സിൻഡികേറ്റ് ബാങ്കിന്റെ പുതിയ ഇ- പാസ്സ്ബുക്ക്.


ഇനി മുതൽ സിൻഡികേറ്റ് ബാങ്കിൽ പാസ്സ് ബുക്ക് പുതുക്കുന്നതിനായി ക്യൂവിൽ നിൽക്കേണ്ടതില്ല. സിൻഡിക്കേറ്റ് ബാങ്ക് പുതിയ ഒരു അപ്ലിക്കേഷനുമായി വന്നിരിക്കുന്നു. സിൻഡ് ഇ പാസ്സ്ബുക്ക് എന്ന ആൻഡ്രോയിട് അപ്ലിക്കേഷനാണിത്.
ഇത് ഉപയോഗിക്കുന്നതിനായി ഉപഭോക്ക്താവ് ആദ്യം ബാങ്കിൽ ചെന്ന് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതാണു. അതിനു ശേഷം ഗൂഗിൾ പ്ലേ സ്റ്റോറിൽ ചെന്ന് സിൻഡ് ഇ പാസ്സ്ബുക്ക് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഇൻസ്റ്റാൾ ചെയ്ത് അപ്ലിക്കേഷൻ തുറക്കുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പരും കസ്റ്റമർ ഐഡിയും എന്റർ ചെയ്യുക( കസ്റ്റമർ ഐഡി ലഭിക്കുന്നതിനു നിങ്ങളുടെ പാസ്സ്ബുക്ക് നോക്കുക). നിങ്ങൾ എന്റർ ചെയ്ത വിവരങ്ങൾ ശരിയാണെങ്കിൽ ബാങ്ക് ഒരു ഓ.ടി.പി നിങ്ങളുടെ മൊബൈലിലേക്ക് അയച്ചുതരും അത് അടുത്ത സ്ക്രീനിൽ എന്റർ ചെയ്യുമ്പോൾ നിങ്ങളുടെ എം. പിൻ സെറ്റ് ചെയ്യാന ആവശ്യപ്പെടും. ഇനി ഈ പുതിയ എം പിൻ ഉപയോഗിച്ച് അപ്ലിക്കേഷനിൽ ലോഗിൻ ചെയ്താൽ നിങ്ങളുടെ ഇ-പാസ്സ് ബുക്ക് റെഡി.
അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ കാണുന്ന കമന്റ് ബോക്സിൽ കമന്റ് ചെയ്യാവുന്നതാണു. കൂടാതെ ഞങ്ങളുടെ ഫേസ്ബുക്ക് പേജിലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണു.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക