Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ഫിറോസ് ആശിക്ക്- ഒളിമങ്ങാത്ത ഓർമ്മകൾ

Written By കടൽത്തീരം on 2024, ഫെബ്രുവരി 10, ശനിയാഴ്‌ച | 4:39 PM

 

കിൽത്താൻ ദ്വീപിലെ യുവാക്കൾക്ക് മാതൃകയായി തൻ്റെ വളരെ ചുരുങ്ങിയ ആയുസ്സിനിടയ്ക്ക് സഖലമേഖലകളിലും തൻ്റേതായ ഇടപെടലുകളും നടത്തി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പ്രിയ സുഹൃത്ത് ഫിറോസ് ആശികിൻ്റെ മരണസ്മരണാദിനമാണ് റജബ് 28. അതായത് ഇന്ന്. 

വിന്നേർസ് റിക്രിയേഷൻ ക്ലബ്ബിൻ്റെ പ്രസിഡൻ്റായിരുന്ന അദ്ദേഹം രാജ്യത്തിൻ്റെ സ്വാതന്ത്ര്യ- റിപ്പബ്ലിക് ദീനങ്ങളിൽ സേവനരംഗത്ത് നിറ സാന്നിദ്യമായിരുന്നു. കളികളുടെ എല്ലാ നിയമങ്ങളും അറിയാവുന്ന, നാടിൻ്റെ തനതായ ചരിത്ര പശ്ചാത്തലങ്ങൾ കൃത്യമായി പറഞ്ഞുതരാൻ കഴിവുള്ള, ഗവേഷണ ത്വരയുള്ള, രാഷ്ട്രീയ ബോധവും കാഴ്ച്ചപ്പാടുകളുമുള്ള, നാടൻ ചികിത്സാ രീതികളെ കുറിച്ചും പൊടിക്കൈയ്കളെ കുറിച്ചും ജ്ഞാനമുള്ള, കാലാസാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന, കാവലോം കാക്കാ എന്ന സന്നദ്ദപ്രവർത്തക സംഘത്തിൻ്റെ ബുദ്ധികേന്ദ്രമായ, ചോദിക്കുന്ന മുഴുവൻ ചോദ്യങ്ങൾക്കും തൻ്റേതായ അഭിപ്രായവും അറിവും പകർന്ന് നൽകുന്ന, മതകാര്യങ്ങളിൽ വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന, മാല മൗലിദ് ആണ്ട് നേർച്ചാ സദസ്സുകളിൽ ഒഴുവു കഴിവുകളില്ലാതെ പങ്കെടുക്കുന്ന  തൻ്റെ യുവത്വത്തെ എല്ലാ മേഖലകളിലും പ്രതിഷ്ടിച്ച അപൂർവ വ്യക്തിത്വത്തിന് ഉടമയായിരുന്നു ആശിക്.  ഓട്ടക്കണക്കിലും അഗാധമായ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. ക്ലബ്ബുകളുടെ പരിപാടികളിലെല്ലാം അദ്ദേഹത്തിൻ്റെ ഉപദേശ നിർദ്ദേശങ്ങൾ വളരെ വിലപ്പെടതായിരുന്നു. അദ്ദേഹത്തിൻ്റെ വിടവ് കിൽത്താൻ ദ്വീപിലെ സാമൂഹിക സംസ്കാരിക കലാകായിക മേഖലകൾക്ക് നികത്താനാവാത്ത നഷ്ടമാണ് എന്ന് സംശയലേശമന്യേ എല്ലാവരും  അംഗീകരിക്കുന്നു. അത്രമാത്രം ഇടപെടലുകൾ നടത്തിയവരാണ് ഫിറോസ് ആശിക്.

കടൽത്തീരം എന്ന ഈ ബ്ലോഗിൻ്റെ സൂത്രധാരനും അഡ്മിനും അദ്ദേഹമായിരുന്നു. പഴയകാല അറബി മലയാള കയ്യെഴുത്തുകളും ചരിത്ര വസ്തുക്കളും സൂക്ഷിച്ച് വെക്കാറുണ്ടായിരുന്ന ചരിത്രാന്വേഷകി കൂടിയായിരുന്നു അദ്ദേഹം.

പരമകാരുണികനായ നാഥൻ അദ്ദേഹത്തിൻ്റെ സഖല പാപങ്ങളും പൊറുത്ത് ജന്നാത്തിൽ ഒരുമിച്ച് കൂട്ടട്ടെ .. ആമീൻ...

9 comments:

അജ്ഞാതന്‍ പറഞ്ഞു...

അള്ളാഹു ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കട്ടെ-ആമീൻ

അജ്ഞാതന്‍ പറഞ്ഞു...

അൽഹംദുലില്ലാ അള്ളാഹു അദ്ധേഹത്തിൻ്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

അജ്ഞാതന്‍ പറഞ്ഞു...

കിൽത്താൻ ഫെസ്റ്റിലെ കളികൾ നിയന്ത്രിച്ചിരുന്ന ആ വിസ്സിൽ ശബ്ദം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു... പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

കബറിടം അള്ളാഹു വിശാലമാക്കട്ടെ.
മറക്കാനാവാത്ത വ്യെക്തിത്വം 🤲

SNT പറഞ്ഞു...

ആമീൻ

അജ്ഞാതന്‍ പറഞ്ഞു...

ആമീൻആമീൻ

അജ്ഞാതന്‍ പറഞ്ഞു...

ജ്വലിക്കുന്ന ഓർമകളുമായ് എന്ന് കിൽതാൻ ദ്വീപുകരുടെ മനസ്സിൽ കുടിയിരിക്കും..♥️🫂

അജ്ഞാതന്‍ പറഞ്ഞു...

ആക്കത്തി ദ്വീപിൽ വളരെ ചെറുപ്പത്തിൽ ഒന്നിച്ച് കളിച്ച് വളർന്നവർ ആയിരുന്നു ഞങ്ങൾ
വീട്ടുകാരും ആയിട്ട് നല്ല ബന്ധം
വർഷങ്ങൾക്ക് മുമ്പ് 2018-19 കാലത്ത് ഞാൻ കിൽത്താൻ സന്ദർശിച്ചിരുന്നു.RSC kiltan ചെയർമാനായിരുന്നു അന്ന് ആഷിക്.ഒരുപാട് കാര്യം ചർച്ച ചെയ്തിരുന്നു.
മരണ ശേഷം വീട്ടിൽ പോയിരുന്നു
അല്ലാഹു എൻ്റെ സുഹിർത്തിൻ്റെ ഖബറിടം വിശലമാക്കി കൊടുക്കട്ടെ... ആമീൻ

കടൽത്തീരം പറഞ്ഞു...

കമൻ്റുകൾ നൽകുമ്പോൾ പേരും കൂടി നൽകിയാൽ നന്നായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...