Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ചരിത്ര സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന മീസാന്‍ കല്ലുകള്‍

Written By കടൽത്തീരം on 2013, സെപ്റ്റംബർ 7, ശനിയാഴ്‌ച | 9:51 PM

പൂറത്ത് പള്ളിയില്‍ നിന്നും കണ്ടെടുത്ത
ഹിജ്റ 131(എ ഡി 748)ലെ മീസാന്‍
            ക്ഷദ്വീപ് ഭാഷയിൽ അറബി, ഉർദു, തമിഴ് മലയാളം തുടങ്ങി മറ്റ് ചില ഘടകങ്ങളും ചേർന്നിട്ടുണ്ടെന്ന് ഏത് ദ്വീപുകാരനും സമ്മതിക്കുന്നതാണ്. എന്നാൽ എഴുത്ത് മേഘലയിൽ അറബി, അറബി മലയാളം എന്നിവ ഏറെ പൌരാണികപാരമ്പര്യത്തേയാണ് കാണിക്കുന്നത്. ലക്ഷദ്വീപിൽ തന്നേ രചിക്കപ്പെട്ടിട്ടുള്ള ഒരുപാട് മൌലൂദുകൾ മിക്കതും അറബിയിലാണ്.ഇതിൽ ചില ഗ്രന്ഥകർത്താക്കളെ അന്വേഷിച്ചാൽ അവർ കൂടുതൽ കാലം ദ്വീപിൽ തന്നെ ജീവിച്ചവരും മറ്റ് ദേശങ്ങളിൾ ചെന്ന് വിദ്യ സ്വായത്തമാക്കാത്തവരുമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 1350 വർഷം മുൻപ് തന്നെ അറബി എഴുതുന്നതിനുപരി പ്രാദേശിക ഭാഷ പകർത്തുന്നതിലേക്ക് അറബി അക്ഷരങ്ങൾ  ഉപയോഗിച്ചിരുന്നുവെന്ന് ചില ഖബർ അടയാള കല്ലുകളിൽ നമ്മുക്ക് കാണുന്നുണ്ട്





പൂറത്ത് പള്ളിയില്‍ നിന്നും കണ്ടെടുത്ത
ഹിജ്റ 133(എ ഡി 750)ലെ മീസാന്‍
 

              കേരളത്തിൽ ആദ്യത്തെ അറബി മലയാള രേഖ എന്നറിയപ്പെടുന്നത് മുഹിയുദ്ധീൻ മാലയാണെന്നാണ് അറിയുന്നത്. എന്നാൽ ഇതിന്റെ കാലപഴക്കം ഗ്രന്ഥകാരന്റെ വരികളിൽ നിന്നും മനസ്സിലാവുന്നത് 400 ൽ പരം വർഷത്തെ പഴക്കം മാത്രമാണ്.  കിൽത്താൻ ദ്വീപിൽ നിന്നും ലഭിച്ചിരിക്കുന്ന ഖബർ അടയാള കല്ലുകളിലെ(മീസാൻ)രേഖ 1350 ലേറെ പഴക്കമാണ് കാണിക്കുന്നത്. ഹിജ്‌റ 131 മുതൽ 139 (A D 748 to756) നിടക്കുള്ള അഞ്ച് കല്ലുകളാണ് ഇവിടെനിന്ന് ലഭിച്ചത്. ഇതിൽ നിന്നും മനസ്സിലാക്കുന്നത് ഇവിടെ ജീവിച്ചിരുന്നവർക്ക് മറ്റ് ഭാഷകൾ അറിയാമെങ്കിലും ലിപിയുടെ അഭാവം അവരുടെതായ ഭാഷയിൽ അവർക്ക് രേഖപ്പെടുത്താൻ സാധിച്ചില്ല എന്നതാണ്. അറബി ഭാഷയുടെ ആഗമനം അവർക്ക് വലിയ തുണയേകി എന്ന് വേണം വിശ്വസിക്കാൻ. മുൻപ് പ്രസ്ഥാവിച്ചപോലെ ആ കാലത്ത് ജീവിച്ചവർ അവരുടെ പ്രാദേശിക ഭാഷ എഴുതുന്നതിലേക്ക് അറബി അക്ഷരങ്ങൾ ഉപയോഗിച്ച് തുടങ്ങി. മിശ്ര ഭാഷ സംസാരിച്ച ദ്വീപ്കാർക്ക് അറബി അക്ഷരങ്ങൾ ഉപകരിച്ചിട്ടുണ്ടെങ്കിലും ചില അക്ഷരങ്ങളുടെ ഉച്ചാരണത്തിലും പ്രയോഗത്തിലും വിഷമങ്ങളുണ്ടായിട്ടുണ്ടാവാം. കാരണം, ദ്വീപ് ഭാഷയിലെ പല ഉച്ചാരണങ്ങൾക്കും അറബി അക്ഷരങ്ങൾ പോരാതെ വരിക സ്വാഭാവികം.ഇത് നികത്തുന്നതിനായി അറബിയിലെ സാമ്യാക്ഷരങ്ങളുടെ വള്ളിയും പുള്ളിയും കൂട്ടിയും കുറച്ചും പുതിയ അക്ഷരങ്ങൾ നിർമ്മിച്ചു. ചില അക്ഷരങ്ങളുടെ എഴുത്ത് രീതിയിലും മാറ്റം വരുത്തിയുട്ടുണ്ടെന്ന് കൂടുതൽ പരിശോധിച്ചാൽ കാണാൻ സാധിക്കും. “ലക്ഷദ്വീപിലെ പൂർവികർ എക്കാലത്തേയും മികച്ച നാവികരായിരുവെന്നത് തർക്കമറ്റ കാര്യമാണ്. ഇവർ കാലമത്രയും ഉപയോഗിച്ചിരുന്ന ‘റഹ്‌മാനി’ എന്ന ഗ്രന്ഥത്തിലെ ഭാഷ പുതു തലമുറക്ക് അന്യമാണ്”
തുടരും.........

2 comments:

അജ്ഞാതന്‍ പറഞ്ഞു...

ingane ulla postukal vardippikkanam karanam nammude pathrkathirkam namukku kooduthal ariyunnathinu ithu sahayakamavukayum cheyyum

കടൽത്തീരം പറഞ്ഞു...

തീർച്ചയായിട്ടും,താങ്കളെപ്പോലുള്ളവരുടെ വിലയേറിയ സമീപനം എല്ലായിപ്പോഴും പ്രതീക്ഷിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...