"കിളുത്തം" 'കിളിർത്ത' നാടാണ്. തളിർക്കുക, മുളപ്പിക്കുക, മുളയ്ക്കുക, വികസിക്കുക എന്നീ അർത്ഥങ്ങൾ അങ്കുരിക്കുന്ന വാക്കാണ് "കിളിർത്തൻ". "ഖിള്‌ർത്തൻ" എന്ന് മഹാനായ ബലിയ ഇല്ലം അഹ്മദ് മുസ്‌ലിയാർ (ഖു സി) തന്റെ കൈയ്പ്പടയിൽ എഴുതിവെച്ച അറബി എഴുത്തിന്റെ അർത്ഥവും "തളിർക്കുക" എന്ന അർത്ഥത്തെ സൂചിപ്പിക്കുന്നു.
വിജ്ഞാനം തളിർത്ത് പന്തലിച്ച് അറബിക്കടലിലെ അറവിന്റെ കേന്ദ്രമായി വർത്തിച്ച് ചരിത്രത്തിൽ "ചെറിയ പൊന്നാനി" ആയി ശ്രുതിപൂണ്ട ദ്വീപ് ഇന്ന് 2024 ഒക്ടോബർ 5 ശനിയാഴ്ച്ച മറ്റൊരു കേന്ദ്രമാവാൻ തുടികൊട്ടുന്ന കാഴ്ച്ചകൾക്ക് നാമ്പ് കുറിച്ചിരിക്കുന്നു.
പോയ കാലങ്ങളിൽ ഓടങ്ങളും, മഞ്ചുവും നങ്കൂരമിട്ടിരുന്ന ബില്ലം കാലക്രമേണെ ആഴം കുറഞ്ഞ ബില്ലമായി മാറിക്കൊണ്ടിരുന്നപ്പോൾ 'അഴിമുഖം' പ്രവേശനകവാടം അടച്ചു.
വെസൽ സെർവ്വീസുകൾ ആരംഭിക്കുന്ന ഘട്ടം മുതൽക്ക് തന്നെ അഴിമുഖവിപുലീകരണാവശ്യങ്ങളുമായി "കിളുത്ത നാട്ടിൽ" പോരാട്ടങ്ങളും തുടങ്ങി. ചമയം ഹാജാ ഹുസൈൻ എന്ന ദീർഗ്ഗവീക്ഷണമുള്ള നേതാവിന്റെ ഒറ്റയാൾ പോരാട്ട രൂപത്തിൽ കത്തിടപാടുകളായും നിയപോരാട്ടങ്ങളായും രംഗം ചൂട് പിടിച്ചു. വെസൽ സർവ്വീസ് "ബെർത്ത്" ചെയ്യിക്കുക എന്നതും കടന്ന് "മംഗലാപുരം" സർവ്വീസ് കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള മഹത്തായ ലക്ഷ്യം കൂടി കോടതിവിധികളിലൂടെ നേടിത്തന്ന് ആ മഹാനുഭാവൻ കാലയവനികൾക്കുള്ളിൽ മറഞ്ഞു...
രാഷ്ട്രീയം ചൂട് പിടിക്കുമ്പോഴൊക്കെ നാടിന്റെ പൊതുവികാരമായി അത് അന്നും ഇന്നും സജീവചർച്ചയായിക്കൊണ്ടിരുന്നു. ലക്ഷ്യത്തിനായ് രാഷ്ട്രീയവും അല്ലാത്തതുമായ ഇടപെടലുകൾകൊണ്ട് 'പൊതുവികാര' ദൗത്യം 'ലക്ഷ്യത്തിലേയ്ക്ക്' പതിയെ നീങ്ങിക്കൊണ്ടിരുന്നു. ഇടയിടകളിൽ ഇടവേളകളുണ്ടായെങ്കിലും ലക്ഷ്യം സുവ്യക്തവും പ്രതീക്ഷാർഹവുമാണ്...
ലക്ഷ്യം നെഞ്ചിലേറ്റി വർഷങ്ങൾ പലതും കടന്നുപോയി. പ്രതിബന്ധനങ്ങളും പ്രതികൂല സാഹചര്യങ്ങളേയും മറികടന്ന് ഒരുനാൾ ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷകൾ...
ആ പ്രതീക്ഷകൾ പല കൂട്ടായ്മകളെ രൂപപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ "കിൽത്താൻ ഡിവലപ്‌മന്റ് ഫോറത്തിൽ" എത്തുകയും "കർമ്മനിരതരായ യുവതയുടെ" നിതാന്ത പരിശ്രമങ്ങൾ "എൻട്രൻസ് ക്ലീനിംഗ്" എന്ന ജനപങ്കാളിത്ത ക്യാമ്പൈനിലൂടെ ബഹു: ഖാളിയുടെ ആഹ്വാനപ്രകാരം 6 മദ്രസാ പ്രസിഡന്റുമാരുടെ കാർമ്മികത്വത്തിൽ ജനങ്ങളെല്ലാം ഒരുമിച്ച് നിന്ന് വൻ വിജയത്തിലാക്കുകയും ചെയ്തു.
കിളുത്തം കിളഞ്ഞ് നിറഞ്ഞ് 'ബട് തല' 'ചാൽ' ഗതാഗത പുനരുദ്ദാരണ ദൗത്യം പൂർത്തീകരിച്ച് പരിസമാപ്തി കുറിക്കുമ്പോൾ " വെസൽ ബെർത്ത്" ചെയ്യാനുള്ള ഇടപെടലുകളുടെ തിരക്കിട്ട നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു.
രാഷ്ട്രീയവും അല്ലാത്തതുമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഒന്നിനേയും വിലകുറച്ച് കാണരുതല്ലൊ.
"വെള്ളം" നൽകിയവർ മുതൽ, അപ്പം ചുട്ടവർ, മധുരപലഹാരങ്ങളും ചീരണിയും വിളമ്പിയവർ മുതൽ, ആവേശത്തിടമ്പേറിയ ക്ലീനിംഗിന്റെ ഭാഗവാക്കായവരും അവരുടെ പ്രവർത്തനാവേശത്തിൽ പിറന്ന നാടിന്റെ വൈകാരിക നിമിഷങ്ങളിൽ അഭിവാദ്യങ്ങളും ,ആശംസകളും, റീലുകളും, അഭിനന്ദനങ്ങളും ചൊരിഞ്ഞവർ മുതൽ കത്തിടപാടുകളും ഫോണിടപാടുകളും മറ്റുമായി അങ്ങനെ അവരവരാൽ കഴിയുന്ന തരത്തിൽ ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവൻ ആളുകളും ഈ ലക്ഷ്യ സാഫല്യത്തിന്റെ അഭ്യുതകാംക്ഷികളാണ് എന്നതാണ് വാസ്തവം.
ഒക്ടോബർ 5
കിൽത്താൻ ദ്വീപിന്റെ "തളിർ" ദിനമായി ചരിത്രത്താളുകളിൽ "കുളിർ" അണിഞ്ഞ് കിടക്കും.
നമ്മുടെ ജെട്ടിയിക് "വെസൽ ബെർത്ത് ചെയ്തിരിക്കുന്നു". കണ്ണീരണിഞ്ഞ കണ്ണുകൾക്ക് കണ്ണീർ പടർത്തിയ ഹൃദയവികാരങ്ങളെ വരച്ചിടാൻ കടൽ ത്തീരത്തിന് അക്ഷരങ്ങളില്ലാ എന്ന് ഉണർത്തട്ടെ. സഹായിച്ച സഹകരിച്ച പ്രതീക്ഷകളോടെ ഉറ്റ് നോക്കിയ ബേജാറോടെ ഓടി നടന്ന ഇന്നത്തെ കാഴ്ച കണ്ട് ഈറനണിഞ്ഞ നാടിന്റെ ഹൃദയത്തുടിപ്പുകളായ ഓരോരുത്തരും
ഇതിനൊടയിൽ നിരന്തരം ഹാർഡ് വർക്ക് ചെയ്ത ഒരുപാട് ചെറുപ്പക്കാരുണ്ട്. മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചവരും അല്ലാത്തവരുമുണ്ട് ...
നാടിന്റെ അഭിമാനമായവരെയൊക്കെ 'കടൽത്തീരം' നന്ദി പൂർവ്വം സമരിക്കുന്നു...
നിങ്ങൾ "നാടിന്റെ" അഭിമാന നക്ഷത്രങ്ങളാണ്.
"രോമാഞ്ചമാണ്"
കടൽ തീരം ബ്ലോഗ് എല്ലാവരേയും ചേർത്ത് പിടിക്കുന്നു. അതോടൊപ്പം എല്ലാവർക്കും ഹൃദയംഗമായ ഒരായിരം നന്ദി അറിയിക്കുകയും അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു.
തമ്മിലുള്ള പോരാട്ടങ്ങൾ അവസാനിപ്പിച്ച്
നമ്മിലുള്ള "നമ്മളായവരെ" ഉൾക്കൊണ്ട്
അവരവർ അവരവരാൽ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ടാവാം എന്ന വിശ്വാസഭാവനയിൽ
കൈയ്കോർത്ത് "നമ്മൾ നമ്മാളായ് ചേർന്നിരുന്ന് നമുക്കായ് നാം നന്മയാളായവരാണെന്ന്" അഭിമാനം കൊണ്ട് നമുക്ക "മംഗലാപുരം" വരെ ഒരു സൗഹൃദയാത്ര പോകാം...
അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂ💐💐
മറുപടിഇല്ലാതാക്കൂ