Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

രണ്ടാം കല്പേനിയിൽ വർഗിയ വിഷബാത...

Written By കടൽത്തീരം on 2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച | 3:07 PM


കിൽത്താൻ: എൻ സി പി യുടെസിരാകേന്ദ്രമെന്നും രണ്ടാം കല്പേനിയെന്നും പറയുന്ന  കിൽത്താൻ എൻ സി പി യൂണിറ്റിന് വർഗിയത എന്ന മഹാവിഷം ഏറ്റിരിക്കുകയാണ്. കിൽത്താൻ എൻ സി പിയിലും എൻ സിപി ഭരിക്കുന്ന സഹകർണ സംഘങ്ങളിലും ഭുരിപക്ഷം വരുന്ന ചേരിക്കാർക്കാണ് (കോയാ,മേലാചേരി) ജോലി നിയമനവും പൂഴ്ത്തിവെപ്പ് കച്ചവടവുമാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ നാട്ടിലെ മാർക്കറ്റിംഗ് സൊസൈറ്റി പതിറ്റാണ്ടോളം ഭരിക്കുന്നത് എൻ സി പിയാണ് എന്നാൽ ഇവിടത്തെ ജിവനകാരിൽ 95%വും കോൺഗ്രസ്സ് പാർട്ടിയിലേയും ബോർഡ് ഭുരിപക്ഷചേരിക്കാരുമാണെന്ന് മനസിലാക്കാൻ ഏത് കണ്ണ്പൊട്ടനും സാധിക്കും, മർക്കറ്റിംഗ് സൊസൈറ്റിയിൽ വന്ന പെട്രോൾ ഇവിടത്തെ ന്യുനപക്ഷചേരിക്കാരായ ജിവനക്കാർക്ക് നൽകതെ അവരുടേ കണ്മുന്നിൽ വെച്ച് ബോർഡ് ഭുരിപക്ഷചേരിക്കാർക്ക് യഥേഷ്ടം  നൽകിയതും ഇന്നാട്ടിലെ സമകാലബോദമുള്ളവരും വിഭാഗിയതക്കെതിരെ  ശബ്ദമുയർത്തുന്ന യുവാക്കളും മറന്നിട്ടില്ല.  ഇപ്പോൾ കിൽത്താൻ എൻ സി പി പ്രസിഡണ്ട് തെരെഞ്ഞെടുപ്പിന്റെ  കാര്യത്തിൽ ഇരുകൂട്ടരിലും തൊട്ട് കൂടായിമ നിലനിൽക്കുകയാണ്. ഓഫീസുകളിൽ ഇത്തരത്തിലിള്ള വിഭാഗിയതക്ക് കൂട്ടിനിൽക്കുന്ന കിൽത്താൻ കാരായ ഉദ്യോഗസ്ത്ഥരാണ് ഇതിനെ വെള്ളവും വളവും നൽകിവളർത്തുന്നതെന്ന് മറ്റൊരു സത്യം.  ഇന്നലെ വരെ ഒന്നിച്ചിരുന്ന് ഉണ്ടവരും ഒരു ബൈക്കിൽ ചുറ്റിയടിച്ചവരും ഇന്ന് പരസ്‌പരം കണ്ട്മുട്ടുമ്പോൾ ഭീകര മനോഭാവത്തോടെയാണ് പെരുമാറുന്നത്. ഇത്തരം പ്രവണതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കിൽത്താൻ എൻ സി പി യുണിറ്റിൽ തുടരാൻ പറ്റില്ലന്നറിയിച്ച് മുൻ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ടും വി ഡി പി മെമ്പറുമായിരുന്ന ശ്രി:മോനക്കൽ അബ്ദുൽ ശൂക്കൂർ  പാർട്ടിയിൽ നിന്നും വിട്ടു നിൽക്കുകയാണ്. പാർട്ടിയിൽ ചേരിതിരിവ് അവസാനിപ്പിച്ചിട്ടില്ലങ്കിൽ 75 ഓളം യുവക്കൾ പാർട്ടിവിട്ട് പുതിയ ഘടകം രുപികരിക്കാനൂള്ള തിരുമാത്തിലാണ്. ചേരിതിരിവ് മാറ്റിയില്ലങ്കിൽ ലക്ഷദ്വീപിലെ പുതിയ എം പി യുടെ കിൽത്താൻ സന്ദർഷനം വശളാകാനാണ് സാധ്യത. ഇതൊരു  സാമൂഹിക പ്രശ്നം മാത്രമല്ല അനിസ്ലാമികതയുമാണെന്ന് എൻ വൈ സിയിലെ ഒരു ഔദ്യോഗിക ഭാരവാഹി കടൽത്തിരതോട് പറഞ്ഞു.......
"ഒരുമയുണ്ടങ്കിൽ ഉലക്കമേലിലും കിടക്കാം....!"

2 comments:

അജ്ഞാതന്‍ പറഞ്ഞു...

ഇ രെണ്ട്‌ വിഭാഗവും തമ്മിൽ ഈഗോ നിലനിൽക്കുന്ന സാഹചെര്യതിൽ ഒരു വിഭാഗക്കാരെക്കുറിചെഴുതിയത്‌ ശെരിയയില്ല.

കടൽത്തീരം പറഞ്ഞു...

താങ്കൾ ഫാസ്റ്റായിട്ടാണ് ചിന്തിക്കുന്നത്; ഇവിടേ ഒരു വിഭാഗക്കരേയും വേർതിരിക്കുന്നില്ല. വാർത്തകൾ വായിക്കുമ്പോൾ നിഷ്‌പക്ഷതയോടെ വായിക്കാൻ ശ്രദ്ധിക്കുക. ആഭിപ്രയത്തിന് നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...