ഒരു പൊതു പ്രവർത്തകൻ എന്നാൽ
പൊതുവായി നാടിനും നാട്ട്കാർക്കും ഗുണം കിട്ടത്തക്ക രീതിയിലുള്ള പ്രവർത്തനം കാഴ്ച്ച
വെക്കണം. തന്റെയും തന്റെ കുടുമ്പത്തിന്റെയും തന്റെ ആശ്രിതരുടേയും മാത്രം ഗുണം
ലക്ഷ്യം വെച്ച് ജനങ്ങളൂടെ മുമ്പിൽ ജനസേവകൻ ചമയുന്നത് ഒരിക്കലും ഒരു നല്ല ജനസേവകനു
ചേർന്നതല്ലാ.നമ്മുടെ നാട്ടിലെ പഞ്ചായത്തിലോ കോ ഓപ്രേറ്റീവ് സൊസൈറ്റിയിലോ മൽസരിച്ച്
വിജയിച്ചാൽ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയുടെ പേരിലായിരിക്കും ഭരണം നില
നിൽക്കുക.എന്നുവെച്ച് സ്വന്തം പാർട്ടിക്കാർക്ക് മാത്രമായിട്ടല്ല
ഭരിക്കേണ്ടത്.എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങൾക്ക് ഗുണം കിട്ടത്തക്ക രീതിയിൽ നല്ല
ഭരണം കാഴ്ച്ച വെച്ചാൽ അത് ഏത് പാർട്ടിയുടെ ബാനറിൽ ആയാലും എല്ലാ വിഭാഗം ജനങ്ങളും ആ
ഭരണത്തെ പുകഴ്ത്തിപ്പറയും. മാത്രമല്ല അവർക്ക് വീണ്ടും ജനങ്ങൾ തന്നെ അവസരം
കൊടുക്കുകയും ചെയ്യും. വികസനം എന്ന് പറയുമ്പോൾ നാട്ടിലേ ജനങ്ങൾക്ക് ജോലി കൊടുക്കാൻ
കഴിയണം അതോടൊപ്പം അവന്റെ ജീവിത നിലവാരം ഉയരണം അങ്ങിനെ വരുമ്പോഴാണ് നാട്ടിൽ വികസനം
ഉണ്ടാവുന്നത്. നല്ല നിലയിലുള്ള ജീവിത നിലവാരം ജനങ്ങൾക്ക് കിട്ടുമ്പോൾ നല്ല
വിദ്ധ്യാഭ്യാസവും നല്ല ചിന്തകളും കൊണ്ട് ജനങ്ങൾ ഉയർത്തെഴുന്നേൽക്കും അങ്ങിനെ
നാടിനെക്കുറിച്ചും നാടിലെ ജനങ്ങളെ കുറിച്ചും പുറം ലോകം അറിയുകയും ചെയ്യും. അല്ലാതെ
ഒരു കൂട്ടർ കൊണ്ട് വരുന്നത് എതിർ വിഭാഗം പാര വെച്ചാൽ ആർക്കും ഇല്ലാത്ത ഒരവസ്ഥ
ഉണ്ടാവും. നല്ലത് ആരു ചൈതാലും അത് എല്ലാവരും അംഗീകരിക്കണം അതിന് കൊടിയുടെ നിറമോ
പാർട്ടിയുടെ വലിപ്പമോ അല്ല പ്രധാനം കിൽത്താൻ ദ്വീപിന്റെ വികസന കര്യത്തിൽ ചില തല്പര
കക്ഷികളും അവർക്ക് ഓശാന പാടുന്നവരും എപ്പോഴും എന്തെങ്കിലും കാരണം കണ്ടെത്തി അതിനെ
മുടക്കിക്കോണ്ടിരിക്കും.
നമുക്ക് ഒരു അട്മിനിസ്റ്റേറ്റർ
ഉണ്ടായിരുന്നു ശ്രീ അമർനാഥ് ഐ എ എസ് അദ്ധേഹം ധാരാളം വികസന പദ്ധതികൾ എല്ലാ
ദ്വീപുകളും സന്ദർഷിച്ച് നടപ്പിലാക്കുന്നതിലേക്ക് ആവശ്യമായ പണവും പാസാക്കി. ധാരാളം
പദ്ധതികൾ ഉയന്ന് വന്നു എന്നാൽ കിൽത്താൻ ദ്വീപിൽ എന്താണ് ഉണ്ടായത്. അമർനാഥ് കുറേ തറക്കല്ലുകൾ
ഇട്ടു പോയതല്ലാതെ ഇവിടെ ഒരെണ്ണത്തിന്റെയും
മുകളിൽ ഒരു ബിൽഡിങ്ങ് പോലും ഇതേവരെ ഉയർന്നിട്ടില്ല. കുറെ കഴിയുമ്പോൾ അതൊക്കെ
നമുക്ക് സ്മാരകങ്ങളായി സൂക്ഷിക്കാം.
എന്ത്കൊണ്ട് കിൽത്താൻ ദ്വീപിൽ മാത്രം ഇങ്ങിനെ? മറ്റ് ദ്വീപുകളിൽ കിൽത്താൻകാർ
ബുദ്ധി ജീവികൾ എന്ന് പറയുമ്പോൾ എല്ലാ ബുദ്ധി ജീവികളും ഒന്നിച്ചെത്തുമ്പോൾ
വിവേകമില്ലാതായിപ്പോകുന്നത് മഹാ കഷ്ടം തന്നെ. ഇതിനൊക്കെ ഒറ്റപ്രതിവിദിയെയുള്ളു.
ജനങ്ങൾ ഉണരണം !!!!

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക