‘ഫെയ്‌സ്ബുക്കില്‍ പെണ്കുട്ടികള്‍ ചിത്രങ്ങള്‍ ഇടുന്നത് ഇസ്ലാം വിരുദ്ധം’

ന്യൂഡല്‍ഹി : സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളായ ഫേസ്ബുക്ക്,ടിറ്റര്‍ ഉപയോഗങ്ങള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് ലക്‌നോവില്‍ നിന്നുളള ഇസ്ലാം പുരോഹിതന്‍മാര്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ഉപയോഗം ഇസ്ലാം വിരുദ്ധമാണെന്നാണ് പുരോഹിതന്‍മാരുടെ വാദം.സുന്നി-ശിയാ മുസ്ലീമുകളുടെ ഇസ്ലാമിക വിഷയങ്ങളിലുള്ള സംശയങ്ങള്‍ ഫോണ്‍വഴി ദുരീകരിക്കാന്‍ ലഖ്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഹെല്‍പ്പ്‌ലൈനുകളിലെ മുഖ്യപുരോഹിതന്‍മാര്‍ ചോദ്യങ്ങള്‍ക്ക് ഫോണ്‍വഴി നല്‍കിയ ഉത്തരങ്ങളിലാണ് ഇക്കാര്യം പറഞ്ഞത്.

പ്രത്യേകിച്ച് സ്ത്രീകള്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കരുത്. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ആര്‍ക്കും ഒരാളെ നേരിട്ട് കണ്ടുകൊണ്ട് കൂട്ടുകാരനാക്കാന്‍ കഴിയില്ല. യഥാര്‍ത്ഥ ജീവിതത്തിലെ സ്‌നേഹം കണ്ടെത്താന്‍ കഴിയൂ. അതിനാല്‍ ഇത്തരം ബന്ധങ്ങള്‍ പ്രയോജനകരമല്ലസുന്നി മുഫ്തിയായ അബ്ദുല്‍ ഇര്‍ഫാന്‍ നയീമുല്‍ ഹലീം പറയുന്നു.
എല്ലാ മാസവും സംശയനിവാരണത്തിനായി ആയിരത്തിലധികം ഫോണ്‍കോളുകള്‍ വരാറുണ്ടെന്നും ഇതില്‍ അന്‍പത് ശതമാനത്തിലധികനും ഇന്റര്‍നെറ്റ് ഉപയോഗത്തിനെ കുറിച്ചാണെന്നും പുരോഹിതന്‍മാര്‍ പറയുന്നു. ഫേസ്ബുക്ക് ഉപയോഗം ബിസിനസ്സ് ആവശ്യത്തിനാണെങ്കില്‍ അനുവദനീയമാണെന്നും മുഫ്തി വ്യക്തമാക്കി. സ്ത്രീകള്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഉപയോഗിക്കുന്നതും നല്ലതിനല്ലെന്നും അതിലേക്ക് ഫോട്ടോകള്‍ അപ്പ്‌ലോഡ് ചെയ്യുന്നത് ഇസ്ലാം വിരുദ്ധവും ഏതിര്‍ക്കപ്പെടേണ്ടതാണെന്നും മുഫ്തി പറയുന്നു.
ശിയാ പുരോഹിതനായ മൗലാന സൈഫ് അബ്ബാസ് നഖ്‌വിയുടെ അഭിപ്രായവും സമാനമായ തരത്തിലാണ്.
പിതാവും സഹോദരനും അല്ലാത്തവരുടെ മുന്നില്‍ മുഖം കാണിക്കാന്‍ പെണ്‍കുട്ടികളെ മുസ്ലിം മതനിയമം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇടുന്നത് ഇസ്ലാം നിയമപ്രകാരം അരുതാത്തതാണ്നഖ്‌വി പറയുന്നു.
ഞങ്ങള്‍ കൂടുതല്‍ സ്വതന്ത്ര ചിന്താഗതിക്കാരാണ്. ഞങ്ങള്‍ താലിബാന്‍കാരെപ്പോലെയല്ല. അതുകൊണ്ടുതന്നെ യുവാക്കളും യുവതികളും ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ട് തുടങ്ങുന്നതിനെ ഞങ്ങള്‍ക്ക് തടയാനാകില്ല. പക്ഷേ, ഇസ്ലാമിക നിയമപ്രകാരം സ്ത്രീകള്‍ ചിത്രങ്ങള്‍ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിച്ചിട്ടില്ല. സ്ത്രീകള്‍ക്ക് മുഖം മറക്കാനാണ് ഇസ്ലാം ഹിജാബ് നിര്‍ബന്ധമാക്കിയത്. പിന്നെയെങ്ങനെയാണ് സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ ഫോട്ടോ അപ്പ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നതെന്നും നഖ്‌വി ചോദിക്കുന്നു (കടപ്പാട് ഇന്ത്യാവിഷൽ ഓൺലൈൻ)
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക