ഊര് വിലക്കാത്തത് ഭാഗ്യം


കിൽത്താൻ: കിൽത്താൻ വിലേജ് (ദ്വീപ്) പഞ്ചയാത്ത് ചേയർപേഴ്സന് പഞ്ചായത്തോഫിസിലേക്ക് വരുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു. 08/02/2015ന്  കിൽത്താൻ യുണിറ്റ് ഐ എൻ സി യും യുത്ത് കോൺഗ്രസ്സും സംയുക്താമായി ചേർന്ന യോഗത്തിലാണ് ചയർപേഴ്സന് വിലക്കേർപെടുത്താനുള്ള തിരുമാനം കൈ കൊണ്ടത്. യോഗത്തിന്റെ ആദ്യ ദശയിൽ ചയർപേഴ്സന്റെ രാജിക്കായി ശബ്ദമുയർത്തിയിരുന്നു. ഇതിന് വഴങ്ങില്ലെന്ന് മനസിലാക്കിയ പ്രവർത്തകർ പിന്നിട് നാല് മാസത്തേക്ക് ഓഫിസിൽ വരാൻ പാടില്ലെന്ന വാശിതുടർന്നു. നിവൃത്തികേട്കൊണ്ട് ഇതനുസരിക്കാമെന്ന് ചെയർപേഴ്സൻ തലതാഴ്‌ത്തിയെങ്കിലും ശംബളം കിട്ടില്ലെങ്കിൽ അധികാരം കൈമാറാൻ തയ്യാറല്ലെന്ന് അറിയിച്ചു. താൻ വിട്ടിലിരുന്ന് ഓഫിൽ ഹജരായിയെന്നു വരുത്തികൊള്ളാമെന്ന് സമ്മതിച്ചുവെന്ന്  ചില രഹസ്യ കേന്ദ്രങ്ങൾ കടൽ തിരത്തെ അറിയിച്ചു. പാർട്ടി നേതാക്കളും പഞ്ചായത്ത് മെമ്പറന്മാരും പറയുന്ന കാര്യം പഞ്ചായത്തിലുടെ നടപ്പിലാക്കാൻ പറ്റത്തതാണ് ഇത്തരമൊരു തിരുമാനത്തിലെത്തിച്ചെതെന്ന് ചില കോഗ്രസ്സ് പ്രവർത്തകർ പറയുന്നു. എന്നാൽ പണിക്കെടുക്കുമ്പോൾ കോഗ്രസ്സ്കാരായവരെ മത്രം എടിക്കണമെന്ന ഐ എൻ സി യുടെ അപിപ്രായത്തെ ചയർപേഴ്സൺ ചങ്കൂറ്റത്തോടെ ചെറുത്ത് നിന്നതാണ് അദ്ധേഹത്തെ ഈ നിലയിൽ എത്തിച്ചതെന്ന് മറുപക്ഷം പറയുന്നു.
തെരെഞ്ഞെടുപ്പിൽ തന്നെ ജനങ്ങളുടെ മുമ്പിൽ ചെയർപേഴ്സൺ സ്ഥാനാർത്തിയായി പ്രതിഷ്ഠിക്കുകയും പാവങ്ങളുടെ വോട്ട് വാങ്ങിവിജയിച്ചൊരാൾ അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ അദ്ധേഹത്തിന് ഇവർ നൽകിയ അംഗികാരത്തിന്റെ ഫലമായി ലഭിച്ച ഓഫിസ് സൗകര്യം ഈ പറഞ്ഞ പാാവങ്ങൾക്കായി പ്രയോജനപ്പെടുത്താതെ ഇവരെ കൊപ്രാകളത്തിലും, പള്ളിയിലും, തോട്ടത്തിലും  പ്രതിനിധിയേതേടി അലയേണ്ട അവസ്ഥ.കൂടാതെ ഓഫിസിൽ  ജോലിക്കാരയ Disable ആയിട്ടുള്ള വരെയാണ് ഫയലുകളും ചെക്കുകളുമായി ചയർപേഴ്സന്റെ വീട്ടിലേക്കും മറ്റും മേലുദ്യോഗസ്ഥർ അയക്കാറ്. ഇത് തങ്ങളുടെ  സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്നുവെന്ന് ഇവരിൽ ചിലർ അഭിപ്രായപ്പെടുന്നു .ചെയർപേഴ്സനെ ഇവർ നാട് കടത്തിയിരുന്നുവെങ്കിൽ ...............????
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക