Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

കിൽത്താൻ: മിഅ്റാജ് പ്രഭാഷണവും പുസ്തക പ്രകാശനവും

Written By കടൽത്തീരം on 2024, ഫെബ്രുവരി 8, വ്യാഴാഴ്‌ച | 1:08 PM

 കിൽത്താൻ എസ്‌ കെ എസ്‌ എസ്‌ എഫ്‌  സംഘടിപ്പിച്ച മിഅ് റാജ്‌ പ്രഭാഷണം   ഫെബ്രുവരി 7 രാത്രി ബദരിയ്യത്തുൽ ഇസ്‌ ലാം മദ്രസയിൽ വെച്ച്‌ അതിഗംഭീരമായി നടന്നു. പരിപാടിയുടെ ഔപചാരിക ഉത്ഘാടനം ബഹുമാനപ്പെട്ട ഉസ്താദ്‌ പി ടി മുഹമ്മദ്‌ ഫൈസി നിർവ്വഹിച്ചു. ലൈലതുൽ മിഅ്റാജിന്റെ പ്രാധാന്യത്തെ കുറിച്ചും 27 ന്റെ നോമ്പിന്റെ ശ്രേഷ്ടതകളെ കുറിച്ചും നിസ്കാരത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഉസ്താദ്‌ തന്റെ ഉത്ഘാടനഭാഷണത്തിൽ ഊന്നിപ്പറയുകയുണ്ടായി.  മിഅ്റാജ്‌ ഗീതം സർഗ്ഗലയാ കൺ വീണർ അലിയാർ കുന്നിയുടെ അനുഗ്രഹീത സ്വരമധുരിമ സദസ്സിനെ കുളിരണിയിപ്പിച്ചു. 



പരിപാടിയിൽ "ഹഖീഖത്‌ മാല മൊഴിമാറ്റം" കൃതി പ്രകാശിതമായി. ഗ്രന്ഥകാരനും സാഹിത്യപ്രവർത്തക സംഘത്തിന്റെ മുതിർന്ന ഉപദേശകനുമായ കെ പി സൈയ്ദ്‌ മുഹമ്മദ്‌ കോയയ്ക്ക്‌ പുസ്തകം നൽകിക്കൊണ്ട്‌ ഉസ്താദ്‌ പി ടി മുഹമ്മദ്‌ ഫൈസി പ്രകാശനം ചെയ്തു. 



കിൽത്താൻ ദ്വീപിന്റെ ആത്മീയ മുന്നേറ്റങ്ങൾക്ക്‌ ചുക്കാൺപിടിച്ച സൂഫി ഗുരു ശൈഖ്‌ ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്‌ ശബന്ദി (ഖു സി) തങ്ങളുടെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുന്ന ഈ മാലപ്പാട്ട്‌ രചിക്കപ്പെട്ടത്‌ 1889 ൽ മഹാനരുടെ വഫാത്തിന്റെ ഒമ്പതാണ്ടുകൾക്ക്‌ ശേഷമാണ്‌. മാലപ്പാട്ടുകൾ വിരചിതമായത്‌ അലമാരകളിൽ സൂക്ഷിക്കാൻ മാത്രമുള്ളതല്ലെന്നും അത്‌ പാടിയും പറഞ്ഞും മഹത്തുക്കളുടെ ജീവിതമാതൃകകൾ വരും തലമുറയ്ക്ക്‌ കൂടി പകർന്ന് നൽകാനുള്ളതാണെന്നും പുസ്തകപരിചയം നടത്തി സംസാരിച്ച പ്രശസ്ത എഴുത്തുകാരനും ലക്ഷദ്വീപ്‌ സാഹിത്യ പ്രവർത്തക സംഘത്തിന്റെ മുൻ കാല അധ്യക്ഷനുമായിരുന്ന കെ .ബാഹിർ അഭിപ്രായപ്പെട്ടു.

ശൈഖ്‌ ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്‌ ശബന്ധി (ഖു സി) തങ്ങളുടെ പൗത്രപ്രമുഖരിൽ പ്രമുഖനാണ്‌ ബഹുമാനപ്പെട്ട സമസ്തയുടെ ഉപാദ്യക്ഷനുമായിരുന്ന മർഹൂം മിത്തബൈൽ ഉസ്താദ്‌ ബഹുമാനപ്പെട്ട കെ പി അബ്ദുൽ ജബ്ബാർ മുസ്‌ ലിയാർ (ന.മ).

ബദരിയ്യത്തുൽ ഇസ്‌ ലാം മദ്രസയുടെ പുനർ നിർമ്മാണാവശ്യാർത്ഥം മൊഴിമാറ്റം ചെയ്ത ഈ മാലപ്പാട്ട്‌ സ്വീകരിക്കണമെന്നും പുനർന്നിർമ്മാണ ഫണ്ട്‌ ശേഖരണത്തിൽ സഹകരിച്ച്‌ കൊണ്ട്‌ മതവിദ്യാഭ്യാസമേഖലകൾക്ക്‌ ശക്തി പകരണമെന്നും കെ പി സൈയ്ദ്‌ മുഹമ്മദ്‌ കോയാ പ്രഭാഷണ മധ്യേ ഉണർത്തി.

വർക്കിംഗ്‌ സെക്രട്ടറി സുഹൈൽ നഈമി "മി അ് റാജ്‌ -പഠിക്കേണ്ട പാഠങ്ങൾ"  എന്ന വിഷയത്തിൽ സംസാരിച്ചു. ഏതൊരു നല്ല യാത്രയ്ക്ക്‌ പുറപ്പെടുമ്പോഴും മഹാന്മാരെ സിയാറത്ത്‌ ചെയ്യലും അവരുടെ സാമീപ്യം കരഗതമാക്കലും മുസ്‌ ലിമിന്റെ യാത്രാമര്യാദയാണെന്ന സന്ദേശം ഇസ്രാഅ് മിഅ്റാജ്‌ യാത്ര നമ്മെ പഠിപ്പിക്കുന്നുണ്ട്‌ എന്നും പുത്തനാശയക്കാരുടെ വികലവാദങ്ങൾക്കെതിരെയു ള്ള ശക്തമായ തെളിവാണ്‌ ഈ യാത്ര എന്നും നഈമി ചൂണ്ടിക്കാണിച്ചു. 

അധ്യക്ഷൻ എസ്‌ കെ എസ്‌ എസ്‌ എഫ്‌ കിൽത്താൻ പ്രസിഡന്റ്‌ ഹാഫിള്‌ മുഹമ്മദ്‌ അഷ്രഫ്‌ ഫൈസിയുടെ പ്രാർത്ഥനയ്ക്ക്‌ ശേഷം ഹാഫിള്‌ നിളാമുദ്ദീൻ ഉസാമയുടെ സുന്ദരമായ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പ്രഭാഷണ പരിപാടിക്ക്‌ എസ്‌ കെ എസ്‌ എസ്‌ എസ്‌ എഫ്‌ കിൽത്താൻ ഇബാദ്‌ ഇൻ ചാർജ്ജ്‌ തൗഫീഖ്‌ റഹീമി സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ഹാഫിള്‌ ഇസ്സത്തുല്ലാ ഫൈസി നന്ദിയും പറഞ്ഞു.

4 comments:

SNT പറഞ്ഞു...

Alhamdulillah

അജ്ഞാതന്‍ പറഞ്ഞു...

അൽഹംദുലില്ലാ

അജ്ഞാതന്‍ പറഞ്ഞു...

ഇടവേള കൂടിപ്പോകുന്നുണ്ട് ദിവസവും വാർത്താ പ്രാധാന്യമുള്ള ദ്വീപ്തല വാർത്തകൾ എത്തിക്കണമെന്ന് പ്രതീക്ഷിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

Alhamdulillahhh

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...