Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

കലാമും കൂട്ട്കാരും

Written By കടൽത്തീരം on 2019, ഡിസംബർ 4, ബുധനാഴ്‌ച | 5:24 PM

ഫാലത്തക്കയ്യാല*
ഫുളുദസ്ഥമിച്ച സമയം.. കുപ്പിനമേല് അപ്പൽക്കും കബടിക്കും ഫുവ്വ ആളിക എല്ലം തിരിച്ച് ബന്നെത്തിപ്പുവ. ഫതം ബറ്റിയിട്ട കറ്പ്പിറത്തിളെ കുന്നിമക്കമളും അവളാ ഉമ്മമാരും കാലേക്ക് കടലും എത്തിച്ചോണ്ട് ബിളിയാടിണ്ട.ബാങ്കിന ചരപ്പം കേക്കിണ്ട ഇപ്പ എല്ലായിടത്തിണ്ടും.
           കച്ചേരിപ്പള്ളിയക്കടെ അലമ്പലും പടയും.റാസിയും അത്തംക്വായും സാദാത്തിയും ഹൗളിണ്ട് ഉളുവിട്ക്കിണ്ട .ഇമാമ് നിസ്ക്കാരത്തും കൈകെട്ടി ഓത്ത് തുടങ്ങി. ഫാഞ്ഞെത്തിയ ബഷീർ ബേഗം ബേഗം ഉളുവും ഇട്ത്ത് നേരേ രണ്ടാമത്ത ബരിക്ക് നിന്ന് ഇമാമിന തുടന്ന് നിസ്ക്കാരം തുടങ്ങി.
നിസ്ക്കരിച്ച് മടക്കിയേരം ഫക്കലിള ആൾക്ക് സലാം ശൊല്ലിണ്ടേരങ്ങാണ്ടോം അത് തിരുവത്തപ്പുരേള തങ്ങക്വാ എന്നറിഞ്ഞത്. രണ്ടും നല്ല ചങ്ങാതിമാ.രണ്ടും ഒക്കരം എത്തിയാൽ ഫിന്നത്ത ബിശിയം ഫറയോണ്ടാ. രണ്ടും ഫളളീണ്ട് ഇളിഞ്ഞ് നേരേ ഫാലത്ത കയ്യാലേക്ക് ഫായ്വാം തുടങ്ങി.
കയ്യാലേക്ക് കയ്യിള കുടയും ചാരി ബച്ചേച്ച് കാലുമ്മേക്കാലേറ്റി ബഷീർ ഏറിളച്ച് കയ്യാലയ കയ്ക്ക് മെല്ലേ ശാഞ്ഞ. തങ്ങക്വാ ബന്ന് ഫക്കലിള തെങ്ങിനേക്ക് ശാരിച്ചോണ്ട് ബഷിറക്കൂടെ കേക്കിണ്ട.
" അല്ലാ ഏ ഉല്ലിപ്പട്ടാളം... നിക്കിലോ കോളിപ്പ....നീ ഉര് ഫട്ടാളംതന്നെ.
    ഓനേയും ഒപ്പിച്ചൊപ്പിച്ചോണ്ട് ഫോയ് നിന്നാ ബില്ലെല്ലം പാസാക്കിച്ച് കിട്ടിപ്പോയലിയാ. ?
" നക്കെന്ന് കോൾ..... ഓനായെല്ലം ബയ്യിലിളേ ഇത് പാസാക്കിപ്പാം നടന്നോട് ഫോയ് അന്നാ ഉട്തുണി മാറിപ്പുവ...."
    ഹൂം... നല്ല സാധനം...." അങ്ങള ബില്ലേതും ഇനിയും ഓം ഒപ്പിടാതെ ബച്ചിന"
    "അതില്ലേ ഉല്ലി..നിന്നാ ചെറിയേനാ ഉച്ചിക്ക് നിക്ക് ആള തികഞ്ഞിയാ ഇപ്പ ?"
    ഇതും കേട്ടേച്ചും കയ്യാലേണ്ട് തെക്കേ കറ്പ്പിറത്തേക്ക് ദിസ്ക്കിച്ച് നുക്കിണ്ട. കറ്പ്പിറത്തിളേ കുറെ ആളിക കടലേക്ക് കണ്ണാടിയും കാന്തവുംകൊണ്ട് ഇളിയിണ്ടത് കാണിണ്ടേരം തിരിഞ്ഞോണ്ട് ഉല്ലിയക്കൂടെ ശൊല്ലിണ്ട...
" അല്ലാ ഉല്ലിയേ.... അവള കണ്ടിയാനിക്ക്.? അവ ചിറ്റ്മോരം നുക്കുവാം ഇളിയിണ്ടവ.    മ്പേങ്ങെല്ലം ഫാലത്തക്കടയ്ള നാല്കുരു കോര് വാം മേണ്ടവളാഫോലോ."
മെല്ലേ തെങ്ങിണ്ട് ഇള്ന്ന് കയ്യാലയ ഏട്ടേക്ക് ളച്ചേച്ച് കാലിന മുട്ട് രണ്ടും കൈയ്യുംകൊണ്ട് തരോടിക്കോണ്ട് തങ്ങക്വാ തന്നാ സംശയത്ത ഉത്തരം തനിയെ കണ്ട്ഫിടിക്കിണ്ട.
" അല്ലാ തങ്ങക്വാ......നീ ഇന്നറ്റ് രണ്ട് ശാക്കിളത് കെട്ടിബലിച്ചോണ്ട് ഫോയത് ആക്കും അറിഞ്ഞേലിയെന്നാ ബിയാരിച്ചത്?  അവിടെയെന്നല്ലാ അച്ചാറാക്കിണ്ടിയാ" ഇതും ചൊല്ലിയേച്ച് ഉല്ലി തലേള തൊപ്പി ഒന്നമക്കിയിട്ടമാട്ടേക്ക്.
  " അല്ലാ നിക്കാരിബ്ബിശിയം പറഞ്ഞത്? ഓം ആമ്പിള്ള ശൊല്ലിയതാ....? ഓനും അഷ്റഫും കാ മണ്ണേയും കോരിയത്..നാക്ക് ഉര്നാല് കുരു കിട്ടിയ. ചെറിയ ചാളകാലാ... കണ്ണിളേ ഫിറപ്പട്ട് ഫോണ്ട. ബാക്കിയെല്ലം ഫച്ചകറി കാലാ."
"ഹും തിന്നാ തുണി... നിന്നാ ബലയിണ്ട് ശാള ഫിറപ്പെട്'വാനാ...? അയിനാ കണ്ണിളേ ഉരിൻസാനും ഫുറപ്പെട്ട് കിട്ടാ.... അല്ലാ ഓനോ അഷ്റഫോ? ഓന ഇന്ന് തീരെ കണ്ടേലേലോ "
ഉല്ലി ഇതും ശൊല്ലിയേച്ച് തന്നാ മൊബൈലിട്ത്ത് എന്തോ നുക്കിണ്ട. ഫാലത്ത തലൈണ്ട് ജയ്ഫറും സുബൈറും നടന്ന്മേണ്ടത് കാണിണ്ടേരം തങ്ങക്വാ ബാറേ ഒച്ചത്ത് കേക്കിണ്ട.
"അല്ലാ ഇയ്യാനി.... നീനും ബേനും ഇന്ന് ബല ഫാറ്റിയലിയാ ? ഇന്ന് നല്ല മട്ടങ്ങാനേലോ...ഓ ഇന്നറ്റിയത്തത് തീരുവാം ആയലേലോ.'ഇല്ലിയാ ഇയ്യാനി?"
ഇയ്യാനിയും സുബൈറും നടന്നോണ്ട് ബന്ന് ബഷീറും തങ്ങക്വായും ഉളളയിടത്തെത്തിയ. കയ്യാലയ പക്കലേക്ക് എത്തിയ ഫാടേം ഇയ്യാനി തന്നാ കച്ച ഒന്ന് അളിച്ച് കെട്ടിയേച്ചും സുബൈറിന നുക്കിക്കേണ്ട്
 " നമ്മാ ബലയ്ക്ക് ബെറ്തേ ഇല്ല അ മിര്ഗം ഫട്ടത്.... ശ്റക്കംക്വാ കൂടെ തണ്ണി മന്തിരിപ്പിച്ച് ബീത്തോണ്ടും"
  "ഏയ് നമ്മാ ബുർഹാനും കാ മന്തിരം ഫിടിയുള്ളത്... ക്വാ കിത്താബെല്ലം ഓനാക്കയ് ഇല്ലിയാ ഉള്ളത്....നാക്കും ഉര്ക്കാ തണ്ണിമന്തിരിപ്പിക്കോണ്ടുങ്ങാന അന്നാ തൈക്കെല്ലം ബീത്ത്വാം... ഏതും കായ്പ്പേലകാ. ഓം നട്ടുണ്ടാ... അന്ത്രോത്തിണ്ട് ബന്നിയാ ഓം?"
    ഉല്ലിയിതും പറഞ്ഞേച്ച് കയ്യാലേണ്ട് ഇള്വാം നുക്കിണ്ടേനാ ഇടയ്ക്ക് ആങ്ക്വാ വണ്ടിയും കൊണ്ട്ബന്ന് കാക്കുത്തിയ ഇവളാ പക്കലേക്ക്.സുബൈറും ഇയ്യാനിയും മീനിന ബീശിയത്ത് മുളുകിപ്പുവ. രണ്ടും ഫൊരിഞ്ഞ ബിശിയത്തിള.
" നമ കണ്ട കൂട്ടങ്ങില്ലിയാ ഫൊങ്കാക്കാ ബളഞ്ഞത്.? അയിനുംമുന്നേ മൂന്നു കൂട്ടക്കാർ അവിടെ ആട്ടിണ്ടിയാന. ഫൊങ്കാക്കായ്ക്കും ശാല കിട്ടിയല... കൂടേളോം ഏണും കൊണ്ട് ഫുരളിണ്ടിയാന..... നേർക്ക് താങ്ങോണ്ടായാ... ഫിന്ന കിട്ടുവാങ്ങെന്ന്..."
 " മിഹ്ദാദും മക്കളും ബന്ന് കിളച്ചേച്ച് ഫോയേനാ ബയ്യിലേക്കാണ്ടോം അന്താരി ഇളിഞ്ഞത്.അന്താരിക്കും ഉര് നാല്കുരു കിട്ടിയ ഫോലോ.... മിഹ്‌ദാദിന ഫിരക്ക് ഫിരാക്കെന്നോ.... അന്താരിക്ക് ഇത്കാ ഇത്തിരഉള്ളത് കാ കിട്ടിയത്".
  തന്നാ കൈയ്യിന നീട്ടിപ്പിടിച്ച് മീനിന അളവ് കാട്ടിക്കോണ്ട്"ഏകദേശം ഇത്തിര" എന്ന് സുബൈർ.
" തങ്ങക്വാ ബിശോദിച്ചോ, കീളാവായ് നല്ല മഹ്ശറ ഫോലേയാണ്ടോം ഫട്ടലബായ് ബേങ്ങെല്ലം കുനുത്ത് നീക്കിണ്ടത്... ഇളിഞ്ഞ് നിന്ന് ബീശിണ്ടോനാ ക്കോൾ..... ബീക്കായും കുന്നിക്കിടാവും തെക്കിളകോണിണ്ട് ഇട്ട്കോരിണ്ടിയന്നൊണ്ടോം അറിഞ്ഞത്.."
 ഇയ്യാനിയ ഇ ബിശിയം കേട്ടഫാടേ ഉല്ലി കയ്യാലേണ്ട് ഇള്ന്ന ഇടത്തേക്ക് തന്നെ ഫണിഞ്ഞ് ളച്ച. എന്നിട്ട് നെട് വിനേക്ക് കൈയ്യും കെട്ടിക്കോണ്ട് ....
" ഓം കുന്നിക്കിടാവിലോ ശൊല്ലിണ്ട ഓനും ഏതും കിട്ടിയലിയെന്ന്....യാ ഹൗലവലാഹുവത്ത...... ഓം നാക്ക് അപ്പ ബള്തം പറഞ്ഞേച്ച് ഫുവ്വോം ഇല്ലിയാ.....നാള ഓം ബേട്ടിങ്ങേ...."
 അങ്ങന അവിടെ മീനിന ബിശിയം ഫറഞ്ഞോണ്ട് ളച്ചേനാ പക്കലേക്ക് ഫാലത്ത ബടക്കിണ്ട് ഉര് ബലിയ ബ്രെയിൻ കോലും കൊണ്ട്  ബുഷ്റാ മേണ്ടത് എല്ലാക്കും കാണിണ്ട. ബുഷ്റാ ഉര് കയ്ക്ക് തങ്കീസും മറ്റിയക്കയ് ബ്രെയിൻക്കോലും പിടിച്ച് ചാഞ്ഞും ശെരിഞ്ഞും ഫാഞ്ഞോണ്ട് മേണ്ട. ബന്നെത്തിയ ബുഷ്റാക്കൂടെ ഉല്ലി കേട്ട.....
   "ബുഷ്റാ ഇ ക്കോലുംകൊണ്ട് എവിടെക്ക് ഫായിണ്ടത്?
"ബപ്പാം"..... ഉല്ലിക്ക് കണ്ണും കാണ് വേലിയാ..? നാംപ്പിന എന്ന് ഉല്ലിയപ്പോലേ കമ്മത്ത് ചാമ്പു ആം ഫാലത്തേക്കേറിണ്ടോനാ ....നമ ഇപ്പ തവിടാക്കിക്കൊണ്ട് ബരും..അന്ന കാണാതെ ഓങ്ങെല്ലം ബട്ടത്തും ബയ്ക്കിണ്ടിയായിരിക്കും."
" അത് താങ്ങിലോ ബുഷ്റാ നാം കേട്ടത്.... ബുഷ്റാ എന്നും ബക്കിണ്ടത്....?" ഉല്ലി ബിട്വേല ബുഷിന..."
 '' ഉല്ലിയക്കൂടെ നാം ഫത്ത്വട്ടം ഫറയ്വാനാ ....?  നാംപ്പിന്നയെന്ന് ബാടുവാം പോണ്ടതാ ഈനാ ഉച്ചിയ്ക്ക്.....? ചിരിച്ചോണ്ട് ബുഷ്റാ
" അല്ലായേ അബുൽ ബുഷേ....ഉല്ലി കേട്ടേനാ ഉത്തരംകുട് ....... ബുഷ്റാ " എന്നും '' ബക്കിണ്ടതെന്നില്ലിയാ ഓം കേട്ടത്? നങ്ങക്ക് അദലുംബദലും പറയാതെ ഉത്തരം താ... " തങ്ങക്വാ ഫിരിമുറുക്കിയ
" അത്തർക്ക്വാ പൈവെല്ലം ആളിക ഇട്ത്ത് തീർത്തു ഫുവേ.... ഇബ്ബേണ്ട ബരിശത്തും നീം ബാ ഫുതേപ്പും തലയാണായും കൊണ്ട് കച്ചേരിക്ക് കിടപ്പാം....."......
ഉല്ലിയതും തങ്ങക്വാതും ചോദ്യത്തും ഏതും ഉത്തരംഫറയാതെ ബുഷ്റാ മെല്ലേ മെല്ലേ അവിടേണ്ട് ഫാഞ്ഞ് ബിട്ടോണ്ട് ഫോണ്ട ഫാലത്തമേലേക്ക് തന്നാബ്രെയിൻകോലും ആട്ടിച്ചോണ്ട്........
തനി നാടൻ ഭാഷയിൽ ഒന്ന് എഴുതാൻ ശ്രമിച്ചതാണ്.... കഥയിലെ കഥാപാത്രങ്ങൾ എന്റെ സുഹൃത്തുക്കൾ തന്നെയാണെങ്കിലും പല പല ദിവസത്തേ സംഭാഷണ ശകലങ്ങൾ ഒന്നിപ്പിച്ച് ഒരു കിച്ചടി വെന്തു നോക്കിയതാണ്....     തെറ്റുണ്ടെങ്കിൽ സദയം ക്ഷമിക്കുക..
   
 By Khalam.....

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...