വേണമെങ്കിൽ ചക്ക........!!!!!!

 കിൽത്താൻ: വേണമെങ്കിൽ നല്ല നാടൻ കടച്ചക്ക വേരിലല്ല അതിൻറ്റെ കായിൽനിന്നും മുളപൊട്ടിമുളയ്കും. ഇതൊരു വെറുംവാക്കല്ല പച്ചയായ സത്യം. അൽപം വിവരിച്ചുതന്നെ പറയട്ടെ. കിൽത്താൻദ്വീപിലെ ഒരു സാദാരണ കർഷക കുടുംബമായ കണ്ണിപ്പുരയിൽ ചായക്ക കൂടെ കടിക്കാൻവേണ്ടി ഈ വീട്ടിലെ മൂത്ത പുയ്യാപ്ളയായ കിൽത്താനിലെ മുൻ DPമെമ്പർ ശ്രീ ഹാജാഹുസൈൻറ്റെ അതീനതയിലുള്ള ചക്കമരത്തിൽനിന്നും അറുത്തെടുത്ത കടച്ചക്കയിലാണ് ഈ അത്ഭതം കൺടത്. കാഴ്ചയിൽ രണ്ട് ചക്ക സയാമീസിരട്ടകളെപോലെ ഒട്ടിച്ചേർന്നു നിൽകുന്നു. ചക്കയുടെ ഏതാണ്ട് മധ്യഭാഗം കുത്തിത്തുറന്നു മുളപൊട്ടി ഇലത്തുമ്പ് പുറത്തേക് കഴുത്തുനീട്ടി നിൽകുന്നു. ഈ അത്ഭുത സംഭവം കിൽത്താൻദ്വീപിലെ ആദ്യത്തേതാണെന്ന് തോന്നുന്നു. മറിച്ചാണെങ്കിൽ ക്ഷമിക്കണം. പ്രസ്തുത വീട്ടുകാർ ഈ ചക്കയേ കുഴിച്ചിട്ട് മുളപ്പിക്കാനുള്ള ശ്രമത്തിലാണ്.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക