ്ധമായ സദ്യകളൊരുക്കിയും മത്താപ്പൂകളുമായി കളിച്ച് രസിക്കുമ്പോൾ ദുർവിധി എന്ന വേട്ടമൃഗത്തിന്റെ കൂർത്ത നഖങ്ങൾക്കിടയിൽ വിങ്ങിപോട്ടിയ മൂന്ന് പെൺ കുരുന്നുകൾ പോലിസ് സ്റ്റേഷനിൽ ചെന്ന് പൊട്ടികരഞ്ഞ് യാതനകൾ സ്ഥലം എസ്.ഐ. ശ്രീ: അമീർ ബിൻ മുഹമ്മദിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
കുരുന്നുകളെ എറ്റടുക്കാ‍നെത്തിയ മാതാക്കൾ
ഹൃദയവിശാലനായ അദ്ദേഹവും സഹപ്രവർത്തകരും കൂട്ടികൾക്ക് പുത്തനുടുപ്പുകളും കൈനീട്ടവും നൽകി പോലിസ് സേനയുടെ വിശ്വാസ്യതയെ ശക്തിപ്പെടുത്തി ലക്ഷദ്വീപ് പോലിസ് സേനക്ക് അഭിമാനവും മാതൃകയുമാവുകയാണ് കിൽത്താൻ പോലീസ് സ്റ്റേഷൻ. അനേകം രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും മത സംഘടനകളും ഉണ്ടായിട്ടുപോലും റംസാന,റസീനാ, ഇഹ്‌സനാ എന്നീ യതീം കുരുന്നുകളുടെ കണ്ണീരൊപ്പാൻ ആരും ഒരു ശ്രമവും നടത്തിയില്ല. കുട്ടികളുടെ വീടായ കുലുവാട ചെറ്റയുടെ പരിസരവാസികളെ ചെന്ന് കണ്ട് എസ്. ഐ കാര്യത്തിന്റെ ഗൌരവതലങ്ങൾ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ മാതൃത്വം തുളുമ്പുന്ന മൂന്ന് വൃദ്ധരായ ഉമ്മമാർ യതീമായ മൂന്ന് മക്കളിൽ ഓരോന്നിന്റെയും സംരക്ഷണം എറ്റെടുത്തു.
“അനഥാരെ സംരക്ഷിക്കുന്നവൻ നാളെ എന്റെ കൂടെ സ്വർഗ്ഗത്തിലാണ് ”
എന്ന നബി വചനം ഓർക്കുന്നത് നന്നായിരിക്കും
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

1 comments:

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക