
സോഷ്യൽ മീഡിയകളെ ചാറ്റിങ്ങിനും ലൈക്ക് കിട്ടാൻ ഫോട്ടോസ് അപ് ലോടിങ്ങിനും
യുവത്വത്തിന്റെ പകുതിമുക്കാൽ ഭാഗവും വെറുതെ കളഞ്ഞു കുളിക്കുംപ്പോൾ ഒരു
ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ദ്വീപ് യുവതലമുറക്ക് മാതൃകയാവുകയാണു ഒരു പറ്റം
യുവാക്കൾ...ഫേസ്ബുക്ക് പേജിലെ "ലാക്ക് ബിച്ച് ബോയ്സ് " എന്ന
ഗ്രൂപ്പിലൂടെ ദ്വീപിന്റ് പഴമകൾ തേടിയുള്ള ചർച്ചകളും ദ്വീപിന്റെ
മത-സാമൂഹിക-സാംസ്കാരീക-രാഷ്ട്രീയ-സാംബത്തീക മേഖലകളിലെ സഖല മേഖലകളും വളരെ
വിശദമായി ചർച്ചചെയ്യുന്ന ഈ കൂട്ടായ്മയിൽ പിറന്ന ഈ ഫേസ്ബുക്ക് ഗ്രൂപ്പ്
ഭാവിയിൽ ലക്ഷദ്വീപിന്റെ എൻസൈക്ലോപീഡിയ ആയി മാറ്റാവുന്നത്ര വളർന്നു
കൊണ്ടിരിക്കുകയാണു...കുറെ മുമ്പ് "കടു കട്ടി " എന്ന പേരിൽ ദ്വീപുമായ്
ബന്തപ്പെടുത്തി ക്വിസ്സ് മൽസര പരംബര ഈ ഗ്രൂപിൽ നടത്തിവന്നിരുന്നു ,
വിജയികൾക്ക് 100 രൂപയുടെ ഈ.സി അടിച്ചും കൊടുത്തുപോന്നു....ഈ അടുത്ത
ബിത്രയിലെ ഗസ്റ്റ് ടീച്ചർമ്മാരുടെ പ്രശ്നത്തിൽ

അവരോട് സഹകരിച്ച് ഈ
ഗ്രൂപിലെ മെംബേർസ്സിന്റെ സോഷ്യൽ മീഡിയ പ്രതിശേദം വളരെ
ശ്രദ്ദേയമായിരുന്നു..."ഐ സ്റ്റാന്റ് ഫോർ ബിത്ര ജി.എസ്.ബി.എസ് "
എന്നെഴുതിയ പ്രൊഫെയിൽ പിക്ചർ മാറ്റിക്കൊണ്ടുള്ള വിപ്ലവം പിന്നീട്
എൻ.എസ്.യു.ഐ. യും എൽ.എസ്.യെ യും മറ്റു സാമൂഹ്യ ബോധമുള്ളവരും
ഏറ്റെടുത്തിരുന്നു...ഇന്നിതാ ഈ ലാക്ക് ബിച്ച് ബോയ്സ് കൂട്ടായ്മ
ലക്ഷദ്വീപിന്റെ എർണ്ണാകുളത്തെ സ്വന്തം സ്ക്കാനിംഗ് സെന്റെറിൽ ഒരു
"ക്ലോക്ക്" വെച്ച് കൊണ്ട് മാതൃകാ കൂട്ടായ്മയായിരിക്കുകയാണു.....
ഒരു ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പലതും സമൂഹത്തിനു സമർപ്പിക്കാൻ പറ്റും
എന്ന സന്തേഷമാണു ഈ ചെറുപ്പക്കാർ നമുക്ക് നൽകുന്നത്...ഇനിയും ഇത്തരം
പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയിലൂടെ ഉയർന്നു വരട്ടെ എന്ന ആശംസകളോടെ കടൽത്തീരം
ബ്ലോഗിന്റെ ആയിരമായിരം അഭിനന്ദനങ്ങൾ!!!!!
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക