ചങ്ങാതിക്കൂട്ടം ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശോജ്ജ്വലമായ സമാപനം






കിൽത്താൻ:  ചങ്ങാതിക്കൂട്ടം ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായ രംഗങ്ങളോടെ സമാപിച്ചു. ലാലാ ബ്രദേർസും തൂഫാൻ ടീമും തമ്മിലുള്ള ഉജ്ജ്വല പോരാട്ടത്തിനൊടുവിൽ തൂഫാൻ വിജയകിരീടം ഏറ്റുവാങ്ങി.അക്ബറലി[PET] , നജീബ്,[PET]എന്നിവര്‍ ചേര്‍ന്ന്‍ മത്സരം നിയന്ത്രിച്ചു. ചങ്ങാതിക്കൂട്ടം ട്രോഫിയും മറ്റ് ഉപഹാരങ്ങളും, കിൽത്താൻ ദ്വീപ് പഞ്ചായത്ത് ചെയർപേർസൺ എൻ. കോയ ഹാജി വിജയികൾക്ക് സമ്മാനിച്ചു. ഡോ. ഖലീൽ ഖാനും ഇബ്രാഹിം ഹാജിയും റണ്ണർ അപ്പ് ട്രോഫി ലാലാ ബ്രദേർസിന് സമ്മാനിച്ചു. ഡോ. അബ്ദുൽ ഖാദർVAS, ഈസSHO, പ്രിൻസിപ്പാൾ ശ്രി. പി. എസ് ആറ്റക്കോയ്, ഡോ. ഖാൻ, കോ-ഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറി മുഹ്സിൻ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. വേദിക്ക് ഇസ്മത്ത് ഹുസൈൻ സമാപന സന്ദേശവും ഉബൈദുള്ള നന്ദിയും രേഖപ്പെടുത്തി.വിജയികൾക്ക് കടൽതീരം ബ്ലോഗിന്റെ വിജയാഷംസകൾ നേരുന്നു.
Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക