സമരമുഖം പുതിയ തലത്തിൽ


കിൽത്താൻ  ഇന്ന് (6/2/15) ന് രാവിലേ 10 മണിക്ക് കിൽത്താൻ സിൻഡിക്കേറ്റ് ബേങ്കിൽ ഏ ട്ടി എം സ്ഥാപിക്കാത്തതിൽ പ്രധിശേദിച്ച് കിൽത്താൻ യുവാക്കൾ ഒരു പുതിയ തരം സമരമുഖം തുറന്നു. രാവിലെ ബേങ്ക് തുറക്കുമ്പോഴത്തേക്ക് സംഘടിതമായെത്തിയ യുവാക്കൾ ഓരോ രൂപ ഇടാനും എടുക്കാനും തുടങ്ങി. തുടക്കത്തിൽ വിഡ്രോ അനുവദിച്ച ബേങ്ക് ലേശം കഴിഞ്ഞപ്പോഴാണ് തങ്ങൾക്ക് പറ്റിയ അപദ്ധം മനസ്സിലാക്കിയത്. തുടർന്ന് ട്രാൻസാക്ഷൻ നിർത്തിവെച്ച ബേങ്ക് 1 മണി കഴിഞ്ഞിട്ടും നിശ്ചലാവസ്ഥയിൽ ആയിരുന്നു. ഈ സമയം മുഴുവൻ താനൊന്നുമറിഞ്ഞില്ല എന്ന മട്ടിലാണ് ബേങ്ക് മേനേജർ. മേനേജറുമായിട്ട് സംസാരിക്കാൻ ശ്രമിച്ച യുവാക്കളോട് ഇതൊന്നും തനിക്കറിയില്ലെന്നുള്ള മട്ടിലാണ്. നിവൃത്തികെട്ട ജനങ്ങൾ ബി ഡി ഒ
യുമായു ചർച്ച നടത്തി എസ് ഡി ഓ സ്റ്റേഷൻ ഹൗസോഫീസറെ വിളിച്ച് വരുത്തുകയും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയും ചൈതു. സംഭവം ഇത്രയും വഷളാകാൻ കാരണം ബേങ്ക് മേനേജറാണെന്ന് ജനങ്ങൾ പറയുന്നു. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും റീജണൽ ഓഫീസർക്ക് വിളിക്കാൻ പറയുന്ന ഇയാൾ ഇത്രവരെയായിട്ടും ജനങ്ങളോട് സംസാരിക്കാത്തത്  ഇയ്യാളുടെ കയ്യിലിരിപ്പ് കൊണ്ടാണെന്നും ജനങ്ങൾ കുട്ടിചേർത്തു. സ്ഥലം എസ് ഐ മേനേജറുമായി നടത്തിയ ചർച്ചയിൽ പലപ്പോഴും വാക്കുകൾക്ക് തപ്പിത്തടയുന്ന
മേനേജറേയാണ് കാണാൻ കഴിഞ്ഞത്. ഒരുവേള ഇന്നത്തെ കപ്പലിൽ എ ട്ടി എംസ്ഥാപിക്കാനുള്ള ആൾ എത്തുന്നുണ്ടെന്ന് വരെ ഇദ്ധേഹം പറയുകയുണ്ടായി. എന്നാൽ ജനങ്ങൾ ഇത് എഴുതിത്തരണമെന്ന് പറഞ്ഞപ്പോൾ എഴുതിത്തരാൻ പറ്റില്ലെന്നാണ് അദ്ധേഹം പറഞ്ഞത്. ജനങ്ങളുമായി സഹകരിക്കാത്ത ഒരു മേനേജർ ഇതിന് മുമ്പ് ഇവിടെ ജോലിചൈതിട്ടില്ലെന്ന് ഇവിടത്തെ ജനങ്ങൾ പരാതിപ്പെട്ന്നു. എസ് ഐ യുടെ ശക്തമായ ഇടപെടലിനെ തുടർന്ന് വരുന്ന തിങ്കളാഴ്ച്ചവരെ യുവാക്കളോട് പ്രശ്നത്തിൽ നിന്നും വിട്ട് നിൽക്കാൻ അഭ്യർത്ഥിച്ചു. എസ് ഐ സാറിന്റെ അഭ്യർത്തന മാനി ച്ച് 1.30 ഓടെ ജനങ്ങൾ പിരിഞ്ഞ്   പോവുകയും ചൈതു.

Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക