Hi quest ,  welcome  |  sign in  |  registered now  |  Download Malayalam Font

* *

മത്സ്യകേര സംരഭകർക്കായി ജില്ലാ പഞ്ചായത്തിനു താഴെ തൊഴിൽ പരിശീലനം

Written By കടൽത്തീരം on 2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച | 7:19 PM


കവരത്തി:F.No/2/2017/DP AC Part/114B Dated: 1/10/2017  പ്രകാരം  ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് വ്യസായ വകപ്പിന്റ സാമ്പത്തിക സാഹായത്തോടെ മത്സ്യ കേര അതിഷ്ഠിതമായ ദ്വിപ്  ഉൽപ്പന്നങ്ങളുടെ  ഉൽപ്പാദനം, വികസനം എന്നിവക്ക് മുൻതൂക്കം നൽകി കൊണ്ട് പ്രസ്തുത മേഖലയിലും മറ്റ് ഇതര ഉൽപ്പാദന മേഖലയിലും പ്രവർത്തിക്കുന്ന  സ്വയം സാഹായസംഘങ്ങൾക്കും വ്യക്തിഗത സംരഭകർക്കും 2 ദിവസത്തേ തൊഴിൽ പരിശീലനം  2017 ഒക്ടോബർ   16 മുതൽ 31 വരെ; മിനിക്കോയ്, കൽപ്പേനി, അന്ത്രോത്ത്, അമിനി, കടമത്ത്, ചെത്ത്ലാത്ത്, കിൽത്താൻ, അഗത്തി എന്നി ദ്വീപുകളിൽ നടത്തുന്നു.
പരിശിലത്തിന് തിരഞ്ഞടുത്തിരിക്കുന്ന വിശയം "ലക്ഷദ്വിപിലെ കേര മത്സ്യ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവും".
പ്രസ്തത പരിശീലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അതാത് വില്ലേജ് (ദ്വീപ്) പഞ്ചായത്ത് എക്സിക്യുട്ടിവ് ഓഫിസറെ സമിപിച്ച് പേര്  വിവരം റജിസ്ട്രർ ച്ചെയ്യേണ്ടതാണ്. വൻകരയിൽ നിന്നും വിദഗ്ദ്ധ പരിശിലകർ ഒരോ ദ്വിപിലും എത്തുന്ന ക്രമത്തിൽ തിയ്യതി നിശ്ചയിച്ച് വിവരമറിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൃത്തങ്ങൾ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക്  അതാത് ദ്വിപിലെ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുക.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക

 
Related Posts Plugin for WordPress, Blogger...