വഴി മുടക്കിയായി ടൺ ബാർജ്ജ്


 വർഷങ്ങളോളമായി ബില്ലത്തിൽ ഒരു പ്രതിമ പോലെ യാനങ്ങൾക്ക് വഴി മുടക്കിയായി നിലനിൽക്കുകയാണ് പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ ടൺ ബാർജ്ജ്. പോർട്ട് ഡിപ്പാർട്ട്മെന്റിന്റെയും ഹാർബർ ഡിപ്പാർട്ട്മെന്റിന്റെയും ബാർജ്ജുകൾ ഇതേ അവസ്ഥയിൽ ബില്ലത്തിൽ പല ഭാഗത്തായി മുങ്ങിക്കിട്ക്കുന്നു. മഞ്ചുവിൽ നിന്നും കപ്പലിൽനിന്നും ചരക്കു നീക്കുന്നതിനു ആവശ്യ അളവിൽ സർക്കാർ വക ബാർജ്ജുകൾ ഇല്ലാത്ത അവസ്ഥയിലും ഇതിനെ എടുത്ത് മൈന്റിനെൻസ് നടത്തുവാനോ എടുത്ത്മാറ്റാനോ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകുന്നില്ലെന്നാണ് പൊതുജന പരാതി. മാത്രമല്ല പല സംഘടനകളും പരിസ്ഥിതി(ബില്ലം) മലിനീകരണത്തിനെതിരെ സ്ഥലത്തെ എൻവിറോണ്മെന്റ് ഡിപ്പാർട്ട്മെന്റിൽ പരാതിപ്പെട്ടിട്ടും അവരും ഉറക്കം നടിക്കുകയാണ്. ബില്ലത്തിനകത്ത്കൂടിയുള്ള ബോട്ടുകളുടെ യാത്ര ഇതുകാരണം വളരേ ദുർഘടമാണ്. ഇനിയും ഈ നില തുടരുകയാണെങ്കിൽ പവിഴപ്പുറ്റുകൾക്കും, ബോട്ട്കൾക്കും ബില്ലത്തിൽ മീൻപിടിക്കുന്നവർക്കും, മൊത്തംനാടിനുതന്നെ ഇതൊരു ദുരന്തമായിരിക്കുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക