Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

കൗതുക കാഴ്ച്ച

Written By കടൽത്തീരം on 2013, ജനുവരി 15, ചൊവ്വാഴ്ച | 10:44 PM

കിൽത്താൻ ദ്വീപിലെ കീളാപ്പുര  തറവാട്ടിലാണ് ചെറുനാരങ്ങ വർഗ്ഗത്തിൽ‌പ്പെട്ട ഈ വലിയ നാരങ്ങ കാണപ്പെട്ടത്. അഞ്ചാറ് വർഷങ്ങൾക്ക് മുൻപാണ് വീട്ടുകാർ ഈ ചെടി വെച്ച്പിടിപ്പിച്ചത്. രണ്ടര വർഷംകൊണ്ടാണ് കായിക്കാൻ തുടങ്ങിയത്. പണ്ട് മുഹമ്മദ് ഖാസിം വലിയുള്ളാഹി (ഖ.സ) കിൽത്താനിൽ വരുമ്പോൾ വിശ്രമിക്കാറുള്ള വീടാണ് കീളാപ്പുര. ഈ വീട് ഇന്ന് കാണാൻ സാധിക്കില്ലെങ്കിലും മഹാനവർകൾ പണ്ട് ഉപയോഗിച്ച മുറി ഇന്നും ഇവിടെ പരിപാവനമായി കാത്ത് സൂക്ഷിക്കുന്നുണ്ട്.
          സുഹേലി ദ്വീപിൽ ഇതേ വർഗത്തിൽ‌പ്പെട്ട നാരങ്ങ ഉണ്ടെന്നാണ് അവിടെ പോയവർ പറയുന്നത്. കിൽത്താൻ ദ്വീപ് പള്ളിത്തിത്തിയോട തറവാട്ടിൽ ഒരുപാടു കാലപഴക്കംചെന്ന ഒരു ഫല വ്രക്ഷം അടുത്തകാലം വരേയുണ്ടായിരുന്നു. വർഷത്തിൽ ഒരു പ്രാവശ്യം മാത്രമായിരുന്നു അത് കായിച്ചിരുന്നത്( ശൈഖ് ഉലാം മുഹമ്മദ് നഖ്ശബന്തിയുടെ ആണ്ടിന്റെ മാസം ,അതായത് റബീയുൽ ആഖിർ മാസം). ഈ അടുത്തകാലത്താണ് അത് നശിച്ച്പ്പോയത്. കഴിഞ്ഞ വർഷം അമിനിയിൽ ഈത്തപ്പഴം കായിച്ചതും വാർത്തയായിരുന്നു. ഇതെല്ലാം മഹാന്മാരുടെ പാതസ്പർഷമേറ്റ സ്ഥലങ്ങളാണെന്നത് മറ്റൊരു അതിശയമാണ്.



2 comments:

SAJU പറഞ്ഞു...

ചംഗാദിസംബവം അദിപൊലി ആക്ന്റ
നല്ലതു

അജ്ഞാതന്‍ പറഞ്ഞു...

Vartha kodukkan oru madipole

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...