സാമർത്യം കണ്ണുതുറപ്പിച്ചു.


കിൽത്താൻ: കേന്ദ്രസർക്കാർ ലക്ഷദ്വിപിലേ വിദ്യാർത്ഥികളുടെ ആരോഗ്യനില സംരക്ഷിക്കുന്നതിന്നായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്കൊണ്ട് ഉച്ചഭക്ഷണ പദ്ധതിക്കായി കോടികൾ ചെലവഴിച്ച് ഉന്നത ഗുണനിലവാരമുള്ള ഭക്ഷണങ്ങൾ ലഭ്യമാക്കാൻ നിർദേശിക്കുമ്പോൾ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്രമാത്രം അത് നടപ്പിലാകുന്നു എന്നുള്ളത് നമ്മൾ അറിയാറുണ്ടോ ? ഇവിടെത്തെ ഉത്തരവാദിത്ത്വപ്പെട്ട അദ്യാപകർ ഇതിൽ എത്രമാത്രം അലസതയാണ് കണിക്കുന്നതെന്ന് ഇന്നത്തെ (27/01/2015) സംഭവം നമ്മുക്ക് വ്യക്തമാക്കിത്തരുന്നു. സൗത്ത് ജെ ബി സ്ക്കൂളിൽ അവിടത്തെ സ്ക്കൂൾ മേനേജ് മെന്റ് കമ്മിറ്റി ചയർ പേർസൺ ശ്രിമാൻ: അയ്യുബ് ഖാൻ നടത്തിയ നിരിക്ഷണത്തിൽ ഗോഡൗണിൽ നിന്നും പഴകിയതും തറയിൽ നിന്നും തൂത്തെടുത്തതുമായ മണ്ണും കല്ലും കലർന്ന അരിയാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ക്ഷുഭിതനായ അദ്ദേഹം അവരോട് കയർക്കുകയും അരിയുടെ സാമ്പിൾ ശേഖരിച്ച് സ്ഥലത്തെ ഭക്ഷ്യ സുരക്ഷാധികാരിയെ കണിക്കുകയും ചെയ്തതുമൂലം അവർ ഡി പി മെമ്പർ ശ്രി: റഹ്‌മത്തുള്ളയുടെ സാന്നിദ്ധ്യത്തിൽ എല്ലാ സ്ക്കൂളുകളിലും മിന്നൽ പരിശോദന നടത്തുകയും എസ് ഡി ഒ സമക്ഷം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് എസ് ഡി ഒ സ്ക്കൂൾ അധികാരികളെ വിളിച്ച് ശാസിക്കുകയും ശക്തമായ താകിത് നൽകുകയും ചെയ്തു. മോശമായ അരിമാറ്റി മെച്ചപ്പെട്ട അരി നൽകാനുള്ള സംവിധാനവും ചെയ്തു.
അയ്യുബ് ഖാൻ

 ശ്രിമാൻ:അയ്യുബ്നെ പോലെ മറ്റുള്ളവരുംകൂടി ഇത്തരംകാര്യങ്ങളിൽ അത്മാർത്ഥമായി ഇടപെടുകയാണങ്കിൽ ആരോഗ്യമുള്ള വിദ്യാസംമ്പന്നരായ തലമുറയേ വാർത്തെടുക്കാൻ തിർച്ചയായും നമുക്ക് സാധിക്കും. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് ക്ലാസ് മുറികളിൽ നിന്നാണെന്ന് ചിന്തകന്മാർ പ്രവചിച്ചത് വിസ്മരിക്കരുത്.
അധികാരികളുടെ കണ്ണ്തുറപ്പിക്കാൻ സാമാർത്യം കാണിച്ച അയ്യുബിന് കടൽ തീരത്തിന്റെ അഭിനന്ദനങ്ങൾ
"നമുക്ക് നാം തന്നെ പണിവതു സ്വർഗ്ഗവും -
         - നരകവുമതുപോലെ..................."


Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക