റഹ്മാനിയിൽ നിന്ന്- കുറച്ചറിവുകൾ
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
🖋
തഖിയ്യുദ്ദീൻ അലി സി എച്ച്
കിൽത്താൻ
ഭാഗം 1️⃣
360 ഡിഗ്രിയുള്ള വൃത്തത്തെ 32 തുല്ല്യ ഭാഗങ്ങളായി വിഭചിച്ച് അടയാളപ്പെടുത്തിയ ചിത്രമാണ് മുകളിൽ.
ചിത്രത്തിൽ ഏറ്റവും പുറത്ത് എഴുതിയിരിക്കുന്നവ 32 ദിശകളിൽ കാണപ്പെടുന്ന നക്ഷത്രങ്ങളുടെ പേരുകളാണ്. ഈ പേരുകളിൽ അറിയപ്പെടുന്ന ദിശകൾ ഖ ന്ന് എന്നാണ് മാൽമികൾ വിശേഷിപ്പിക്കാറ്. മിസ്രാവ് എന്നും വിളിക്കുന്നു.
കവ്വ് നക്ഷത്രമാണ് നമ്മുടെ ബേസ്. കവ്വ് വടക്ക് ഭാഗത്തെ സൂചിപ്പിക്കുന്നു. ധ്രുവനക്ഷത്രം എന്നാണിതിനെ മലയാളികൾ വിളിക്കാറ്.
സുബൈൽ നക്ഷത്രം തെക്ക് ഭാഗത്തേയും സൂചിപ്പിക്കുന്നു.
കവ്വ്, ഫറഖദി, നാശി, നാഖാ, അയ്യൂഖ്, കാസൽ, ഷിമാക്ക്, തുറയ്യാ, മുരുക്, ജൗസാ, സീർ, അഖ് റബ്, ഖൽബ്, ഹിമാറയം, ചില്ലി, സുല്ലബാർ, സുബൈൽ
ഇങ്ങനെ 17 നക്ഷത്രങ്ങൾ. !
കവ്വ് മുതൽ സുബൈൽ വരെയുള്ള ദിശകൾ 180 ഡിഗ്രിയാണ്. (വടക്ക് തുടങ്ങി കിഴക്ക് തിരിഞ്ഞ് തെക്ക് ദിശ വരെ)
സുബൈൽ മുതൽ കവ്വ് വരെയുള്ള ഡിഗ്രി 180. (തെക്ക് തുടങ്ങി പടിഞ്ഞാർ തിരിഞ്ഞ് വടക്ക് ദിശ വരെ)
ഇതിൽ പോയിന്റിലുള്ള നക്ഷത്രങ്ങൾ (കവ്വ്- സുബൈൽ) ഒഴികെയുള്ളവ കിഴക്കിലുള്ള അതേ ദിശയിൽ തന്നെയാവുമല്ലോ പടിഞ്ഞാറിലും ഉണ്ടാവുക?
അപ്പോൾ 17-2= 15
15 നക്ഷത്രദിശകൾ കിഴക്കിലും പടിഞ്ഞാറിലുമുള്ളവയാകയാൽ
15+15= 30
അതോടൊപ്പം വടക്ക് തെക്ക് നക്ഷത്ര ദിശകളായ കവ്വ്- സുബൈൽ കൂടി ചേർന്നാൽ
30+2=32 ..
360 ഡിഗ്രിയുടെ 32 തുല്ല്യ ഭാഗങ്ങളാവും .
ചിത്രം ശ്രദ്ദിക്കുക.
ഇനി
ഈ 32 ദിശകളെ 8 ദിശകളാക്കി വീണ്ടും ഭാഗിക്കാം.
1. ചത്താന്തിയേ
2. കൂർപ്പന്തിയേ
3. തുമാരന്തിയേ
4. തക്കണന്തിയേ
5. ബീരാന്തിയേ
6. അമരന്തിയേ
7. ഹജ്ജാന്തിയേ
8. ഉത്തിരന്തിയേ
ഇനി ഒന്ന് കൂടി ചിത്രത്തിലേക്ക് നോക്കുക. ഈ 8 പോയിന്റുകൾ 32 ദിശകളിൽ എവിടെയാണ് വരുന്നത് എന്ന് മനസ്സിലാക്കുക.
1. കവ്വ് ബിട്ട് ഒന്നാം ഖന്നിൽ ഫറഖദിയം ഉദിക്കും
2. രണ്ടാം ഖന്നിൽ നാശി
3. മൂന്നാം ഖന്നിൽ നാഖാ
4. നാലാം ഖന്നിൽ അയ്യൂഖ്
അയ്യൂഖ് ഉദിക്കുന്ന ദിശയെ ചത്താന്തിയേ എന്ന് വിളിക്കുന്നു
5. അയ്യൂഖ് ബിട്ട് ഒന്നാം ഖന്നിൽ ഖാസൽ ഉദിക്കും (കവ്വ് ബിട്ട് അഞ്ചാം ഖ ന്ന്)
6. രണ്ടാം ഖന്നിൽ ചിമാക്ക്
7. മൂന്നാം ഖന്നിൽ തുറയ്യാ
8. നാലാം ഖന്നിൽ മുരുക്
മുരുക് ഉദയ ദിശ കൂർപ്പന്തിയേ എന്ന് അറിയപ്പെടുന്നു
9. മുരുക് ബിട്ട് ഒന്നാം ഖന്നിൽ ജൗസാ ഉദിക്കും (കവ്വ് ബിട്ട് ഒമ്പതാം ഖന്ന്)
10. രണ്ടാം ഖന്നിൽ സീർ
11. മൂന്നാം ഖന്നിൽ അഖ് റബ്
12. നാലാം ഖന്നിൽ ഖൽബ്
ഖൽബ് ഉദയ ദിശ തുമാരന്തിയേ എന്നാണ് വിളിക്കപ്പെടുന്നത്
13. ഖൽബ് ബിട്ട് ഒന്നാം ഖന്നിൽ ഹിമാറയം
14. രണ്ടാം ഖന്നിൽ ചില്ലി
15. മൂന്നാം ഖന്നിൽ സുല്ലബാർ
16. നാലാം ഖന്നിൽ സുബൈൽ ബിളങ്കും
സുബൈൽ തെക്കണന്തേ എന്ന് അറിയപ്പെടുന്നു .
17. സുബൈൽ ബിട്ട് ഒന്നാം ഖന്നിൽ സുല്ലബാർ അസ്തമിക്കും
18. രണ്ടാം ഖന്നിൽ ചില്ലി അസ്തമിക്കും
19. മുന്നാം ഖന്നിൽ ഹിമാറയം
20. നാലാം ഖന്നിൽ ഖൽബ് അസ്തമാനം.
ഖൽബ് അസ്തമാനത്തെ ബീരാന്തിയേ എന്ന് വിളിക്കുന്നു.
21. ഖൽബ് ബിട്ട് ഒന്നാം ഖന്നിൽ അഖ് റബ് അസ്തമിക്കും
22. രണ്ടാം ഖന്നിൽ ചിമാക്ക്
23. മൂന്നാം ഖന്നിൽ ജൗസാ
24. നാലാം ഖന്നിൽ മുരുക്
മുരുക് അസ്തമാനം അമരന്തിയേ എന്ന് വിശേഷിപ്പിക്കുന്നു.
25. മുരുക് ബിട്ട് ഒന്നാം ഖന്നിൽ തുറയ്യാ അസ്തമിക്കും
26. രണ്ടാം ഖന്നിൽ ചിമാക്ക് അസ്തമിക്കും
27. മൂന്നാം ഖന്നിൽ ഖാസൽ
28. നാലാം ഖന്നിൽ അയ്യൂഖ്
അയ്യൂഖ് അസ്തമാനം ഹജ്ജാന്തിയേ എന്നും പറയും
29. അയ്യൂഖ് ബിട്ട് ഒന്നാം ഖന്നിൽ നാഖാ അസ്തമിക്കും
30. രണ്ടാം ഖന്നിൽ നാശി
31. മൂന്നാം ഖന്നിൽ ഫറഖദി അസ്തമിക്കും
32. നാലാം ഖന്നിൽ കവ്വ് നിൽക്കുന്നുണ്ടാവും.
കവ്വ് എന്നത് ഉത്തിരന്തിയേ എന്ന് അറിയപ്പെടുന്നു..
ഇങ്ങനെ 32 ദിശകളിലായി 8 പോയിന്റുകൾ നാം ആദ്യം മനസ്സിലാക്കണം. കൂടുതൽ മനസ്സിലാക്കാൻ വിശദീകരണത്തോടൊപ്പം ചിത്രം കൂടി കണ്ട് വിലയിരുത്തണം.

This is good knowledge and want to learn about it
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ