ശിലാസ്ഥാപനകർമ്മം നിർവഹിച്ചു....



എം പി .ശിലാസ്ഥാപനകർമ്മം നിർവഹിക്കുന്നു
കിൽത്താൻ: (17/10/2013) ഔദ്വോഗിക സന്ദർശനാർത്ഥം ഇവിടെ എത്തിയ ലക്ഷദ്വീപ് എം പി ശ്രി ഹംദുള്ള സയിദ് വൈകുന്നേരം 4 മണിക്ക് കോമൺ സിവിൽ സ്റ്റേഷന്റെ  ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ശ്രി എൻ. കോയാഹാജി (ചെയർ പേർസൺ) അദ്യക്ഷത വഹിച്ചു. വൈസ് :ചെയർ പേർസൺ ശ്രി ആലീമുഹമ്മദ്, ഡി.പി മെമ്പർ ശ്രി റഹ്‌മത്തുള്ള, എസ്.ഡി ഓ ശ്രി സൈയ്ദ് മുഹമ്മദ് കോയാ മറ്റ് ഓഫിസ് മേധാവികൾ ചടങ്ങിൽ സംബന്ദിച്ചിരുന്നു.എം പി ലാഡ് ഫഡിൽ നിന്നും 6,78,4300 കോടി രുപ ഇതിലേക്കായി നിക്കിവെച്ചതായും ഇതിന്റെ നിർമാണ പ്രവർത്തനം എത്രയും‌പ്പെട്ടന്ന് തീർക്കുവാൻ ബന്ദപ്പെട്ട ഡിപ്പാർട്ട്മെന്റിനോട് എം പി ആവശ്യപെടുകയും  ചെയ്‌തു.

കടതീരം ഫോട്ടോഗ്രാഫർക്കായി ഫേസ് ചെയ്തപ്പോൾ
വൈകീട്ട് 7 മണിക്ക് ബർക്കത്ത് ഭവനിൽ ഐ എൻ സി, വൈ സി സി, എൻ എസ് യു ഐ എന്നിവരുമായി ഇവിടെത്തെ പ്രശ്നങ്ങൾ ആരായുകയും പ്രശ്നങ്ങൾക്കെല്ലാം ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ്‌കോടുക്കുകയും ചെയ്തു. കിൽത്താൻ ,ചെത്ത്‌ലാത്ത്, ബിത്ര  എന്നി ദ്വീപുകളെ കപ്പൽ പ്രോഗ്രാമുകളിൽ നിന്നും പാടെ അവഗണിച്ചതിനെതിരെ ഇവിടത്തെ ജനങ്ങൾ അതൃപ്‌തി രേകപെടുത്തി. എം പി യുടെ മറുപടിയിൽ 'നിങ്ങളുദ്ദേശിക്കുന്ന തരത്തിൽ പ്രോഗ്രാം തയ്യറക്കിതരുമെന്ന്' ഉറപ്പ് നൽകുകയും ചെയ്തു 19/10/2013 രാവിലെ ഇവിടെ എത്തിയ ലക്ഷദ്വീപ് സീ എന്ന കപ്പലീൽ  എം പി യും സംഘവും ചെത്ത്‌ലാത്തിലേക്ക് തിരിച്ചു.

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക