ദലായിലുൽ ഖൈറാത്തിന്റെ വഴികളിലൂടെ ഒരു അന്വേഷണം

 ദലായിലുൽ ഖൈറാത്തിന്റെ വഴികളിലൂടെ ഒരു അന്വേഷണം  

🖋

തഖിയ്യുദ്ദീൻ അലി സി എച്ച്‌, കിൽത്താൻ 

ഭാഗം 1️⃣

സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ സയ്യിദ്‌ അഹ്മദ്‌ ഇബ്ൻ സയ്യിദ്‌ രിളുവാൻ (ഖു സി) 

സയ്യിദ്‌ മുഹമ്മദ്‌ അമീൻ എന്ന് ചില എഴുത്തുകളിൽ കാണുന്നു.

ദലായിലുൽ ഖൈറാത്ത്‌ സ്വലാത്തിന്റെ മദീനതുൽ മുനവ്വറയിലെ ശൈഖായിരുന്നു അവിടുന്ന്. ഹിജ്‌ റ 1252 ലാണ്‌ ജനനം. വഫാത്ത്‌ ഹിജ്‌ റ 1329.

ആന്ത്രോത്ത്‌ ദ്വീപിലെ ചമയം ഹംസത്ത്‌ മുസ്‌ലിയാർ ഇബ്ൻ ഇബ്രാഹീം (ഖു സി) ദലായിലുൽ ഖൈറാത്തിന്റെ ഇജാസത്ത്‌ സ്വീകരിക്കുന്നത്‌ ഇവരിൽ നിന്നാണ്‌.

മഹാനായ കിളുത്തനിലെ തങ്ങൾ - ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്ശബന്ധി (ഖു സി) തന്റെ ദലായിലുൽ ഖൈറാത്ത്‌ സ്വലാത്ത്‌ കിതാബിൽ അവിടുത്തെ കുറിച്ച്‌ പരാമർശ്ശിക്കുന്നുണ്ട്‌. ഹിജ്‌റ 1290 ൽ അവിടുന്ന് ഹജ്ജിന്‌ പോയ വേളയിൽ സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ അഹ്മദ്‌ ഇബ്ൻ രിളുവാൻ (ഖു സി) നെ മദീനത്തെ പള്ളിയിൽ വെച്ച്‌ കാണാനിടയായി. അതൊരു മുഹറം മാസം 20 ന്‌ ആയിരുന്നു. അതായത്‌ ഹജ്ജ്‌ കഴിഞ്ഞ്‌ തിരിച്ച്‌ വരാൻ ഒരുങ്ങുന്ന സന്ദർഭം.

ആ സന്ദർഭം അവിടുന്ന് വിവരിക്കുന്നുണ്ട്‌. അല്ലാഹുവിന്റെ വണ്ണമായ അനുഗ്രഹത്താൽ ഉണ്ടായ അനുഗ്രഹീതമായ കൂടിക്കാഴ്ച്ചയായി കിളുത്തനിലെ തങ്ങൾ (ഖു സി) ഈ അവസരത്തെ തന്റെ സ്വന്തം കൈയ്പ്പടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

തുടർന്നവിടുന്ന് എഴുതുന്നതിങ്ങനെയാണ്‌

"ഒരു ദിവസം ഞാൻ നബി (സ്വ) യുടെ ഹറമിൽ നിൽക്കുകയായിരുന്നു. എന്റെ കൈയ്‌വശം ഈ ദലായിലുൽ ഖൈറാത്ത്‌ സ്വലാത്ത്‌ കിതാബുണ്ട്‌.  ദലായിലുൽ ഖൈറാത്തിനെ കുറിച്ച്‌ അദ്ദേഹത്തോട്‌ എന്തെങ്കിലും ചോദിക്കണം എന്ന് മനസ്സിൽ വിജാരിച്ച്‌ ഞാൻ സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ സയ്യിദ്‌ അഹ്മദ്‌ ഇബ്ൻ രിളുവാൻ എന്നവരിലേക്ക്‌ നോക്കുമായിരുന്നു. പക്ഷെ എന്റെ ലജ്ജ കാരണം ഞാൻ ചോദിക്കാൻ പോയില്ല. ഞാൻ ഇങ്ങനെ ചിന്തിച്ചു നിൽക്കേ അദ്ദേഹം എന്നെ ആംഗ്യം കാണിച്ച്‌ വിളിച്ചു. എന്റെ കയ്യിലെ കിതാബ്‌ ചോദിച്ചു. ഞാൻ കൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം എന്റെ കിതാബ്‌ തുറന്ന് നോക്കുകയും ശേഷം കിതാബ്‌ മടക്കി നൽകുകയും ചെയ്തിട്ട്‌ പറഞ്ഞു 'ഇത്‌ ളുഹുറിന്‌ ശേഷം കൊണ്ട്‌ വരികയും എനിക്ക്‌ കേൾക്കാൻ കഴിയുന്ന വിധത്തിൽ വായിക്കുകയും ചെയ്യണം ' 

'നല്ലത്‌ (ഞാൻ കൊണ്ട്‌ വരാം) '

അന്നേരം അദ്ദേഹത്തിനടുത്ത്‌ ഒരാൾ ദലായിലുൽ ഖൈറാത്ത്‌ ഓതുന്നുണ്ടായിരുന്നു.

അങ്ങനെ പറഞ്ഞ സമയത്ത്‌ ഞാൻ കിതാബ്‌ അദ്ദേഹത്തിനു നൽകുകയും അദ്ദേഹം അത്‌ അവസാനപേജ്‌ വരെ വായിച്ച്‌ നോക്കുകയും ഈ കിതാബ്‌ ശരിയായനിലക്കുള്ളതാണെന്ന് അദ്ദേഹത്തിന്‌ ബോധ്യപ്പെടുകയും ചെയ്തു. 

ഈ കിതാബ്‌ സ്വഹീഹായതാണെന്നും  ഇദ്ദേഹത്തിൽ  നിന്ന് ഇത്‌ മുഴുവനും ഓതിക്കോളൂ എന്നും അദ്ദേഹം മലബാറുകാരോടായി പറഞ്ഞു. 

" നിങ്ങൾ  ഇത്‌ മിഴുവനും വായിച്ച്‌ കേൾപ്പിക്കണമെന്നും മറ്റുള്ളവർ അത്‌ കേട്ട്‌ തിരുത്തട്ടെ " എന്നും മാത്രമല്ല അത്‌ എനിക്ക്‌ ജാമ്യം (ഉറപ്പ്‌ / മതിയാവുക) ആവുമെന്നും  എന്നോട്‌ ഉപദേശിച്ചു. 

അപ്പോൾ ഞാൻ പറഞ്ഞു.

" എനിക്ക്‌ കഴിയുമെങ്കിൽ ഞാൻ ചെയ്യാം കഴിയാതിരുന്നാൽ എന്റെ മേൽ ഉറപ്പ്‌ ഇല്ല (ഉത്തരവാദിയല്ല)."

എങ്കിലും അദ്ദേഹം അത്‌ തന്നെ ആവർത്തിച്ചു.

അങ്ങനെ അവരിൽ ചിലർക്ക്‌ ഓതിക്കൊടുത്തു (ശരിയാക്കിക്കൊടുത്തു) ചിലർക്ക്‌ ഓതിക്കൊടുക്കാൻ കഴിഞ്ഞില്ല."

ഈ സംഭവം ചിലർ കിളുത്തനിലെ തങ്ങൾ (ഖു സി) ഇവരിൽ നിന്ന് ദലായിലുൽ ഖൈറാത്തിന്റെ ഇജാസത്ത്‌ എടുത്തിട്ടുണ്ട്‌ എന്ന് സ്ഥിരപ്പെടുത്തിയതായി കാണാം.. അങ്ങനെ അഭിപ്രായപ്പെടുന്നതിൽ വലിയ തെറ്റുകൾ ഇല്ലാ എങ്കിലും യതാർത്ഥത്തിൽ നടന്ന സംഭവം മഹാനവർ കൾ തന്നെ വിവരിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേകമായ ഇജാസത്ത്‌ സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ അഹ്മദ്‌ (ഖു സി) വിൽ നിന്ന് എടുത്തിരുന്നതായി മനസ്സിലാക്കാൻ കഴിയില്ല എന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌. 

ഇജാസത്ത്‌ സ്വീകരിച്ചിരുന്നെങ്കിൽ "എനിക്ക്‌ കഴിയുമെങ്കിൽ ചെയ്യാം അല്ലെങ്കിൽ ഉത്തരവാദിയല്ല " എന്ന് പറഞ്ഞ്‌ ഒഴിവ്‌ കഴിവ്‌ പറയാൻ ബഹുമാനപൂർവ്വകമായ ലജ്ജയുള്ള ഒരു മുരീദിന്‌ കഴിയുകയില്ലല്ലോ...!

മാത്രമല്ല അവിടുന്ന് ഇജാസത്ത്‌ നൽകിയതിന്റെ സനദുകൾ പോലും കൈയ്മാറിയിട്ടുമില്ല.

കയ്യിലുള്ള കിതാബ്‌ ശരിയായതാണെന്ന് ത അ്കീദ്‌ ചെയ്യുക മാത്രമാണ്‌ അവിടുന്ന് ചെയ്തത്‌ എന്നാണ്‌ മനസ്സിലാവുന്നത്‌.

ഒരു വിദത്തിൽ നോക്കുമ്പൊൾ ദലായിലുൽ ഖൈറാത്തിന്റെ ഖാദിമ്‌ എന്ന നിലക്ക്‌ സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തുകയും അത്‌ തുടരാൻ സമ്മദമേകുകയും ചെയ്തു എന്ന് മാത്രമാണവിടെ സംഭവിച്ചിട്ടുള്ളത്‌.

ഹിജ്‌റ 1280 ദുൽ ഖഅ്ദ മാസം 11 വെള്ളിയാഴ്ച ആലു അലി കുടുംബക്കാരനും അഹ്ദലി ഖബീലക്കാരനും ശാഫി മദ്‌ ഹബുകാരനും നഖ്ശബന്ദി ത്വരീഖത്തിലെ അംഗവുമായ മംഗലാപുരത്ത്‌ താമസിച്ചിരുന്ന മുഹമ്മദ്‌ ഇബ്ൻ അഹ്മദ്‌ മുല്ല (ഖു സി) എന്നവരിൽ നിന്ന് ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്ശബന്ദി (ഖു സി) ദലായിലുൽ ഖൈറാത്തിന്റേയും ബുർദ്ദയുടേയും ഇജാസത്ത്‌ സ്വീകരിച്ചു.പലവഴികളിലായി വന്ന ഇജാസിയത്ത്‌ ശൈഖ്‌ അവിടുത്തേക്ക്‌ അന്ന് നൽകിയിട്ടുണ്ട്‌ .

രേഖപ്പെടുത്തിയതിൽ നിന്ന്:

1. മുഹമ്മദ്‌ ഇബ്ൻ അഹ്മദ്‌ മുല്ല (ഖു.സി)

2. സയ്യിദ്‌ അബ്ദു റഹ്മാൻ ഇബ്ൻ സയ്യിദ്‌ അലിയ്യുൽ ഹസനിയ്യി (ഖു സി)

3. സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ അബ്ദു റഹ്മാൻ (ഖു സി)

4. മുഹമ്മദ്‌ ഇബ്ൻ അഹ്മദുൽ മദ്‌ ഗരി (ഖു സി)

5. അഹ്മദ്‌ ഇബ്നുൽ ഹാജ്‌ (ഖു സി)

6. അഹ്മദ്‌ ഇബ്നുൽ മുഖ്‌ രിയ്യി (ഖു സി)

7. അബ്ദുൽ ഖാദിരിൽ ഫാസിയ്യി (ഖു സി)

8. അബുൽ അബ്ബാസ്‌ അഹ്മദ്‌ ഇബ്ൻ അബുൽ ഖാസിമുസ്സൂമാഗിയ്യി (ഖു സി)

9. സംലാലിയ്യി (ഖു സി)

10. അബ്ദുൽ അസീസുത്തബാഇ (ഖു സി)

11. അബൂ അബ്ദില്ലാഹ്‌ സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ സുലൈമാനുൽ ജുസൂലിയ്യി (ഖു സി)

ഖസീദതുൽ ബുർദ്ദ, ഖസീദതുൽ മുളരിയ്യ എന്നീ  ബൂസൂരി (റ)  ന്റെ (അബൂ അബ്ദില്ലാഹ്‌ മുഹമ്മദ്‌ ഇബ്ൻ സ ഈദുദ്ദലാസ്വി)  രണ്ട്‌ കാവ്യരചനകളുടെ ഇജാസത്തും  അവിടുത്തേക്ക്‌ അവർ നൽകി . അതിങ്ങനെയാണ്‌ കടന്നു പോകുന്നത്‌

1. മുഹമ്മ്ദ്‌ ഇബ്ൻ അഹ്മദ്‌ മുല്ല (ഖു സി)

2. അലി ഇബ്ൻ യൂസുഫ്‌ മലികു ബാശൽ (അലി ഇബ്ൻ യൂസുഫുൽ ഹരീരി) (ഖു സി)

3. ശൈഖ്‌ ഇസ്മായീൽ ഇബ്ൻ അബ്ദുല്ലാഹിൽ കുർദ്ദുഫാനി (ഇസ്മായിൽ വലി ) (ഖു സി)

  അവിടുന്നങ്ങോട്ട്‌ സനദ്‌ പ്രസിദ്ദമാണ്‌.

 ഇസ്മായിൽ വലി (ഖു സി) സയ്യിദ്‌ മുഹമ്മദ്‌ ഉസ്മാൻ മീർഗ്ഗനി (ഖു സി) തങ്ങളുടെ ഖലീഫയായിരുന്നു.


ഹിജ്‌ റ 1282 ൽ മുഹമ്മദ്‌ ഇബ്ൻ അഹ്മദ്‌ മുല്ല (ഖു സി)  മക്കയിൽ വെച്ച്‌ വഫാത്തായി.

സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ സയ്യിദ്‌ അഹ്മദ്‌ ഇബ്ൻ സയ്യിദ്‌ രിളുവാൻ (ഖു. സി) എന്ന മുകളിൽ ആദ്യം പ്രതിപാധിച്ചവരിൽ നിന്നാണ്‌ ആന്ത്രോത്ത്‌ സ്വദേശിയും കവരത്തി ജുമു അത്ത്‌ പള്ളിയിൽ മറപെട്ട്‌ കിടക്കുന്നവരുമായ ചമയം ഹംസത്ത്‌ മുസ്‌ ലിയാർ ഇബ്ൻ ഇബ്രാഹീം (ഖു സി ) ദലായിലുൽ ഖൈറാത്തിന്റെയും ബുർദ്ദ,മുളരിയ്യ എന്നീ രണ്ട്‌ പ്രവാചകപ്രകീർത്തന കാവ്യങ്ങളുടേയും ഇജാസത്ത്‌ സ്വീകരിക്കുന്നത്‌.

അതിന്റെ സനദ്‌ ചുവടെ കൊടുക്കുന്നു.

1. സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ സയ്യിദ്‌ അഹ്മദ്‌ ഇബ്ൻ രിളുവാൻ (ഖു സി)

2. അലി ഇബ്ൻ യൂസുഫു ൽ ഹരീരി (മലിക്‌ ബാശൽ) (ഖു സി)

3. സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ സയ്യിദ്‌ അഹ്മദുൽ മിദഗ്‌ രി (ഖു സി)

4. മുഹമ്മദ്‌ ഇബ്ൻ അഹ്മദുൽ മുസന്ന (ഖു സി)

5. അഹ്മദ്‌ ഇബ്നുൽ ഹാജ്‌  (ഖു സി)

6. അബ്ദുൽ ഖാദിരിൽ ഫാസി (ഖു സി)

7. അഹ്മദുൽ മുഖ്‌ രി (ഖു സി)

8. അഹ്മദ്‌ ഇബ്ൻ അബുൽ അബ്ബാസ്‌ അസ്സംഈ (ഖു സി)

9. സംലാലി (ഖു സി)

10. അബ്ദുൽ അസീസ്‌ അൽ തബ്ബാ ഈ (ഖു സി)

11. മുഹമ്മദ്‌ ഇബ്ൻ സുലൈമാനുൽ ജുസൂലി (ഖു സി)

അലിയ്യിബ്ൻ യൂസുഫുൽ ഹരീരി  ( ഖു സി) വഴി കടന്ന് പോകുന്ന മുകളിൽ അവസാനം ഉദ്ദരിച്ച സനദിലൂടെയാണ്‌ യൂസുഫുന്നബ്‌ ഹാനി (ഖു സി), കക്കിടിപ്പുറം അബൂബകർ മുസ്‌ ലിയാർ അടക്കമുള്ളവരുടെ ദലായിലുൽ ഖൈറാത്ത്‌ സ്വലാത്തിന്റെ സനദ്‌ കടന്നു പോകുന്നത്‌.

എന്നാൽ ...

1. ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്‌ ശബന്ദി (ഖു സി) തങ്ങൾക്ക്‌ മുഹമ്മദ്‌ ഇബ്ൻ അഹ്മദ്‌ മുല്ല (ഖു സി) വിൽ നിന്ന് ലഭിച്ച സനദിൽ അലിയ്യിബ്ൻ യൂസുഫു ൽ ഹരീരി (ഖു സി ) ഇല്ല.

2. മുഹമ്മദ്‌ ഇബ്ൻ അഹ്മദുൽ മിദ്‌ ഗരി (ഖു സി) ഉണ്ട്‌. അവിടുന്ന് ഇജാസത്ത്‌ എടുക്കുന്നത്‌ അഹ്മദ്‌ ഇബ്ൻ അൽ ഹാജ്‌ (ഖു സി ) നിന്നാണ്‌.  

ഹംസത്ത്‌ മുസ്‌ ലിയാരുടേതിൽ (ഖു.സി) മുഹമ്മദ്‌ ഇബ്ൻ അഹ്മദുൽ മിദ്‌ ഗരി (ഖു.സി) എന്നവർക്കും അഹ്മദ്‌ ഇബ്ൻ അൽ ഹാജ്‌ (ഖു.സി) എന്നവർക്കും ഇടയിൽ മുഹമ്മദ്‌ ഇബ്ൻ അഹ്മദുൽ മുസന്ന (ഖു സി) എന്നവർ വരുന്നുണ്ട്‌.

3. ഖസീദതൈനി (ബുർദ്ദ, മുളരിയ്യ ) എന്നവയുടെ സനദിലാണ്‌ അലി ഇബ്ൻ  യൂസുഫു ൽ ഹരീരി (മലിക്‌ ബാശൽ) (ഖു സി) കടന്ന് വരുന്നത്‌. അവിടുന്ന് ഇജാസത്ത്‌ എടുക്കുന്നത്‌ ഇസ്മായീൽ ഇബ്ൻ അബ്ദുല്ലാഹിൽ കുർദ്ദുഫാനി (ഖു സി) അസീസിൽ നിന്നാണ്‌. (സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ അഹ്മദുൽ മിദ്‌ ഗരി (ഖു സി) അസീസിൽ നിന്നല്ല. സയ്യിദ്‌ മുഹമ്മദ്‌ ഇബ്ൻ അഹ്മദുൽ മിദ്‌ ഗരി (ഖു സി) ൽ നിന്ന് അലിയ്യിബ്ൻ യൂസുഫുൽ ഹരീരി ദലായിലുൽ ഖൈറാത്തിന്റെ ഇജാസത്ത്‌ സ്വീകരിച്ചിട്ടുണ്ട്‌. ഹംസത്ത്‌ മുസ്‌ ലിയാർ (ഖു.സി) ന്റെ ദലായിലിന്റെ ഇജാസത്ത്‌ അതുവഴി കടന്ന് പോകുന്നുമുണ്ട്‌).

4. എട്ടാമതായി ഇരു സനദുകളിലും വരുന്ന പേരിലും വ്യത്യാസം കാണുന്നു.

യൂസുഫുന്നബ്‌ ഹാനി (ഖു സി), ഹംസത്ത്‌ ഇബ്ൻ ഇബ്രാഹീം (ഖു സി) എന്നവരുടെയെല്ലാം (പൊതുവെ കാണുന്ന ദലായിലുൽ ഖൈറാത്തുകളുടെ ) ഇജാസത്തുകളിൽ  പേരുകൾ വ്യത്യാസപ്പെട്ടതായും കാണുന്നു.

കിളുത്തനിലെ തങ്ങളുടേതിൽ അബുൽ അബ്ബാസ്‌ അഹ്മദ്‌ ഇബ്ൻ അബുൽ ഖാസിം അസ്സൂമാഗിയ്യി എന്നും മറ്റുള്ളവയിൽ അഹ്മദ്‌ ഇബ്ൻ അബുൽ അബ്ബാസ്‌ അസ്സംഈ എന്നുമാണ്‌ കാണുന്നത്‌.

ഹംസത്ത്‌ ഇബ്ൻ ഇബ്രാഹീം (ഖു സി) വിൽ നിന്നാണ്‌ ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്‌ ശബന്ധിയുടെ (ഖു സി) മകനും, മഹാനായ ബലിയ മേലിയാർ ക്വാ എന്ന് അറിയപ്പെടുന്ന ബിരിയം തിത്തിയോട ഖാസിം മുസ്‌ ലിയാരും (ഖു സി) ദലായിലിന്റെ ഇജാസത്ത്‌ സ്വീകരിച്ചിരിക്കുന്നത്‌.

ബിരിയം തിത്തിയോട ഖാസിം മുസ്‌ ലിയാർ (ഖു സി) വിൽ നിന്ന് ഖാളി കുമ്പ്‌പുര സിറാജ്‌ കോയാ (ഖു സി) എന്നവരും ഇജാസത്ത്‌ സ്വീകരിച്ചു.

ഇവരെല്ലാവരും ദലായിലുൽ ഖൈറാത്തിന്റെ മശായിഖുമാരും അതിന്റെ പ്രചുര പ്രചാരകരുമായിരുന്നു.

(പഠനം തുടരുന്നു. ഇതിൽ വിവരമുള്ളവർ എന്നെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. 8547378582)


Share on Google Plus

About കടൽത്തീരം

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക