സ്വാതന്ത്രിയ ദിനഫണ്ടിൽ കൈയിട്ടുവാരൽ...

കിൽത്താൻ:ഇൻഡ്യയുടെ ദേശിയാഘോഷമെന്ന നിലക്കും സംസ്കാരത്തിന്റെ ഭാഗമെന്നനിലക്കും ലക്ഷദ്വീപ് കാരന് ഒരിക്കലും ഒഴിച്ചുകുടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ്  സ്വാതന്ത്രിയദിനവും (ആഗസ്റ്റ്-15) റിപബ്ലിക്ക് ദിനവും (ജനുവരി 26). ലക്ഷ ദ്വീപിലെ സവിശേഷ ആഘോഷങ്ങളുടെ ഗണത്തിലാണ് ഈ രണ്ട് ആഘോഷങ്ങളും എണ്ണപ്പെടുന്നത്.ആത് കൊണ്ട് തന്നെയാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ സർകാർ പൊതുജനപങ്കാളിത്തതോടെ വിപുലമായ അഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതും. എന്നാൽ ഇത്തരത്തിൽ ആഘോഷങ്ങൾക്കായി സർക്കാർ അനുവധിക്കുന്ന ആയിരങ്ങളും ലക്ഷങ്ങളും സർക്കാർ ജിവനക്കാർ ദുർവിനിയോഗം ചെയ്യുന്നത് തുടർകഥയാകുകയാണ്. ഇൻഡ്യയുടെ 68മത് സ്വതന്ത്രിയദിനം കഴിഞ്ഞ ആഗസ്റ്റ് 15ന് വളരെ വിപുലമായ പരിപാടികളോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ആഘോഷിച്ചപ്പോൾ കിൽത്താൻ ദ്വിപിൽ വൻ അഴിമതിയാണ് അരങ്ങേറിയത്. ദേശിയ ആഘോഷങ്ങൾക്ക് മുന്നോടിയായി നാട്ടിലെ സർക്കാർ സ്ഥാപന മേൽ അധികരികളേയും ജനപ്രദിനിധികളേയും സന്നന്ദസംഘടനാ ഭാരവാഹികളേയും രാഷ്ട്രിയ പാർട്ടി ഭാരവാഹികളെയും സംയുക്തമായി സ്ഥലം ഭർണാധികരി(എസ് ഡി ഓ) വിളിച്ച് ആഘോഷകാര്യങ്ങൾ ചർച്ച ചെയ്യാറാണ് പതിവ്. ഇതിന്  വിപരിതമായിയാണ് ഈ വർഷം കിൽത്താനിൽ നടന്നിരിക്കുന്നത്. ഭരണാധികരിക്ക് തൃപ്തിയുള്ള ഉദ്യോഗസ്ഥരേയും ചില ജനപ്രധിനികളേയും മാത്രം വിളിച്ചാണ് കാര്യങ്ങൾ തിരുമാനിച്ചത്.എന്നാൽ പുറത്തിറക്കിയ മിനിറ്റ്സിൽ; പങ്കെടുക്കാത്ത ക്ലബ് ഭാരവാഹികളേയും ഉദ്യോഗസ്ഥൻമാരുടേപേരും ഉൾപ്പെടുത്തി തൃപ്തിപ്പെടുത്തുകയായിരുന്നു. ഇതൊക്കെ അണിയറ ഡ്രസിംഗ്.പ്രത്യക്ഷത്തിൽ നടന്നതോ പേരിന് ദേശിപതാക ഉയർത്തി സ്ഥലംവിടുകയാണ് ഉണ്ടായത്. സ്വതന്ത്രിയദിനത്തോടനുബന്ദിച്ച് മുൻക്കൂട്ടി തയ്യാറാക്കിയ ചില്ലറ കയിക ഇനങ്ങനടത്തി. കയിക ഇനങ്ങൾ നടത്തുന്നതിനിടെ നാട്ടുകാർ പ്രതികരിച്ച് സംകർഷമുണ്ടാക്കുമ്പോഴേക്കും ഭരണാധികാരിയേയും നിയപാലകരേയും  ഉദ്യോഗസ്ഥമേലധിക്കാരികളേയും കാണാനില്ല. ഏല്ലവർഷവും ആഘോഷങ്ങളുടെ ഭാഗമായി പായസവും മിഠയിയും മറ്റും വിതരണം ചെയ്യുന്നുണ്ടയിരുന്നു ഈ വർഷം ഒരു രുപ പോലും വിലമതിക്കാത്ത മിഠായിമാത്രമാണ് വിതരണം ചൈതത്. ദിവസങ്ങൾക്കു ശേഷം ഒരു രാത്രി കൃഷി ഓഫിസിൽ ചില ഉദ്യോഗസ്ഥർ കൂടി ഒരു ബഡാഖാന ഒരുക്കുകയുണ്ടായി. രഹസ്യമായ അനേഷണത്തിലാണ് കാര്യം വെളിച്ചത്തായത്. സ്വാതന്ത്രിയദിനത്തിനനുവധിച്ച പൈസകൊണ്ടൊരു ആറാട്ടായിരുന്നു അത്. ഇത് ലേക്കും തൃപ്തിയുള്ളവരേമാത്രമാണ് ക്ഷണിച്ചത്. സ്വാതന്ത്രിയദിന പരേഡിൽ പങ്കെടുത്ത എൻ എസ് എസ്സിലെ കുട്ടികൾക്ക് യാതൊരു വിധത്തിലുള്ള റഫ്രഷ്‌മെന്റും നൽകിയില്ലന്നത് വിവാധമായിരുന്നു. ഇത്തരത്തിലുള്ള സർക്കാർ ജിവന കാർക്ക്മേൽ ഇൻഡ്യൻ ശിക്ഷാനിയമത്തിലേ ഏത് ശിക്ഷയാണ് നൽകുക.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക