കിൽത്താൻ ചേത്ത് ലാത്ത്കാർ വിദേശികളോ ?

   
ലക്ഷദ്വീപ്  അഡ്മിനിസ്സ്ട്രേറ്ററും ഭരണകൂടവും കിൽത്താൻ ചേത്ത് ലാത്ത് ദ്വീപ്കാരോട് കാണിക്കുന്ന അവഗണനയിൽ പൊറുതി മുട്ടിയ കിൽത്താൻ ചേത്ത്ലാത്ത്കാർ ചോദിക്കുന്ന ചോദ്യമാണ്   "ഞങ്ങൾ വിദേശികളോ" ?
ലക്ഷദ്വീപ് :    വേനൽകാലമായാലും മൺസൂൺ കാലമായാലും കിൽത്താൻ ചേത്തലാത്തേക്കുള്ള കപ്പൽ പ്രോഗ്രാമുകളിൽ വൻ അവഗണനയാണ് ഇവിടത്തെ ജനങ്ങൾക്ക് നേരിടേണ്ടി വരുന്നത്.മറ്റ് ദ്വീപ്കളിലെ സൗകര്യങ്ങൾ ഇവിടെ ഇല്ലെങ്കിലും ഇവിടെ എത്തുന്ന യാത്രാ കപ്പലുകൾ ഇവിടെ കെട്ടിക്കിടക്കേണ്ട അവസ്ഥ ഇതേവരെ ഉണ്ടായിട്ടില്ലാ.മൺസൂൺ കാലങ്ങളിൽ പോലും കൂറ്റൻ തിരമാലകളെ അവഗണിച്ച് കൃത്യ സമയത്ത് യാത്രാ കപ്പലുകൾക്ക് തുടർ യാത്രക്കുള്ള സൗകര്യമൊരുക്കിയതാണ് തങ്ങൾ ചൈയ്ത തെറ്റെന്ന് ജനങ്ങൾ പരിതപിക്കുന്നു.
        2015-2016 ലെ കപ്പൽ പ്രോഗ്രാമിൽ കിൽത്താൻ ചേത്തലാത്തിലേക്ക് വെറും 43 വോയേജുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മുൻകാലത്തെ അപേക്ഷിച്ച് ആവശ്യത്തിലധികം വാഹനങ്ങളുണ്ടായിട്ടും ഇവിടത്തെ ജനങ്ങളെ കപ്പൽ പ്രോഗ്രാമിലൂടെ ഒറ്റപ്പെടുത്തുന്നതിന്റെ കാരണമെന്താണ്. കിൽത്താൻദ്വീപിന്റെ തൊട്ടടുത്ത് കിടക്കുന്ന കടമത്തിലേക്ക് ഈ സീസണിൽ 80നോടടുത്ത പ്രോഗ്രാം കൊട്ത്തപ്പോൾ കിൽത്താൻ ചേത്തലാത്ത്കാർക്ക് കിട്ടിയത് വെറും 43 പ്രോഗ്രാം. ദ്വീപ്കാർ എല്ലാ കാലത്തും ബന്ധം സ്ഥാപിച്ചിരുന്ന മംഗലാപുരത്തേക്ക് മാസത്തിൽ ഒരു കപ്പലും ഈ കപ്പലിൽ മംഗലാപുരത്തേക്ക് പോയാൽ അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചെത്താൻ അടുത്തമാസം വരെ കാത്തിരിക്കണം.  ഇനി തലസ്ഥാനമായ കവരത്തിയിലേക്ക് എത്തണമെങ്കിൽ വെസലുകളെ ആശ്രയിക്കണം. തരുന്ന വെസ്സലിന്റെ പ്രോഗ്രാമുകളിൽ ഏറിയപങ്കും റദ്ദക്ക പ്പെടുന്നതും ഈ ദ്വീപ്കളോടുള്ള അവഗണനയുടെ മൂർത്തിരുപമാണ്. മത്രമല്ല ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് വെസലിന്റെ  ടിക്കറ്റ് ചാർജ് താങ്ങാവുന്നതിലുമപ്പുറമാണ്. ഇത്തരക്കാർക്കായി യാതൊരുവിധ പരിഗണനയുമില്ലാത്ത സാഹചര്യത്തിൽ ഇവർ ആഗ്രഹിക്കുക കപ്പൽ തന്നെയാണ്. ഈദ്വീപുകളും മംഗലാപുരവും തമ്മിൽ മാസത്തിൽ ഏറ്റവും കുറഞ്ഞത് 4 പ്രോഗ്രാമെങ്കിലും ആവശ്യമാണ്. കാരണം കിൽത്താൻ, ചേത്ത് ലാത്ത്, ബിത്ര ദ്വീപുകാർ മറ്റിതര തുറമുഖത്തേ ആശ്രയിക്കുനുണ്ടെങ്കിലും കുടുതൻ ആശ്രയിക്കുന്നത് മംഗലാപുരം തന്നെയാണ്. ഇതിന് കാരണം പ്രസ്തുത ദ്വീപുകൾക്ക് ഏറ്റവും അടുത്ത് സ്തിഥി ചൈയ്യുന്നത് മംഗലപുരം തുറമുഖമാണ്. കൂടാതെ സർക്കാറിന് വൻ സാമ്പത്തിക നഷ്ടം നിലവിലെ പ്രോഗ്രാം വരുത്തിവെക്കുന്നു.ഇത് തന്നെയാണ് അഴിമതിയെന്ന് പറയുന്നതും. ജില്ലാ പഞ്ചായത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ചെത്തലാത്ത്കരന്നും തുറമുഖവകുപ്പിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന കിൽത്താൻകാരനും ഉണ്ടായിരിക്കെ ഇത്തരം അവസ്ഥ സംഞ്ജാതമായതിൽ ദുരുഹത നിലനിൽക്കുന്നു. ഇവർക്ക് വൻദ്വിപുകളിലെ വ്യപരലോപികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് ജനസംസാരം. സർകാറിന്റെ ഇത്തരം അവഗണന കണുമ്പോൾ എതോരാളും ചോദിക്കും ഇവർ വിദേശികളോ ????
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക