Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

ചൂളത്തിയോട അഹ്മദ് മുസ് ലിയാർ

Written By കടൽത്തീരം on 2018, ഓഗസ്റ്റ് 21, ചൊവ്വാഴ്ച | 8:48 PM


ഇത് ചന്തിരൂർ പള്ളിയുടെ തിരു മുറ്റത്തുള്ള ഭണ്ടാരപ്പെട്ടി .
രണ്ട് ദ്വീപുകാരായ മഹാന്മാരുടെ അന്ത്യവിശ്രമ സ്ഥാനം.
ചന്തിരൂർ പള്ളിയിൽ ഒരു നിയോഗം പോലെയാണ് രണ്ട്  മഹത്തുക്കളും വന്നെത്തിയത് .
കിൽത്താൻ  ദ്വീപിലെ ചൂളത്തിയോട എന്ന വീട്ടിലെ അഹ്മദ് മുസ്ലിയാരാണ് അതിലൊരാൾ .  മഹാനവർകൾ അക്കാലത്തെ അറിയപ്പെട്ട സൂഫി പണ്ഡിതനായിരുന്നു . കിൽത്താൻ ദ്വീപിനെ ചെറിയപൊന്നാനിയെന്ന ഖ്യാതിയിലേക്ക് ലോക ശ്രദ്ധ ക്ഷണിക്കാൻ ഹേതുവായ ആറ് അഹ്മദുമാരിലൊരാളാണ് ചൂളത്തിയോടയിലെ അഹ്മദ് മുസ്‌ലിയാർ. പ്രായം കൊണ്ട് കിളുത്തനിലെ തങ്ങളേക്കാൾ  മൂത്തതാണ്. കിളുത്തനിലെ തങ്ങൾക്ക് പഠനാവശ്യത്തിനു  ഖാമൂസ് കൊടുത്തതായി പറയപ്പെടുന്നു. കിൽത്താ  ദീപിലെ ബലിയ മേലിയാർ കോയാ  എന്നറിയപ്പെടുന്ന  ബലിയ ഇല്ലം  ഖാസിം  മുസ്ലിയാർ  അഹ്മദ് മുസ് ലിയാരുടെ അടുത്ത് നിന്നും ഓതിപ്പഠിച്ചിട്ടുണ്ട് .
ഒരുപാട് കറാമത്തുകൾ മഹാനവർകളിൽ നിന്നും വെളിവായിട്ടുണ്ട്. കിൽത്താൻ ദ്വീപിൽ ജുമാഅത്ത് പള്ളിയുടെ തൊട്ടടുത്താണ് മഹാനവർകളുടെ ജന്മവീട്‍ . നിസ്‌കാരത്തിന് പള്ളിയിൽ പോകാതെ  തന്റെ ചെറ്റക്കുള്ളിൽ കൂടിയിരുന്ന മഹാനവർകളെ അദ്ദേഹത്തിന്റെ പെങ്ങൾ ഇറക്കിവിടുന്നു . തുടർന്ന് മഹാനവർകൾ അമിനി ദ്വീപിലേക്ക് പോവുകയും ഫുറക്കാട് എന്ന വീട്ടിൽ കുറച്ചു നാൾ താമസിക്കുകയും പിന്നീട് ചന്തിരൂരിൽ എത്തിപ്പെടുകയും ചെയ്തു .  അങ്ങിനെ അവിടെ ഏക്കർ കണക്കിനു  സ്ഥലം സ്വന്തം കാശ് കൊടുത്ത് വാങ്ങിക്കുകയും പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യുകയും ഏറെ കാലം അവിടെ താമസിക്കുകയും ചെയ്തു. അവിടെ ഏകാന്തവാസമായിരുന്നു മഹാനവർകൾ ഇഷ്ടപ്പെട്ടിരുന്നത് .
മഹാനവർകളുടെ മരണവേളയിൽ നാട്ടുകാരോട് ഒരു വസിയ്യത്ത് നടത്തുകയുണ്ടായി .
"ഞാൻ മരണപ്പെട്ടാൽ എന്നെ ഈ പള്ളിയുടെ മുറ്റത്ത് കിടക്കാൻ അനുവദിക്കണം"
 നാട്ടുകാർ അതിനു സമ്മദിച്ചില്ല.
കാരണം ,
പള്ളിയുടെ മുറ്റത്ത് ആ പ്രദേശത്ത് മതം പഠിപ്പിച്ച മറ്റൊരു മഹാൻ അന്ത്യവിശ്രമം കൊള്ളുന്നുണ്ട് . അതിന്റെ തൊട്ടടുത്താണ് മറമാടാൻ ആവശ്യപ്പെടുന്നത് . ഇദ്ദേഹത്തെയാണെങ്കിൽ നാട്ടുകാർക്ക് ഇതുവരെ നിസ്കരിക്കുന്നതായി കണ്ടിട്ടുമില്ല . അത് കൊണ്ട് തന്നെ അവർ ആ ആവശ്യം അംഗീകരിച്ചില്ല.
അദ്ദേഹം ഒന്നുകൂടി ആവശ്യപ്പെട്ടു .
"എന്നെ നിങ്ങൾ അവിടെ മറമാടുക . ശേഷം എന്റെ ഖബറിന്റെ മുകളിൽ തൊട്ടടുത്ത കുളത്തിൽ നിന്ന് വെള്ളം കൊണ്ടുവന്ന് ഒഴിക്കുക . എന്നിട്ട് ആ വെള്ളത്തിൽ തീ കത്തിക്കുക .കത്തുകയാണെങ്കിൽ നിങ്ങൾ എന്നെ ഇവിടെ കിടക്കാൻ വിടണം . കത്തിയില്ലെങ്കിൽ എന്റെ മയ്യിത്തിനെ തൊട്ടടുത്ത പുഴയിലേക്ക് വലിച്ചെറിയാം"
പലരും പുഛിച്ചു . പക്ഷെ അവസാനം നാട്ടുകാർ ആ പരീക്ഷണത്തിനു തയ്യാറായി .
അങ്ങനെ റമളാനിലെ 23 ന്റെ ദിവസം ആ സൂര്യൻ നിയന്താവിന്റെ വിധിക്ക് കീഴടങ്ങി .
നാട്ടുകാർ മഹാനവർകൾ പറഞ്ഞപോലെ ചെയ്തു.
മയ്യിത്ത് കുളിപ്പിച്ചു .
കുളിപ്പിക്കാൻ വെള്ളം ചൂടാക്കിക്കൊടുത്ത ഒരു ചെറുപ്പക്കാരനും കുടുംബവും  ഇസ് ലാമിലേക്ക് കടന്നു വന്നു .
അവസാനം കുളത്തിലെ വെള്ളമൊഴിച്ച് തീ കത്തിച്ച് നോക്കുമ്പോൾ അത്ഭുതം.!!!
തീ കത്തുന്നു .
            അപ്പോഴാണ് ജനങ്ങൾ ആ മഹാന്റെ മഹത്വം തിരിച്ചറിയുന്നത് . അബ്ദാലു കളിൽ പെട്ട മഹാനായിരുന്നു അദ്ദേഹം .
       കുരുടിയോടയിലെ "കുരിടിയുമ്മ" എന്നറിയപ്പെട്ടിരുന്ന മഹതിയായിരുന്നു അഹമ്മദ് മുസ് ലിയാരുടെ  ഒരു ഭാര്യ .മഹാനവർകൾ മൈദാനപ്പുര എന്ന വീട്ടിലും വിവാഹം കഴിച്ചിട്ടുണ്ട്. അതിലുണ്ടായ മകനാണ് മൈദാനപ്പുര യൂസുഫ് മുസ് ലിയാർ. മഹാനവർകളും ചന്തിരൂരിൽ പിതാവിന്റെ ചാരത്തു തന്നെ അന്തിയുറങ്ങുന്നു .
യൂസുഫ് മുസ് ലിയാർക്ക് ഒരു മകളാണ് ഉണ്ടായിരുന്നത് . യായിവി  എന്നാണു അറിയപ്പെട്ടിരുന്നത് . മഹതി അവർകൾ പൊന്നാനിയിൽ നിന്ന് കിതാബ് ഓതിയതായി പറയപ്പെടുന്നു .


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...