കൊണ്ടോട്ടി: ഹജ്ജ് 2014നുള്ള തീര്‍ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 14 മുതല്‍ 28 വരെ 19 വിമാനങ്ങളിലാണ് സൗദി എയര്‍ലൈന്‍സ് തീര്‍ഥാടകരെ കൊണ്ടുപോവുക. നാല് ദിവസം രണ്ട് സര്‍വീസ് വീതം ഉണ്ടാകും. കേരളത്തില്‍നിന്ന് 6353 പേരാണ് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടത്. ലക്ഷദ്വീപില്‍നിന്നുള്ള 233 പേരും കരിപ്പൂര്‍ വഴിയാണ് പോകുന്നത്. തീര്‍ഥാടകര്‍ 300 പേരില്‍ കുറവായതിനാല്‍ ഇത്തവണ ലക്ഷദ്വീപില്‍നിന്ന് ഒരു വളണ്ടിയറേ ഉള്ളൂ. കഴിഞ്ഞ വര്‍ഷം രണ്ട് വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 20നാണ് ലക്ഷദ്വീപ് തീര്‍ഥാടകര്‍ക്കുള്ള വിമാനം. ഇവര്‍ 19ന് ഹജ്ജ് ക്യാമ്പില്‍ എത്തും. കേരളത്തില്‍നിന്ന് 21 വളണ്ടിയര്‍മാര്‍ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഹജ്ജ് കമ്മിറ്റി തെരഞ്ഞെടുത്ത ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള അവസാനഘട്ട പരിശീലനം സെപ്റ്റംബര്‍ അഞ്ചിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്കാണ് തീര്‍ഥാടകരെ കൊണ്ടുപോകുക. ഹജ്ജിനുശേഷമാണ് ഇവരുടെ മദീന യാത്ര. കടപാട്: Madhyamam.com

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക