മിനികോയിൽ പനി ഫെസ്റ്റ്





മിനികോയി: മിനികോയിൽ കഴിഞ്ഞ രണ്ട്മാസത്തോളമായി പനി പടർന്ന് കൊണ്ടിരിക്കുകയാണ്. മെഡിക്കൽ ഡിപ്പാർട്ട്മെന്റും പഞ്ചായത്തും നോക്ക് കുത്തിയായി നിൽക്കുന്നത് നാട്ട്കാരെ രോഷം കൊള്ളിക്കുന്നു. രോഗനിർണയ ഉപകരണങ്ങൾ ഇല്ലത്തത്‌മൂലം രോഗമെന്തന്നറിയാതെ രോഗികൾ വിദഗ്‌ത ചികിൽത്സക്കായി വൻകരയിലേക്ക്പാലായനം ചെയ്യുന്നു.കേന്ദ്ര സർക്കാർ ദ്വീപുകാരുടെ ആരോഗ്യപരിപാലനത്തിനായി കോടികൾ ചെലവഴിക്കാൻ തരുമ്പോൾ  ഇതെല്ല്ലാം വേണ്ടരിതിയിൽ ചെലവയിച്ചിരുന്നുവെങ്കിൽ ഇവിടെ പനിപോയിട്ട് ചെറിയൊരു ജലദോശം പോലും കാണാൻ പറ്റുമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ സ്വന്തക്കാർക്കാവശ്യമായ മരുന്നുകൾ സർക്കാർവക ചെലവിൽ  കൊണ്ടെത്തിക്കാൻ തിടുക്കം കാണിക്കുന്ന ഓഫിസർമ്മാർ സാധാരണക്കാരന്റെ നിസ്സാര രോഗത്തിനാവശ്യമായ മരുന്നുകൾ മനപ്പൂർവ്വം ഒഴിവാക്കുന്ന പ്രവണത സാധാരണകാരനേ സ്പെഷാലിറ്റി ഹോസ്പ്പിറ്റലുകളുടെ തട്ടിപ്പുകൾക്ക് ഇരയാകേണ്ടിവരുന്നു. മേലളന്മാരുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് സ്പെഷാലിറ്റി ഹോസ്പ്പിറ്റലുകളുടെ ഒരു വിഹിതം ലഭിക്കുന്നുവെന്നാണ് അടക്കം പറച്ചിൽ. മിനികോയിൽ പടർന്ന് പിടിച്ച്കൊണ്ടിരിക്കുന്ന പനി ഇനിയും നിയന്ത്രണവിധേയമാക്കിയില്ലായെങ്കിൽ മിനികോയിൽ നടക്കാനിരിക്കുന്ന മിനികോയി ഫെസ്റ്റ്   പനി ഫെസ്റ്റായിമാറുമെന്നാണ് വിദഗ്ത അഭിപ്രായം..
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക