യാത്രക്കാരോടുള്ള അവകാശ ലംഘനം

കിൽത്താൻ ദ്വീപ് നിവാസികൾക്ക് എന്നും അവഗണന മാത്രം സമ്മാനിച്ച ഒരു ഡിപ്പാർട്ട്മെന്റാണ് ലക്ഷദ്വീപ് പോർട്ട് ഡിപ്പാർട്ട്മെന്റ്. വർഷങ്ങളോളമായി ഒരു സ്ഥിരം കെട്ടിടം പോലും ഇല്ലാത്ത, എപ്പോഴും വാടക കെട്ടിടത്തിൽ മാത്രം പ്രവർത്തിക്കുന്ന പോർട്ട് ഡിപ്പാർട്ട്മെന്റ് ഇവിടത്തെ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുകയാണ് ചെയ്ത് വരുന്നത്.
പ്രവർത്തന രഹിതമായ പ്രദർശന ബോർഡ്


             ടിക്കറ്റെടുക്കാൻ ചെല്ലുമ്പോൾ പലപ്പോഴും ഇന്റെർനെറ്റ് കണക്ഷൻ ഇല്ല എന്ന കാരണം പറഞ്ഞ് ടിക്കറ്റ് നിശേധിക്കുക പതിവാണ്. പല ഡിപ്പാർട്ട്മെന്റിലും ബി.എസ്.എൻ.എൽ കണക്ഷനോടൊപ്പം തന്നെയാണ് സ്വാൻ കണക്ഷനും ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ ഒരു കണക്ഷൻ മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളു(ടിക്കറ്റ് കൌണ്ടറിൽ). ഇത് മൂലം കണക്ഷൻ ഇല്ലാത്ത സമയത്ത് ടിക്കറ്റ് എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ടിക്കറ്റ് റിലീസ് ചെയ്യുന്ന ദിവസം ഒരു മണിക്കൂർ കണക്ഷൻ നിലച്ചാൽ തന്നെ മറ്റ് സ്ഥലങ്ങളിൽ എല്ലാ ടിക്കറ്റും എടുത്തിരിക്കും.ഇത് അറിയാവുന്നവർ ഇതിനു ബദൽ സംവിധാനത്തിനുവേണ്ടി ഇന്നേവരെ ശബ്ദമുയർത്തിയിട്ടില്ല. അതു മാത്രമല്ല ഇവിടത്തെ പ്രിന്റർ തകരാറായിട്ട് മാസങ്ങളോളമായി എന്നിട്ടും ഒരു സ്റ്റാൻ‌ഡ് ബൈ പ്രിന്റർ പോലും ഇല്ലാത്ത അവസ്ഥയിൽ മറ്റ് ഡിപ്പാർട്ട്മെന്റിന്റെ കേടായ പ്രിന്ററുകൾ ഉപയോഗിച്ചാണു ടിക്കറ്റ് പ്രിന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കാരണത്താലും ടിക്കറ്റ് നിശേദിക്കപ്പെടുന്നു. കേടായ പ്രിന്റർ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന ടിക്കറ്റിൽ ഒന്നും തെളിഞ്ഞു കാണാത്തതിനാൽ സ്കാനിങ്ങ് സെന്ററുകളിൽ യാത്രക്കാർ വൻ ദുരിതമാണ് അനുഭവിക്കുന്നത്. ടിക്കറ്റ് വിവരങ്ങൾ പ്രദർഷിപ്പിക്കുന്ന ബോർഡ് പ്രവർത്തന രഹിതമായിട്ട് ഏതാണ്ട് ഒരു വർഷമായി.
                യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഒന്ന് വിശ്രമിക്കാൻ ഇവിടെയൊരു പാസഞ്ചർ ഹാൾപോലുമില്ല. കുടിക്കാനാണെങ്കിൽ വെള്ളം പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. ഇവിടെ യാത്രക്കാരേക്കാൾ പ്രാധാന്യം നൽകുന്നത് ചരക്കു സാധനങ്ങൾക്കാണ്. പലപ്പോഴും ചർക്കുകൾക്ക് മുകളിലൂടെയാണ് യാത്രക്കാരൻ ബോട്ടിൽ കയറിപ്പറ്റുന്നത്.

ജെട്ടിയിൽ കിടക്കുന്ന ബാരലുകൾ
                ഹൈ സ്പീഡ് വെസ്സലുകൾ സ്റ്റാൻ‌ഡാർഡ് പ്രോഗ്രാം അനുസരിച്ചാണ് ഓടിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാൽ തന്നെയും കിൽത്താനിലേക്കുള്ള പല പ്രോഗ്രാമുകളും റദ്ദ് ചെയ്യുകയാണ് ചെയ്യുന്നത്.  ഇത് കാരണം യാത്രക്കാർക്ക് വൻ‌കരയിലേക്കും തിരിച്ച് നാട്ടിലേക്കുമുള്ള യാത്ര പ്ലാൻ ചെയ്യുന്നതിൽ വിഷമിക്കുന്നു. മറ്റ് ദ്വീപുകളിൽ ഒരു പാട് കൺ‌വെൻസുണ്ടായിട്ട്കൂടി വലിയ കപ്പലുകളൊന്നും തന്നെ ആവശ്യാനുസൃതം കിൽത്താൻ ദ്വീപുകാർക്ക് ലഭിക്കുന്നില്ല. രോഗികളുടെ അവസ്ഥയാണ് ഏറെ കഷ്ടം. സ്‌ട്രക്ച്ചെറിൽ കൊണ്ട്പോവേണ്ട രോഗികളെയും കൊണ്ട് ഒരു പാരാമെഡിക്കൽ സ്റ്റാഫ് പോലുമില്ലാത്ത അമിൻ‌ഡിവിയിലും മിനിക്കോയിലും വളരേ ബുദ്ധിമുട്ടി യാത്ര ചെയ്യാനാണ് ഇവരുടെ വിധി.
                  ചെത്‌ലാത്തിലും ബിത്രയിലും ഏതാണ്ട് ഈ അവസ്ഥ തന്നെയാണ്. എന്നാണ് ഈ   അവഗണനയ്ക്കൊരവസാനം?
                  
                
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക